പോത്തന്‍കോട് സുധീഷ് വധക്കേസില്‍ 11 പ്രതികള്‍ക്കും ജീവപര്യന്തം
Reporter: News Desk 30-Apr-202577

തിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് വധക്കേസില്‍ 11 പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കേസിലെ പ്രതികളായ സുധീഷ് ഉണ്ണി, ഗുണ്ടാത്തലവന് ഒട്ടകം രാജേഷ്, ശ്യാംകുമാര്‍, നിധീഷ് (മൊട്ട നിധീഷ്), നന്ദിഷ്, രഞ്ജിത്, അരുണ്‍, സച്ചിന്, സൂരജ്, ജിഷ്ണു പ്രദീപ്, നന്ദു എന്നിവരെ ആണ് കോടതി ശിക്ഷിച്ചത്.
നെടുമങ്ങാട് എസ് സി/ എസ് ടി കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികൾ ഒരു ലക്ഷം രൂപ പിഴയൊടുക്കണം. ഈ പിഴത്തുക കൊല്ലപ്പെട്ട സുധീഷിൻ്റെ അമ്മക്ക് നൽകണമെന്നും കോടതി വിധിച്ചു. ചെമ്പകമംഗലം ലക്ഷംവീട് കോളനിയില്‍ സുധീഷിനെ (35) പോത്തന്‍കോട് കല്ലൂര്‍ പാണന്‍വിളയിലെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയും കാല് വെട്ടിമാറ്റി റോഡില്‍ ഉപേക്ഷിക്കുകയും ചെയ്തുവെന്നാണ് കേസ്. 2021 ഡിസംബര്‍ 11 നായിരുന്നു നിഷ്ഠൂര കൊലപാതകം നടന്നത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമായത്.
RELATED STORIES
ക്രിമിനൽ അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു - വിവാദമായ കേസുകളിൽ കുറ്റാരോപിതര്‍ക്ക് വേണ്ടി ഹാജരായി ശ്രദ്ധ നേടിയ ക്രിമിനൽ അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു
News Desk30-Apr-2025വിഴിഞ്ഞം; ചടങ്ങില്‍ പങ്കെടുക്കില്ല; മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞെന്ന് വി ഡി സതീശന് - അതില്‍ പരിഭവമോ പരാതിയോ ഇല്ലെന്നും വി ഡി സതീശന് പറഞ്ഞു. വിഴിഞ്ഞം കമ്മീഷനിങ് സര്‍ക്കാരിന്റെ നാലാം വാര്‍ഷിക പരിപാടിയെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. അങ്ങനെയെങ്കിലും ബിജെപിയും സിപിഐഎമ്മും ചേര്‍ന്നാണോ സര്‍ക്കാരിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പ്രധാനമന്ത്രി അതിനാണോ വരുന്നതെന്ന് സംസ്ഥാന ബിജെപി നേതൃത്വം പറയട്ടെയെന്നും വി ഡി സതീശന് പറഞ്ഞു.
News Desk30-Apr-2025കഞ്ചാവ് കേസില്‍ നിന്ന് യു പ്രതിഭ എംഎല്‍എയുടെ മകനെ ഒഴിവാക്കി എക്സൈസ് - ഡിസംബർ 28 നാണ് ആലപ്പുഴ തകഴിയില്‍ നിന്ന് യു പ്രതിഭ എംഎല്‍എയുടെ മകൻ കനിവ് ഉള്‍പ്പടെ ഒൻപത് പേരെ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് കൈവശം വച്ചതിനും പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനുമായിരുന്നു കേസെടുത്തത്. കേസില്‍ ഒൻപതാം പ്രതിയായിരുന്നു കനിവ്. ജാമ്യം കിട്ടുന്ന വകുപ്പുകളായതിനാല്‍ സ്റ്റേഷൻ ജാമ്യത്തില്‍ വിടുകയും ചെയ്തു. സംഭവം വാർത്തയായതോടെ മകൻ കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നും വ്യാജ വാർത്തയാണെന്നുമുള്ള വാദവുമായി യു പ്രതിഭ പരസ്യമായി രംഗത്തെത്തി. പിന്നാലെ കേസിന്റെ എഫ്ഐആർ ഉള്‍പ്പടെ പുറത്ത് വന്നതോടെ വിവാദം രൂക്ഷമായി.
