ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളില്‍ മാറ്റം

എറണാകുളം റൂറല്‍ എസ്പി വൈഭവ് സക്‌സേന എന്‍ഐഎ എസ്പിയായി ദല്‍ഹിക്ക് പോകുന്ന സാഹചര്യത്തിലാണ് മാറ്റം.

വൈഭവ് സക്‌സേനയോട് ഉടനടി പുതിയ ചുമതലയേറ്റെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.വൈഭവ് സക്‌സേനയെ അഞ്ച് വര്‍ഷത്തേക്ക് ഡെപ്യുട്ടേഷന്‍ വ്യവസ്ഥയിലാണ് എന്‍ഐഎയില്‍ നിയമിച്ചത്.

സംസ്ഥാന ദ്രുത കര്‍മ സേനാ വിഭാഗം കമാന്‍ഡന്റ് ഹേമലതയാണ് പുതിയ എറണാകുളം റൂറല്‍ എസ്പി. തിരുവനന്തപുരം സിറ്റി ഡിസിപി വിജയഭാരത റെഡ്ഡിയെ കാസര്‍കോട് എസ്പിയായി നിയമിച്ചു. പകരം ടി ഫറഷ് ആണ് തിരുവനന്തപുരം ഡിസിപിയാകുക. ഫറഷ് ഒഴിയുന്ന സ്‌പെഷല്‍ ഓപറേഷന്‍സ് ഗ്രൂപ്പിന്റെ എസ്പിയായി പൊലീസ് ടെലികോം വിഭാഗം എസ്പി ദീപക് ധന്‍കര്‍ നിയമിതനായി.


RELATED STORIES