സഭാ തർക്കം പരിഹരിക്കാൻ ചർച്ചകൾക്ക് തയാറാണെന്ന യക്കോബായ നിലപാട് സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ

ആത്മാർത്ഥതയോടെയാണ് പറഞ്ഞതെങ്കിൽ മലങ്കരയിൽ സമാധാനമുണ്ടാകും. നിയമം അനുസരിക്കണമെന്നും ഓർത്തഡോക്സ് സഭയുടെ ഉപാധി.

സഭാ തർക്കത്തിൽ കേസുകളുമായി മുന്നോട്ടു പോകാതെ ഒരുമിച്ച് ഇരുന്ന് സംസാരിച്ച് പരിഹാരം കാണണമെന്നായിരുന്നു ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

യാക്കോബായ സഭയുടെ ഈ നിലപാടിനെ സർവാത്മനാ സ്വാഗതം ചെയ്യുന്നുന്നതായി ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം തലവൻ ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത പ്രസ്താവയിലൂടെ അറിയിച്ചു. നിയമം അനുസരിച്ചാൽ വ്യവഹാരങ്ങൾ അവസാനിക്കും. നിയമം ലംഘിക്കുന്നവർക്കെതിരെ മാത്രമാണ് കേസുകൾ ഉണ്ടായിട്ടുള്ളത്. കോടതിക്ക് പുറത്ത് കേസുകൾ തീർക്കണമെന്നാണ് യാക്കോബായ സഭയുടെ നിലപാട്. എന്നാൽ ഈ നിലപാട് അംഗീകരിക്കാൻ ഓർത്തഡോക്സ് സഭ തയ്യാറുമല്ല. അതുകൊണ്ട് തന്നെ പ്രശ്നപരിഹാരത്തിന് ഇരു സഭകളും വിട്ടുവീഴ്ചകൾക്ക് തയ്യാറാകേണ്ടി വരും.

അതേസമയം,
സുപ്രീം കോടതിയുടെ വിധി നടപ്പിലാക്കണം എന്നുതന്നെയാണ് ഓർത്തഡോക്സ് സഭ അലമായ വേദിയുടെ നിലപാട്.

RELATED STORIES