മലങ്കര സഭ ഒന്നേ ഒള്ളു : ഓർത്തഡോക്സ് സഭ അൽമായ വേദി

കോട്ടയം : മലങ്കര സഭ ഒന്നേ ഉള്ളു എന്ന് രാജ്യത്തിന്റെ നീതിപീഠം പലപ്പോഴായി സുപ്രധാനമായ വിധികളിലൂടെ പറഞ്ഞിട്ട് ഉള്ളതാണ് , റോയൽ കോടതി മുതൽ , 1958 , 1995 , 2002 , 2017 വർഷങ്ങളിൽ ഇത് അടിവരയിട്ട് ഉറപ്പിച്ചതും ആണ് , ഒന്നായ സഭയെ വെട്ടി മുറിക്കാൻ യാതൊരു കാരണവശാലും അനുവദിക്കയില്ല.

സുപ്രീംകോടതി വിധി എന്നാൽ രാജ്യത്തിന്റെ നിയമം ആണ് , ആ നിയമത്തെ വെല്ല് വിളിച്ചു അധികാരം സംരക്ഷിക്കാൻ ഒരു വിഭാഗം നിൽക്കുമ്പോൾ അവർക്ക് കുട പിടിക്കുന്നത് ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വന്ന കേരളത്തിലെ ഭരണ പ്രതിപക്ഷ നേതൃത്വത്തിനു
ഭൂഷണമല്ല.

സുപ്രീംകോടതി വിധി കാറ്റിൽ പറത്തി മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കായായും ആരെങ്കിലും വേഷം കെട്ടിയാൽ ആ വേഷം കെട്ടലിനു കൂട്ട് നിൽക്കുന്നവരായ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക മത നേതാക്കൾ ആരായാലും അവരെ പൊതു സമൂഹത്തിൽ ഓർത്തഡോക്സ് സഭ അൽമായ വേദി തുറന്ന് കാട്ടും എന്ന് പ്രസ്താവനയിൽ അറിയിച്ചു.

1934 ലെ ഭരണഘടനക്കും സുപ്രീംകോടതി വിധികൾക്ക് അനുസൃതമായ് മലങ്കര സഭക്ക് അനുകൂലമായ് വിധിക്കപ്പെട്ട എല്ലാ പള്ളികളിലും വിധി നടപ്പിലാക്കാൻ സർക്കാർ തയാറാവണം എന്നും യോഗം ആവശ്യപ്പെട്ടു .

പ്രസിഡന്റ്‌ ജോർജ് പൗലോസിന്റെ അധ്യഷതയിൽ ജനറൽ സെക്രട്ടറി ഡോ. റോബിൻ. പി. മാത്യു, വൈസ് പ്രസിഡന്റ്‌മാരായ റെജി മാത്യു , പ്രകാശ് വർഗീസ്, സെക്രട്ടറിമാരായ സന്തോഷ്‌ ജോർജ് മൂലയിൽ, വിനോജ് ബാബു ട്രഷറർ വി. വി. മാത്യു എന്നിവർ പ്രസംഗിച്ചു.


RELATED STORIES