ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസ്, പത്ത് പ്രതികൾക്ക് ജാമ്യം അനുവദിച്ച് ​ഹൈക്കോടതി

ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസിലെ പത്ത് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

എസ്ഡിപിഐ പ്രവര്‍ത്തകരായ പത്ത് പ്രതികൾക്കാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്. 2022 ഏപ്രിൽ 16നാണ് ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ കൊല്ലപ്പെടുന്നത്.

പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് തൊട്ടടുത്ത ദിവസം ശ്രീനിവാസനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

RELATED STORIES