കേന്ദ്ര മന്ത്രി സുരേഷ് ഗോപി കേരള ജനതക്ക് അപമാനം

പത്തനംതിട്ട: കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരെ ഒന്നടങ്കം അക്ഷേപിച്ച സുരേഷ് ഗോപി കേരളാ ജനതക്ക് ആക്ഷേപമാണ്. സിനിമയിൽ നിന്നും വേഗത്തിൽ ബിജെപിയുടെ  കേന്ദ്ര മന്ത്രി സ്ഥാനത്ത് എത്തപ്പെട്ട സുരേഷ് ഗോപി ഇപ്പോൾ മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും ഭീക്ഷണി മുഴക്കുന്നതായി ജനം ദൃശ്യമാധ്യമത്തിൽ കൂടി കണ്ടിരുന്നല്ലോ..... ഇത് കേവലം തരം താണ നിലവാരത്തിൽ താൻ എത്തിച്ചേർന്നു എന്നതിൽ യാതൊരു സംശയവുമില്ല. ഇദ്ദേഹത്തോടുള്ള ജനത്തിൻ്റെ മാന്യത ഈ വ്യക്തി തന്നെ നഷ്ടപ്പെടുത്തിയിരിക്കുന്നു. തൃശൂർ പറഞ്ഞതുപോലെ ഞാൻ തൃശൂരിനെ ഞാൻ  ഇങ്ങ് എടുക്കുകയാണ്, ദേ...പോയി ദാ... വന്നു എന്നൊക്കെ ജനഹൃദയങ്ങളിൽ  ഒന്നടങ്കം പിടിച്ചുപറ്റിയ ഒരു നല്ല മനുഷ്യനായിരുന്നു പക്ഷേ ഇപ്പോൾ തരം താണ നിലവാരത്തിൽ അഹാങ്കാരത്തിൻ്റെയും ഹുങ്കിൻ്റെയും ശബ്ദം പുറത്തുവിടുന്നു സമൂഹത്തിൽ വിഷം ചീറ്റുന്നു ഇതാണോ ഇന്ത്യയുടെ കേന്ദ്ര മന്ത്രി? ഇത് സുരേഷ് ഗോപിയുടെ വീഴ്ച്ചക്ക് കാരണമാകും എന്നതിൽ സംശയമില്ല.

ജനത്തിൻ്റെ വേദന അറിഞ്ഞ് അവരോടൊപ്പം ജീവിക്കുന്ന ഒരു സാമൂഹ്യ പ്രവർത്തകന് മാത്രമാണ് ഈ പദവികൾ മേൽ അധികാരികൾ  കൊടുക്കേണ്ടത്. അല്ലാതെ സിനിമാ സ്റ്റൈലിൽ ലാത്തി വീശി കളിക്കുന്നവനെ മന്ത്രിയാക്കിയാൽ ജനത്തിന് നാശം വിതക്കും തർക്കമില്ല. കയർ പ്പൊട്ടിച്ച് കൊണ്ട്  ചാടിക്കയറി വരുന്നവനെ നന്നായി മനസിലാക്കിയിട്ട് വേണം രാഷ്ട്രീയക്കാർ സ്ഥാനമാനങ്ങൾ  കൊടുക്കേണ്ടത്.  ഇത് എല്ലാവർക്കും ഉത്തമ ഉദാഹരണമായി മാറട്ടെ. എല്ലാ രാഷ്ട്രീയ പാർട്ടിക്കാർക്കും ഇതൊരു  പാഠവുമാകട്ടെ.  തനിക്ക് ഇഷ്ടമല്ലാത്ത മാധ്യമങ്ങളെ തരംതാഴ്ത്തുകയും ചിലരുടെ പേര് പറഞ്ഞ് അവരെ  അപമാനിക്കുകയും ചെയ്തത് മാധ്യമ പ്രവർത്തകരായ ഞങ്ങൾ പുഛത്തോടെയാണ് വിലയിരുത്തുന്നത്. ഒരു ലീഡർ അല്ലെങ്കിൽ പൊതു പ്രവർത്തകൻ എല്ലാവരെയും ബഹുമാനിക്കേണ്ടവനും വ്യക്തിബന്ധങ്ങൾ ഉലയാതെ കാത്ത് സൂക്ഷിച്ച്  കൊണ്ടു പ്പോണ്ടവനുമാണ്.   ഈ വ്യക്തി മറന്നുപോയിരിക്കുന്നു എന്നത് പരമപ്രാധാന്യമായിപ്പോയി. കഴിഞ്ഞ ദിവസത്തെ വീഡിയോ കാണുന്നവർക്ക് മനസ്സിലാകും വളരെ ധാർഷ്ട്യയത്തോടെ സംസാരിച്ചിരിക്കുന്നു ഇത് ജനാധിപത്യ രാജ്യമാണ് ശ്രീ. സുരേഷ് ഗോപി...... സംസാര സ്വാതന്ത്ര്യവും അവനവൻ്റെ അഭിപ്രായങ്ങളും അവകാശങ്ങളും പൊതുവിൽ പറയുവാനും  പൊതുജനത്തിനും മാധ്യമ പ്രവർത്തകർക്കും ഇവിടെ അവകാശമുണ്ട് എന്ന് മറക്കാതിരിക്കട്ടെ. 

