ഏബനേസർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിബ്ലിക്കൽ സ്റ്റഡീസ് ഒന്നാമത് ഗ്രാജുവേഷൻ നടത്തപ്പെട്ടു

വടക്കുംചേരി: ഏബനേസർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിബ്ലിക്കൽ സ്റ്റഡീസ് പാലക്കാട് ബ്രാഞ്ച് ആദ്യ ബാച്ചിന്റെ ഗ്രാജുവേഷൻ നടന്നു. സ്ഥാപക പ്രസിഡന്റ് റവ. ഡോ. തോമസ് എബ്രഹാം ഈ സ്ഥാപനത്തിന് നേതൃത്വം നൽകുന്നു.


ഐപിസി ഷാലോം സഭയിൽ വെച്ച് നടന്ന ഗ്രാജുവേഷനിൽ സെമിനാരി എക്സ്റ്റൻഷൻ എഡ്യൂക്കേഷൻ കോർഡിനേറ്റർ പാസ്റ്റർ ജിജോ ജോണിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ റവ ഡോ. ജേക്കബ് ഡാനിയേൽ മുഖ്യ സന്ദേശം നൽകുകയുംസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.

ഇവാ. സുനൂപ് മാത്യു സ്റ്റുഡന്റസിനെ പ്രതിനിധീകരിച്ച് ഗ്രാജുവേഷൻ സന്ദേശം നൽകി.


പാസ്റ്റമ്മാരായ സുരേഷ് റാബി, ഷിബു മാത്യു, ബിനിൽ, സാബിൻ, ജനീഷ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.


പാസ്റ്റർ നോബി തങ്കച്ചൻ ലഘുസന്ദേശം നൽകുകയും ഇവാ. ബിനു വടക്കുംചേരി നന്ദിയും രേഖപ്പെടുത്തുകയും ചെയ്തു. പാസ്റ്റർ ഇപ്പൻ തോമസിന്റെ പ്രാർഥനയോടും ആശീർവാദത്തോടും കൂടെ യോഗം പര്യവസാനിച്ചു.

RELATED STORIES