ശ്രീ. വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവനക്കെതിരെ ഡോ. സന്തോഷ് പന്തളത്തിൻ്റെ പ്രതികരണം
Reporter: News Desk 01-Apr-2025298

കാള പെറ്റുവെന്ന് കേട്ടാലുടനെ കയറെടുക്കുന്ന ചിലരുടെ കൂട്ടത്തിലായിപ്പോയി വെള്ളാപ്പള്ളി സാറുമെന്ന് തോന്നിപ്പോകുന്നു. ഏകദേശം 84 വയസു പ്രായത്തെ ബഹുമാനിച്ചുകൊണ്ടു തന്നെ ഞാൻ ഈ കുറിപ്പ് എഴുതുന്നു. കഴിഞ്ഞ ദിവസത്തെ പരസ്യ പ്രസ്താവന എൻ്റെ ശ്രദ്ധയിൽപ്പെട്ടു. പ്രതികരണം ആവശ്യമായതിനാൽ എഴുതുന്നു. പെന്തെക്കോസ്തു ക്കാരെക്കുറിച്ച് അങ്ങേക്ക് എന്തറിയാം? ഞങ്ങൾ ആർക്കും പാരിതോഷികം കൊടുത്ത് ആരെയും ഞങ്ങളുടെ കൂടെ ചേർക്കാറില്ല. ഞങ്ങൾക്ക് റിസർവ് ബാങ്ക് ഇല്ല മറ്റ് യാതൊരു സാമ്പത്തിക ഉറവിടവുമില്ല. ഒരു കാര്യം വ്യക്തമായി പറയാം എല്ലാ മതങ്ങളിലും സമൂദായങ്ങളിലും വച്ച് നന്നായി ജീവിത നിലവാരം പുലർത്തുന്ന ഒരു കൂട്ടരാണ് പെന്തെക്കോസ്തു ക്കാർ. ഞങ്ങൾ കാശ് കൊടുത്ത് ആരെയും മതത്തിൽ ചേർത്തിട്ടില്ല ചേർക്കുകയുമില്ല ഞങ്ങൾക്കതിന് കഴിയുകയുമില്ല. സാധാരണ എല്ലാ നല്ല മനുഷ്യരും ചെയ്യുന്നതുപോലെ വിശന്ന് ആരെങ്കിലും ഞങ്ങളുടെ അടുക്കൽ വന്നാൽ അവർക്ക് ആഹാരം കൊടുക്കും അത് താങ്കളുടെ മതവും ചെയ്യാറുണ്ട് എന്നാണ് ഞാൻ ചിന്തിക്കുന്നത്. താങ്കൾ എന്തു അറിഞ്ഞിട്ടാണ് ഇത്രമാത്രം ഞങ്ങളെ താഴ്ത്തി സംസാരിച്ചത്? പ്രായത്തിൻ്റെ വീഴ്ച്ചയാണെങ്കിൽ ഞങ്ങൾ അത് ഇവിടെ ക്ഷമിക്കുന്നു. മനപൂർവ്വം പറഞ്ഞതാണെങ്കിൽ പൊതുജനത്തിൻ്റെ മുമ്പിൽ തെറ്റ് തിരുത്തണം മാപ്പു പറയണമെന്ന് ഞങ്ങൾ പറയുന്നില്ല അങ്ങയുടെ പ്രായത്തെ ഞങ്ങൾ ബഹുമാനിക്കണമല്ലോ.... സംസാര സ്വാതന്ത്ര്യം ഇന്ത്യയിൽ നിലനിൽപ്പുണ്ട് എന്ന് കരുതി വായിൽ വരുന്നത് കോതക്ക് പാട്ടാകരുത്. താങ്കളുടെ മതത്തെക്കുറിച്ച് കഴിഞ്ഞ കാലങ്ങളിലെ ചില ചരിത്ര സത്യങ്ങൾ ചെറിയ അറിവിനായി ഇവിടെ സൂചിപ്പിക്കുന്നു. ഏതെങ്കിലും പ്രധാന ദിവസങ്ങളിൽ താങ്കളുടെ മതത്തിലുള്ളവർക്ക് നാല് കറികൾ കൂട്ടി ഭക്ഷണം കഴിക്കണമെങ്കിലോ, നാലു വീൽ വണ്ടിയിൽ യാത്ര ചെയ്യണമെങ്കിലോ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നുന്നോ? അത് ചെയ്യണമെങ്കിൽ തമ്പ്രാൻ മാരോട് ചോദിച്ച് പ്രത്യേക അനുമതി നേടണമായിരുന്നു അല്ലേ? എന്താ അതൊക്കെ മറന്നു പോയോ? ചരിത്ര രേഖകൾ ഉണ്ട്. താണ ജാതിയിൽ പ്പെട്ടവരെപ്പോലെ തരം താഴ്ത്തപ്പെട്ടവരായിരുന്നില്ലേ ആ സമൂഹം? ഇപ്പോഴെത്തെ സമൂഹത്തെയും വളർന്നു വരുന്ന തലമുറകളെയും നശിപ്പിക്കുവാൻ കള്ളു കച്ചവടം നടത്തിയും ഷാപ്പുകൾ ലേലം വിളിച്ചും കവലകളിലെ കച്ചവട സ്ഥാപനങ്ങളിൽ ഗുണ്ടാ വിളയാട്ടം നടത്തിയും ജനത്തിൻ്റെ സ്വൈരം നഷ്ടപ്പെടുത്തിയ എത്രയെത്ര കഥകൾ ഇവിടെ ഞങ്ങൾക്ക് നിരത്തി വക്കാനുണ്ട്. നന്നായി വർത്തമാനം പറയാൻ അറിയാത്ത വായ് തുറന്നാൽ എന്തും പറയാമെന്ന് ചിന്തിക്കുന്ന താങ്കളുടെ ഭാഷ പെന്തെക്കോസ്തു ക്കാരോടു വേണ്ട. ചിലപ്പോഴെക്കെ താങ്കളുടെ വസ്ത്രത്തിൽ കാണുന്ന മഞ്ഞ വസ്ത്രം അതിൽ ഉള്ള നിറം പോലെ കണ്ണിൽ മഞ്ഞിപ്പായിരിക്കും. കണ്ണിൽ മഞ്ഞിപ്പുള്ളവർക്ക് കാണുന്നതെല്ലാം മഞ്ഞയായി തോന്നാം മഞ്ഞപ്പട്ട് പുതച്ച വെള്ളാപ്പള്ളി സാറെ. നിങ്ങളുടെ ചിത്രത്തിൻ്റെ കാര്യങ്ങൾ ഞങ്ങൾ വ്യക്തമായി ഓരോന്നോരാന്നായി വെളിപ്പെടുത്തണമോ? എവിടെ നിന്നെങ്കിലും ശേഖരിച്ച് ഈ പുസ്തകം ഒന്ന് വായിക്കുന്നത് നല്ലതായിരിക്കും (പി. ഭാസ്കരനുണ്ണി: പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം P. 37,38).
ശ്രീ നാരായണ ഗുരു പഠിപ്പിച്ചത് മതം ഏതായാലും മനുഷ്യൻ നന്നായാൽ മതിയെന്നാണ് എന്നാൽ താങ്കൾ മറ്റു മതങ്ങൾക്ക് എതിരെ വിഷം ചീറ്റുന്നത് ശരിയല്ല അതിന് പൊതു സൂഹത്തിൽ മാപ്പ് പറയണം താങ്കളുടെ വാക്കുകൾ പിൻവലിക്കണം.