News Desk30-Apr-2025പഹൽഗാമിൽ ഭീകരാക്രമണം നടത്തിയവരെ ജീവനോടെ പിടിക്കാൻ സൈന്യത്തിന് നിർദേശം - ഭീകരരെ ജീവനോടെ പിടികൂടിയാൽ മാത്രമേ ഇവർ പാക്കിസ്ഥാനിൽ നിന്നെത്തിയവരാണെന്ന് ഇന്ത്യക്ക് ലോകത്തിന് മുന്നിൽ സ്ഥാപിക്കാൻ കഴിയൂ. മുംബൈ ആക്രമണത്തിൽ അജ്മൽ കസബ് പിടിയിലായതോടെ പാക്കിസ്ഥാ
News Desk30-Apr-2025യുദ്ധ കപ്പലുകളുടെ ചിത്രം പങ്കുവെച്ച് നാവികസേന : ‘ഒരു ദൗത്യവും ഏറെ ദൂരത്തല്ല, ഒരു കടലും അത്രയും വിശാലമല്ല’ - ആയുധക്കരുത്ത് കാട്ടി അറബിക്കടലില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നാവികസേന അഭ്യാസ പ്രകടനവും നടത്തിയിരുന്നു. പടക്കപ്പലില്‍നിന്ന് മിസൈല്‍ പരീക്ഷണമടക്കം നടത്തിയായിരുന്നു നാവികസേനയുടെ തയ്യാറെടുപ്പുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗത്തിൽ
News Desk30-Apr-2025കൈക്കൂലി വാങ്ങുന്നതിനിടെ കുരമ്പാല വില്ലേജ് ഓഫീസിലെ കാഷ്വല്‍ സ്വീപ്പര്‍ കെ. ജയപ്രകാശ് പത്തനംതിട്ട വിജിലന്‍സിന്റെ പിടിയിലായി - തുടര്‍ന്ന്, ആവശ്യപ്പെട്ട രേഖകള്‍ ശരിയാക്കിയശേഷം വിളിക്കാമെന്നും വാങ്ങാന്‍ വരുമ്പോള്‍ വില്ലേജ് ഓഫീസര്‍ക്ക് നല്‍കുന്നതിനും മറ്റുമായി 1000 രൂപ കൂടി വേണമെന്നും പറഞ്ഞു. പരാതിക്കാരന് പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പി
News Desk30-Apr-2025ബിജെപി പ്രാദേശിക നേതാവിനെ വെടിവെച്ച് കൊന്ന സംഭവത്തിൽ ഭാര്യ അറസ്റ്റിൽ - ഇവരും സന്തോഷും ചെറുപ്പം മുതലേ സൗഹൃദത്തിലായിരുന്നു. എന്നാൽ, ഇതിന്റെ പേരിൽ രാധാകൃഷ്ണനും ഭാര്യയും തമ്മിൽ പ്രശ്നങ്ങളുണ്ടാകുകയും ചെയ്തിരുന്നു. കുടുംബപ്രശ്നങ്ങൾ മൂലം യുവതിയുമായുള്ള സൗഹൃദം മുറിഞ്ഞത് കൊലപാതകത്തിലേക്ക് നയിച്ചുവെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.കൊലയാളിയായ സന്തോഷ്
News Desk30-Apr-2025വാട്സ്ആപ്പിൽ 'അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി' ഫീച്ചര്‍ എത്തുന്നു ; ഇനി പേടിക്കേണ്ട - ചാറ്റിൽ അയച്ച മീഡിയ ഫയലുകൾ സ്വയമേവ ഡൗൺലോഡ് ചെയ്യപ്പെടില്ല. ഇതിലൂടെ ചാറ്റുകൾക്ക് ഒരു അധിക സ്വകാര്യത നൽകുന്നു. മെറ്റാ എഐ പോലുള്ള എഐ സവിശേഷതകളിൽ ചാറ്റ് സന്ദേശങ്ങൾ ഉപയോഗിക്കാനും കഴിയില്ല.
