കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച പതിവുകള്‍ തെറ്റിയുള്ളതാണെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍

മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ക്ക് നേരെ അന്വേഷണം നടക്കുമ്പോള്‍ കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ ചുമതലയുള്ള നിര്‍മല സീതാരാമന്‍ കേരള ഹൗസിലേക്ക് പോയി മുഖ്യമന്ത്രിയെ കണ്ടത് ദുരൂഹമാണെന്ന് ആരോപിച്ചത് ഏതെങ്കിലും കോണ്‍ഗ്രസ് നേതാവല്ലെന്നും മറിച്ച് ബി.ജെ.പി നേതാവും മുന്‍ വിജിലന്‍സ് ഡയറക്ടറുമായ ജേക്കബ് തോമസാണ്. അതുകൊണ്ടു തന്നെ ആരോപണം കൂടുതല്‍ ഗൗരവതരമാണെന്നാണ് സന്ദീപ് ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെ വെറും ഉണ്ണാക്കന്മാരാക്കി കുറേക്കാലമായി ബിജെപി കേന്ദ്ര നേതൃത്വവും പിണറായി വിജയനും തമ്മില്‍ അന്തര്‍ധാരയുണ്ട്. സ്വര്‍ണ്ണക്കടത്ത്‌കേസ് മുതല്‍ എസ് എന്‍ സി ലാവലിനും , കരുവന്നൂര്‍ കേസും ലൈഫ് മിഷനും മാസപ്പടിക്കേസും എല്ലാം ബിജെപി നേതൃത്വം സിപിഎമ്മിന് വേണ്ടി അട്ടിമറിച്ചു. പകരം ബിജെപിക്ക് കേരളത്തില്‍ എന്‍ട്രി ഉണ്ടാക്കാന്‍ പിണറായി വിജയനും സഹായിക്കുന്നുവെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

RELATED STORIES