നിങ്ങളുടെ മതത്തിൽ ആശ്വാസവും സമാധാനവും ഇല്ലാത്തതിനാൽ ആയിരക്കണക്കിന് വ്യക്തികൾ വർഷങ്ങൾക്ക് മുമ്പ് ക്രിസ്തുമതത്തിൽ ചേരാൻ ക്രിസ്തീയ ഭക്തൻമാരോട് കൂട്ടമായി വന്ന് അപേക്ഷിച്ചിട്ടും അരുത് എന്ന വാക്ക് പറഞ്ഞ് അവരെ തിരിച്ചയച്ച കഥയാണ് ഞങ്ങൾക്കുള്ളത്. ഞങ്ങൾ നിങ്ങളുടെ മതസ്ഥർക്ക് മതം മാറുവാൻ വേണ്ടി പാൽപ്പെട്ടിയും മൈദയും റവയും എണ്ണയും കൊടുത്തിട്ടില്ല മുകളിൽ എഴുതിയിട്ടുള്ളതുപോലെ അഥവാ കൊടുത്തുവെങ്കിൽ അത് അവരവരുടെ വിശപ്പു ഞങ്ങൾ നേരിൽ കണ്ട് ബോധ്യമായപ്പോൾ അവരുടെ ഒട്ടിയ വയറിൽ വിശപ്പടക്കാൻ വേണ്ടി മാത്രമായിരിക്കും കൊടുത്തത് അല്ലാതെ ആരെയും പെന്തെക്കോസ്തിൽ ചേർക്കാൻ ഞങ്ങൾ ചെയ്യാറില്ല. താങ്കളുടെ വിജയത്തിനും ഉയർച്ചക്കും ഞാൻ ഉൾപ്പെടെ അനവധി പേർ സഹായിച്ചിട്ടുണ്ട് ഇന്നും സഹായിച്ചു കൊണ്ടിരിക്കുന്നു. മതസ്പർദ ഉണ്ടാക്കുന്ന വാക്കുകൾ ഇനിയെങ്കിലും ചെയ്യരുത് എന്നൊരു ഓർമ്മപ്പെടുത്തൽ ഇവിടെ അറിയിക്കുന്നു. പാല് കൊടുത്ത കൈയ്യിൽ തന്നെ കൊത്തരുത് എന്തും പറയാം എന്ന തെറ്റിധാരണ താങ്കൾ നിറുത്തണം പ്രായം ഇത്രയും ആയില്ലേ മറ്റൊരാളിന് അവസരം കൊടുത്തിട്ട് ദൈവം നൽകിയ ആയുസ് സത്യ ദൈവം ആരെന്ന് മനസ്സിലാക്കാൻ ബൈബിൾ തുറന്ന് വായിച്ച് അറിയാവുന്നതുപോലെ പ്രാർത്ഥിച്ച് സമൂഹത്തിൽ അസമാധാനം വിളമ്പാതെ സമാധാനത്തോടെ ജീവിക്കാൻ നോക്കു. ബൈബിൾ പഠിപ്പിക്കുന്നു മറ്റൊരുത്തനിലും രക്ഷയില്ല നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ്റെ കീഴിൽ ഭൂമിക്ക് മുകളിൽ ഒരേ ഒരു നാമം അത് യോശു ക്രിസ്തുവിൻ്റെ നാമം മാത്രമാണ് ഈ നാമം താങ്കൾ വിശ്വസിക്കണം വിശ്വസിച്ചേ മതിയാക്കുകയുള്ളു അതിന് രണ്ടു പക്ഷമില്ല. ദൈവ വചനത്തെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഞാൻ സഹായിക്കാം എൻ്റെ നമ്പർ ഇവിടെ കൊടുക്കുന്നു എനിക്ക് അതിന് സന്തോഷമേയുള്ളു +91 9447440441. താങ്കളുടെ വിലയേറിയ ജീവൻ നഷ്പ്പെടുത്തരുത് ഇനി ഒരവസരം മുമ്പിൽ ഉണ്ടാകുമോ എന്ന് പറയാൻ കഴിയുകയില്ല.