പ്രായം കുറഞ്ഞ കോടീശ്വരനായി നാരായണമൂര്‍ത്തിയുടെ കൊച്ചുമകന്‍

ഇന്‍ഫോസസിന്‍റെ 3.3കോടി ലാഭവിഹിതം സ്വന്തമാക്കി നാരായണമൂര്‍ത്തിയുടെ 17 മാസം പ്രായമുള്ള ചെറുമകൻ.

2025 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തില്‍ കമ്പനിയുടെ ലാഭവിഹിതത്തിൽ നിന്ന് 3.3 കോടി രൂപയ്ക്ക് അര്‍ഹനാണ് ഏകാഗ്ര രോഹൻ മൂർത്തി എന്ന ഈ കുഞ്ഞ്.

രോഹൻ മൂർത്തിയുടെയും അപർണ കൃഷ്ണൻ്റെയും മകനാണ് ഏകാഗ്ര. ഇന്‍ഫോസിസിന്‍റെ 15 ലക്ഷം ഓഹരികളാണ് ഏകാഗ്രയുടേതായുള്ളത്. അതായത് 0.04ശതമാനം ഓഹരികള്‍.

നാല് മാസം പ്രായമുള്ളപ്പോൾ നാരായണ മൂർത്തി കുഞ്ഞിന് സമ്മാനമായി നൽകിയതാണ് ഈ ഓഹരികൾ. സമ്മാനം നൽകുമ്പോൾ ഓഹരികളുടെ മൂല്യം 240 കോടി രൂപയിലധികമായിരുന്നു.

ഒരു വയസും 5 മാസവും പ്രായമുള്ള ഏകാഗ്ര ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന്മാരിൽ ഒരാളാണ്. നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിക്ക് കമ്പനിയുടെ 3.89 ലക്ഷം ഓഹരികളുണ്ട്. ലാഭവിഹിതത്തിൽ നിന്ന് നാരായണ മൂർത്തിക്ക് 33.3 കോടി രൂപയും ഭാര്യ സുധ മൂർത്തിക്ക് 76 കോടി രൂപയും ലഭിക്കും.


RELATED STORIES