പിടിയാന നന്ദിനിക്ക് വിട ... ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനക്കോട്ടയിലെ പിടിയാന നന്ദിനി (64) ചരിഞ്ഞു

ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ ,ഭരണ സമിതി അംഗം സി മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ എന്നിവര്‍ ആനക്കോട്ടയിലെത്തി നന്ദിനിക്ക് അന്തിമോപചാരം അര്‍പ്പിച്ചു.

1964 മെയ് 9ന് നിലമ്പൂരിലെ പി നാരായണന്‍ നായര്‍ എന്ന ഭക്തനാണ് ഗുരുവായൂരപ്പന് മുന്നില്‍ നന്ദിനിയെ നടയിരുത്തിയത്.നാലാം വയസ്സിലാണ് നാടന്‍ ആനയായ നന്ദിനിയെ നടയ്ക്കിരുത്തിയത്.

1975 ജൂണ്‍ 25ന് പുന്നത്തൂര്‍ കോട്ടയിലേക്ക് ഗുരുവായൂര്‍ ആനത്താവളം മാറ്റുമ്പോള്‍ ഗുരുവായൂര്‍ കേശവനൊപ്പം കോട്ടയിലേക്ക് പ്രവേശിച്ച ആനകളില്‍ കുഞ്ഞു നന്ദിനിയും ഉള്‍പ്പെടും.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ പള്ളിവേട്ട, ആറാട്ട് ചടങ്ങുകളില്‍ തിടമ്പേറ്റി നന്ദിനി ശ്രദ്ധേയ സാന്നിധ്യമായി. ഇരുപത് വര്‍ഷത്തിലധികമായി ഈ' ചടങ്ങുകളില്‍ നന്ദിനി പങ്കെടുത്തു.

ആരോഗ്യപ്രശ്നങ്ങളെയും തുടർന്ന് നന്ദിനി ചികിത്സയിലായതിനാൽ ഇത്തവണ ഗുരുവായൂർ ദേവിയാണ് പള്ളിവേട്ട ചടങ്ങുകൾക്ക് ഓടിയത്.

ഇതേ മികവ് ഗുരുവായൂർ ആനയോട്ട ചടങ്ങുകളിലും നന്ദിനി പ്രകടിപ്പിച്ചിട്ടുണ്ട് . ആരോഗ്യപ്രശ്നങ്ങളെ തുടർന്നു പ്രത്യേകം സജ്ജീകരിച്ച കെട്ടുംതറയിൽ ആയിരുന്നു നന്ദിനിയുടെ വിശ്രമം.

RELATED STORIES