ഇന്ത്യ, പദ്മശ്രീ നല്‍കി ആദരിച്ച ‘വൃക്ഷമനുഷ്യ’ന്‍ അന്തരിച്ചു

തെലങ്കാനയിലെ ഖമ്മം ജില്ലയിലെ താമസിക്കുന്ന ദാരിപ്പള്ളി രാമയ്യ (87)യാണ് അന്തരിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് വസതിയിലായിരുന്നു അന്ത്യം. വനവത്കരണത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടുനിന്ന അദ്ദേഹം ‘വനജീവി’ രാമയ്യ എന്നപേരിലും അറിയപ്പെട്ടിരുന്നു.

വീടിന് പുറത്തിറങ്ങുമ്പോഴെല്ലാം ‘മരങ്ങള്‍ സംരക്ഷിക്കണ’മെന്ന ബോര്‍ഡ് കഴുത്തില്‍ തൂക്കാറുണ്ടായിരുന്ന അദ്ദേഹം ഒരുകോടിയിലേറെ വൃക്ഷത്തൈകളാണ് നട്ടത്. പരിസ്ഥിതി സംരക്ഷണത്തിനായുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ക്ക് 2017-ലാണ് പദ്മശ്രീ നല്‍കി രാജ്യം അദേഹത്തെ ആദരിച്ചത്.

ദാരിപ്പള്ളി രാമയ്യയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു എന്നിവര്‍ അനുശോചിച്ചു.

RELATED STORIES