News Desk29-Apr-2025കുത്തേറ്റു മരിച്ചു - ഇവർ തമ്മിൽ ചില സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നുവെന്ന് ആണ് വിവരം. ഇന്ന് രാവിലെ ഇതിനെ ചൊല്ലി ഉണ്ടായ വാക്ക് തർക്കത്തിനിടയിൽ ആണ് ബേബിക്ക് കുത്തേറ്റത്. സംഭവത്തിന്
News Desk28-Apr-2025മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്കി കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം - പഹല്‍ഗാം ഭീകരാക്രമണ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ നീക്കങ്ങള്‍ ലൈവായി സംപ്രേക്ഷണം ചെയ്യരുതെന്ന് മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്കി കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം
News Desk28-Apr-2025പഹൽഗാം ആക്രമണത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി - ആക്രമണത്തിന് പിന്നാലെ ഇന്ത്യക്കാർ ഒരുമിച്ച് നിൽക്കുന്നത് ലോകം കാണുകയാണ്. ലോക നേതാക്കൾ പിന്തുണ അറിയിച്ചു. ലോകം മുഴുവൻ നമുക്ക് ഒപ്പം നിൽക്കുന്നുണ്ട്. നമുക്ക് നീതി ലഭിക്കും. പഹൽഗാമിലെ
News Desk28-Apr-2025ആശ്രയയുടെ 64 മത് സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം ആവശ്യമുള്ളവർ 2025 May 2ന് മുൻപ് ആയി തന്നെ രജിസ്റ്റർ ചെയേണ്ടതാണ് - ആശ്രയയുടെ മറ്റ് പ്രധാന പ്രവർത്തനങ്ങൾ: ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ വരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി 150 ഓളം പേർക്ക് സൗജന്യ താമസസൗകര്യവും ഭക്ഷണവും. ഞായർ ഒഴികെ എല്ലാം ദിവസവും ഗൈനക്കോളജി ബ്ലോക്കിലും ആശ്രയയിലും
News Desk27-Apr-2025ഖത്തറിൽ നിര്യാതനായി - ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്, *മുൻ ശുശ്രൂഷകൻ, അടൂർ നോർത്ത്, ആനന്ദപ്പള്ളി സഭാംഗം പരേതനായ പാസ്റ്റർ പി. പി. ജോണിന്റെ ഇളയ മകൻ നോയൽ പി. ജോൺ (41) ഇന്ന് വെളുപ്പിനെ ഖത്തറിൽ വെച്ച് നിര്യാതായി
News Desk26-Apr-2025പഹല്‍ഗാം ഭീകരാക്രമണം, ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ - ഭീകരാക്രമണത്തെ അപലപിച്ച ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റീഫന്‍ ദുജ്ജാറിക് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നം പരസ്പര ധാരണയിലൂടെ സമാധാനപരമായി പരിഹരിക്കണം എന്നും ആവശ്യപ്പെട്ടു. ‘
News Desk26-Apr-2025പാകിസ്ഥാന് മുന്നറിയിപ്പായി ഭാരതത്തിന്റെ വ്യോമാഭ്യാസം തുടങ്ങി - സെന്‍ട്രൽ കമാന്‍ഡിൽ റഫാൽ, സുഖോയ് യുദ്ധവിമാനങ്ങള്‍ അണിനിരത്തിയാണ് വ്യോമാഭ്യാസം നടത്തിയത്. നാവികസേന യുദ്ധ കപ്പലായ ഐഎൻഎസ് സൂറത്തിൽ നിന്ന് മിസൈൽ പരിശീലനം വിജയകരമായി പൂർത്തിയാക്കി. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള രണ്ട് രാജ്യങ്ങളുടേതും അല്ലാത്ത സ്ഥലത്ത് കൃഷിക്ക്
