എച്ച്‌ഡി‌എഫ്‌സി ബാങ്കിനും പൊതുമേഖലാ ബാങ്കായ പഞ്ചാബ് & സിന്ധ് ബാങ്കിനും പിഴ

എച്ച്‌ഡി‌എഫ്‌സി ബാങ്കിന് 75 ലക്ഷം രൂപയാണ് പിഴയായി ചുമത്തിയതെങ്കില്‍ പഞ്ചാബ് ആന്‍റ് സിന്ധ് ബാങ്കിന് 68.20 ലക്ഷവും ആണ് പിഴ ചുമത്തിയത്.

കെ‌വൈ‌സി (‘നിങ്ങളുടെ ഉപഭോക്താവിനെ അറിയുക) ശേഖരിക്കുന്നതിൽ ആർബിഐയുടെ നിർദേശങ്ങൾ കൃത്യമായി പാലിച്ചില്ലെന്ന കുറ്റത്തിന്റെ പേരിലാണ് പിഴ ചുമത്തിയത്. ബാങ്ക്, കൈവൈസി നിർദേശങ്ങൾ പാലിക്കാത്തതുകൊണ്ട്, 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 47 എ (1)(സി) സെക്ഷൻ 46(4)(ഐ) എന്നീ വ്യവസ്ഥകൾ പ്രകാരം ആർ‌ബി‌ഐക്ക് നൽകിയ അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നതെന്ന് ആർബിഐയുടെ കുറിപ്പിൽ പറയുന്നു.

അതേസമയം, സിആർഐഎൽസി നിയമങ്ങളുടെ ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിനാണ് പഞ്ചാബ് & സിന്ധ് ബാങ്കിന് ആർബിഐ പിഴ ചുമത്തിയിരിക്കുന്നത്. എല്ലാ വായ്പക്കാരുടെയും വായ്പകളുടെയും വിവരങ്ങൾ ശേഖരിക്കുന്നതിനും സൂക്ഷിക്കുന്നതിനും വേണ്ടിയാണ് ആർ‌ബി‌ഐ സി‌ആർ‌ഐ‌എൽ‌സി രൂപീകരിച്ചത്.

RELATED STORIES