ക്രൂഡ് ഓയില്‍ വില വന്‍ ഇടിവിലേക്ക് കൂപ്പുകുത്തിയതോടെ സൗദി അറേബ്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി

2021 ഓഗസ്റ്റിന് ശേഷം ആദ്യമായിട്ടാണ് ഇത്രയും വില കുറയുന്നത്. നാല് രാജ്യങ്ങള്‍ നടത്തിയ നീക്കങ്ങളും ഒപെകിന്റെ പുതിയ തീരുമാനവുമാണ് സൗദിക്ക് തിരിച്ചടി ആയത്. വരും ദിവസങ്ങളില്‍ ഇതിന്റെ പ്രതിഫലനം സൗദി അറേബ്യ നേരിട്ടറിയും.

2021 ന് ശേഷം ക്രൂഡ് വില ബാരലിന് 65 ഡോളറിലേക്ക് വീണു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ താരിഫ് പ്രഖ്യാപനമാണ് ക്രൂഡ് ഓയില്‍ വില പൊടുന്നനെ ഇടിയാന്‍ കാരണം. ഈ നിലയില്‍ വില തുടര്‍ന്നാല്‍ സൗദി അറേബ്യയുടെ ബജറ്റ് കമ്മി വര്‍ധിക്കും. വലിയ പ്രതിസന്ധിയിലേക്ക് സൗദി എത്തുകയും ചെയ്യും.

ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും അമേരിക്ക പുതിയ താരിഫ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആ രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് ഇറക്കുന്ന വസ്തുക്കള്‍ക്ക് ഉയര്‍ന്ന താരിഫ് ചുമത്തുന്നത് പ്രതികാര ചുങ്കത്തിനും ഇടയാക്കി. നൂറ്റാണ്ടിന് ഇടയിലെ ഏറ്റവും ഉയര്‍ന്ന താരിഫ് നിരക്കാണ് അമേരിക്ക മറ്റു രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. ഇത് മറുപടി താരിഫിനും കാരണമായി. ഇതോടെയാണ് ക്രൂഡ് വില വന്‍തോതില്‍ ഇടിഞ്ഞത്. ബ്രെന്റ് ക്രൂഡ് ബാരലിന് 6 ഡോളര്‍ വരെ വില കുറഞ്ഞു. ഡബ്ല്യുടിഐ ക്രൂഡ്, മര്‍ബണ്‍ ക്രൂഡ് എന്നിവയ്ക്കെല്ലാം വില താഴ്ന്നു. അമേരിക്ക ഡോളര്‍ സൂചിക 101ലേക്ക് ഇടിഞ്ഞു. സ്വര്‍ണവിലയും വന്‍തോതില്‍ കുറഞ്ഞു.

എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക്. ഇതില്‍പ്പെടാത്ത രാജ്യങ്ങളും എണ്ണ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഈ രണ്ട് വിഭാഗവും ചേര്‍ന്ന ഒപെക് പ്ലസ് കൂട്ടായ്മ കഴിഞ്ഞ ദിവസം ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം ഉയര്‍ത്താന്‍ തീരുമാനിച്ചു. സൗദിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി ഉല്‍പ്പാദനം വെട്ടിച്ചുരുക്കി മുന്നോട്ട് പോകുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉല്‍പ്പാദനം കൂട്ടാന്‍ തീരുമാനിച്ചതോടെ വില പൊടുന്നനെ താഴ്ന്നു.

മെയ് മുതല്‍ ഓരോ ദിവസവും 411000 ബാരല്‍ എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് തീരുമാനം. നേരത്തെ 135000 ബാരല്‍ ഉല്‍പ്പാദനം കൂട്ടാമെന്നാണ് തീരുമാനിച്ചിരുന്നത്. പുതിയ തീരുമാനം തീര്‍ത്തും അപ്രതീക്ഷിതമാണ്. വിപണിയില്‍ കൂടുതല്‍ എണ്ണ എത്തുമെന്ന് ഇതോടെ ഉറപ്പായി. അമേരിക്കയുടെ പുതിയ തീരുമാനങ്ങളാണ് സൗദിക്ക് പണിയായത്. കൂടാതെ, ഒപെക് നിശ്ചയിച്ച ക്വാട്ട ലംഘിച്ച് ഇറാഖ്, കസാകിസ്താന്‍, റഷ്യ എന്നീ രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദിപ്പിച്ചതും തിരിച്ചടിയായി.

ക്രൂഡ് ബാരലിന് 91 ഡോളര്‍ എത്തിയാല്‍ മാത്രമേ സൗദിയുടെ സാമ്പത്തിക രംഗം ശക്തിപ്പെടൂ എന്നാണ് ഐഎംഎഫ് പറയുന്നത്. എന്നാല്‍ മറിച്ചാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ഇത് സൗദിയുടെ കടമെടുക്കല്‍ വര്‍ധിക്കാന്‍ ഇടയാക്കും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം എണ്ണ വില കുറയുന്നത് നേട്ടമാണ്. ഇന്ത്യ ആഗ്രഹിച്ചതും അതാണ്. എന്നാല്‍ ആഗോള വിപണിയില്‍ ഇത്രയും വില കുറഞ്ഞിട്ടും ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില താഴ്ന്നിട്ടില്ല എന്നതാണ് വിചിത്രം. എണ്ണ കമ്പനികള്‍ക്ക് വന്‍ ലാഭം കൊയ്യാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. ജനങ്ങളെ കൊള്ളയടിക്കാനും

RELATED STORIES