ഒരു കാര്യം കൂടി ഇവിടെ പറയാതെ ഈ എഴുത്ത് പൂർത്തിയാക്കുവാൻ കഴിയുകയില്ല. കഴിഞ്ഞ ചില നാളുകൾക്ക് മുമ്പ് ഒരു മാധ്യമ പ്രവർത്തകയുടെ ശരീരത്തിൽ സ്പർശിച്ചുവെന്നും അതിനെ തുടർന്നുള്ള ദിവസങ്ങളിൽ പൊതുവിൽ വാർത്ത വന്നപ്പോൾ ഞാൻ ഇദ്ദേഹത്തെ പിൻതാങ്ങി കാരണം ഒരു മാധ്യമപ്രവർത്തകയോ പ്രവർത്തകനോ ആരോ ആയികൊള്ളട്ടെ തിരക്കുള്ള  പൊതുജനത്തിൻ്റെ ഇടയിൽ കയറിപ്പറ്റിയാൽ ദേഹത്ത് മുട്ടാൻ സാധ്യതയേറെയാണ് അതുകൊണ്ട് സുരേഷ് ഗോപി ആവശ്യമില്ലാതെ സ്പർശിച്ചു വെന്ന് പറഞ്ഞപ്പോൾ ഞാൻ നിഷ്പക്ഷമായി സുരേഷ് ഗോപിയെ അനുകൂലിച്ച് വാർത്ത ഇട്ടതും കൂടെ നിന്നതും മറക്കാതിരിക്കട്ടെ. പക്ഷേ ദിവസങ്ങൾ കഴിയുംതോറും ഇന്ത്യയുടെ പ്രധാനമന്ത്രി കസേര മുൻ കണ്ടുകൊണ്ട് ഈ വ്യക്തി  കാണിക്കുന്ന ഈ തരം താണ പ്രവർത്തിക്ക് മാധ്യമപ്രർത്തകർ കൂട്ടുനിൽക്കുകയില്ല. ഞങ്ങളെ പിണക്കിക്കൊണ്ട് സുരേഷ് ഗോപിക്ക് മുമ്പോട്ടു പോകുവാൻ കഴിയുകയില്ല. പിണക്കിയാൽ പിന്നെ മാധ്യമങ്ങൾ തികച്ചും പുറകാലെ കാണും. ഈ വിഷയത്തിൽ സുരേഷ് ഗോപി സദയം തെറ്റ് തിരുത്തി ഇനി ആവർത്തിക്കുകയില്ലായെന്ന് പൊതുജനത്തിൻ്റെ മധ്യേ മാപ്പ് പറയണം. ഞങ്ങൾ മാധ്യമ പ്രവർത്തകർ ഒന്നടങ്കം ഈ വിഷയത്തെ പുഛ മനോഭാവത്തോടെയാണ് കാണുന്നത്.

RELATED STORIES