ആലപ്പുഴയിൽ പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് സിനിമാ നടന്മാർക്ക് വേണ്ടിയെന്ന് മൊഴി; ലിസ്റ്റിൽ ഷൈൻ ടോമും ശ്രീനാഥ് ഭാസിയും

പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് സിനിമാ മേഖലയിലെ പ്രമുഖർക്ക് വേണ്ടിയെന്ന് മൊഴി.

നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർക്ക് നിരോധിത ലഹരി വസ്തുക്കൾ നൽകാറുണ്ടെന്ന് പിടിയിലായ തസ്ലിമ സുൽത്താൻ മൊഴി നൽകി. സിനിമാ താരങ്ങളുമായി ഒരുമിച്ച് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും എക്സൈസിന് തസ്ലീമ മൊഴി നൽകി. മൊബൈൽ ഫോൺ പരിശോധനയിൽ സിനിമാ മേഖലയിലെ പലരുടെയും നമ്പറുകൾ ഇവരുടെ ഫോണിൽ നിന്നും കണ്ടെത്തി.

സിനിമാ മേഖലയിലെ മറ്റ് ചില പ്രമുഖരുമായും സാമ്പത്തിക ഇടപാടുകളും ഉണ്ടായിട്ടുണ്ടെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. അത് ലഹരികൈമാറ്റവുമായി ബന്ധമുണ്ടോ എന്ന തരത്തിൽ അന്വേഷണം നടക്കുന്നുണ്ട്. ആലപ്പുഴ എക്സൈസ് കമ്മീഷണറാണ് മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്.

RELATED STORIES