മ്യാന്മാറില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂചലനം

മരണസംഖ്യ നൂറിന് മുകളിലേക്ക് എത്തുന്നുവെന്നാണ് തായ്‌ലന്റ്, മ്യാന്മാര്‍ സര്‍ക്കാരുകള്‍ നല്‍കുന്ന സൂചനകള്‍. 6.4 തീവ്രതയില്‍ തുടര്‍ ചലനങ്ങളും ഉണ്ടായതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മ്യാന്മാറിലെ സഗയ്ങ്ങ് നഗരത്തിന്റെ 16 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് മാറി ഭൂമിക്കടിയില്‍ പത്തുകിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ഭൗമശാസ്ത്ര കേന്ദ്രം അറിയിച്ചു.

മ്യാന്മാറിലും തായ്‌ലന്റിലും വലിയ നാശനഷ്ടങ്ങളാണ് ഭൂചലനത്തില്‍ സംഭവിച്ചിരിക്കുന്നത്. ചൈനയിലെ യുവാന്‍ പ്രവിശ്യയിലും ഭൂചലനങ്ങള്‍ നാശനഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ട്.

ബാങ്കോക്കില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മ്യാന്മാറിലെ മാണ്ടലേയിലെ പ്രസിദ്ധമായ അവ ബ്രിഡ്ജ് തകര്‍ന്നുവീഴുന്ന ദൃശ്യങ്ങളുമുണ്ട്. തായ് പ്രധാനമന്ത്രി ഷിനവത്ര അടിയന്തര യോഗം വിളിച്ചു ചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്.

RELATED STORIES