പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ ഭയം ഉണ്ടാക്കുന്നത്: മാലാ പാര്‍വതി

നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ സിനിമാ മേഖലയിലെ കറുത്ത ഏടുകള്‍ എന്ന് നടി മാലാ പാര്‍വതി.

എന്തെല്ലാമാണ് സിനിമയില്‍ നടന്നിരുന്നതെന്നും എത്രപേര്‍ ഇരയായി എന്നുമൊക്കെയുള്ളത് അറിയുന്നത് ഭീതിയുണ്ടാക്കുന്നു.പലതും തേഞ്ഞുമാഞ്ഞുപോയി. ഭയത്തോടെയും ആശങ്കയോടെയുമാണ് ഇതിനെ കാണുന്നതെന്നും മാലാ പാര്‍വതി  പ്രതികരിച്ചു.

RELATED STORIES