News Desk25-Apr-2025ആദായ നികുതി അടയ്ക്കാത്ത ക്രിസ്ത്യന്‍ ജീവനക്കാരുണ്ടെങ്കില്‍ രണ്ടുദിവസത്തിനുള്ളില്‍ അവരുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിർദ്ദേശം :നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു - ഏപ്രില്‍ 22ന് എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് പ്രധാന അധ്യാപകര്‍ക്കാണ് ഉപജില്ലാ വിഭ്യാഭ്യാസ ഓഫിസര്‍ കത്തയച്ചത്. ‘താങ്കളുടെ സ്കൂളില്‍നിന്നു സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ക്രിസ്തുമത വിശ്വാസികളായ ആദായനികുതി
News Desk25-Apr-2025വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം, ഒരാൾ മരിച്ചു - കാട്ടാനയുടെ സാന്നിധ്യമുള്ള പ്രദേശമാണ് എരുമക്കൊല്ലി. ഇവിടെ വെച്ചാണ് കാട്ടാന ആക്രമിച്ചത്. സംഭവസ്ഥലത്തുവെച്ചുതന്നെ അറുമുഖൻ മരിച്ചു. മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും. സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തില്‍ മരണം വർധിച്ചുവരികയാണ്. നേരത്തേയും എരുമക്കൊല്ലിയിലും മറ്റു ഭാഗങ്ങളിലും കാട്ടാനയുടെ ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.
News Desk25-Apr-2025ഫേസ്ബുക്കില്‍ ‘തൂവൽകൊട്ടാരം’എന്ന പേരിൽ ഗ്രൂപ്പ്; അഡ്മിൻ വീട്ടമ്മയില്‍ നിന്ന് തട്ടിയത് ആറ് ലക്ഷം - കോഴിക്കോട് മാവൂര്‍ കന്നിപ്പറമ്പ് പെരുംകൊല്ലംതൊടി വീട്ടില്‍ സി കെ പ്രജിത്തിനെ കീഴ്വാസ്പൂര് പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രൂപ്പിന്റെ അഡ്മിനായ പ്രജിത്ത് പല ആവശ്യങ്ങള്‍ പറഞ്ഞും തിരിച്ചുകൊടുക്കാമെന്ന് ഉറപ്പുകൊടുത്തുമാണ് പണം കൈക്കലാക്കിയത്. സ്വന്തം അക്കൗണ്ടിലേക്കും ഇയാള്‍ നല്കിയ മറ്റ് അക്കൗണ്ടുകളിലേക്കും പണം ഗൂഗിള്‍ പേ ചെയ്യിക്കുകയായിരുന്നു. എന്നാല്‍, ഇതൊന്നും തിരികെ കൊടുത്തില്ല. ഇങ്ങനെ പണം തിരികെ ലഭിക്കാതെ വന്നപ്പോൾ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.
News Desk25-Apr-2025ചൂട് കൂടും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് - ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രാവിലെ 11 മുതൽ വൈകുന്നേരം 3 വരെയുള്ള വെയിൽ നേരിട്ട് ഏൽക്കരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു
News Desk25-Apr-2025അടിയന്തര യോഗം വിളിച്ച് പാകിസ്താന് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ്;മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും - പാകിസ്താന് പൗരന്മാര്ക്ക് വിസ നല്‍കില്ലെന്നും ഇന്ത്യയില്‍ ഇപ്പോഴുള്ള പാകിസ്താന് പൗരന്മാര് 48 മണിക്കൂറിനകം രാജ്യം വിടണമെന്നുമാണ് കേന്ദ്ര മന്ത്രിസഭാ സമിതി യോഗം നിര്‍ദേശിച്ചിരിക്കുന്നത്. യോഗത്തിന് ശേഷം വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നയതന്ത്രബന്ധത്തിന് കടുത്ത നിയന്ത്രണമാണ് ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിന്ധു നദീജല കരാര്‍ റദ്ദാക്കാനും മന്ത്രിസഭാ സമിതിയോഗം തീരുമാനിച്ചിട്ടുണ്ട്.
News Desk25-Apr-2025