പന്തളം കുരമ്പാലയിൽ പൂജ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്നും MDMA പിടികൂടി

നാല് ഗ്രാം MDMA യുമായി കടയിലെ ജീവനക്കാരൻ അനി ആണ് പോലീസ് പിടിയില്‍ ആയത്. തൃക്കുന്നപ്പുഴ പല്ലന സ്വദേശിയാണ് അനി. പൊലീസ് ഇതുമായി ബന്ധപ്പെട്ട തുടർ അന്വേഷണം ആരംഭിച്ചു.

അതേസമയം ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ഡ്രൈവിൽ മയക്കുമരുന്ന് വില്‍പ്പന നടത്തിയ 197 പേര്‍ അറസ്റ്റിലായി. മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2370 പേരെയാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്.


RELATED STORIES