ക്രിമിനൽ‌ അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു
വിവാദമായ കേസുകളിൽ കുറ്റാരോപിതര്‍ക്ക് വേണ്ടി ഹാജരായി ശ്രദ്ധ നേടിയ ക്രിമിനൽ‌ അഭിഭാഷകൻ ആളൂർ അന്തരിച്ചു.സൗമ്യവധക്കേസ്, ജിഷ വധക്കേസ്, കൂടത്തായി, ഇലന്തൂർ നരബലി കേസ് തുടങ്ങിയ കേസുകളിൽ കുറ്റാരോപിതർക്ക് വേണ്ടി ഹാജരായിട്ടുണ്ട്.
വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിവാദമായ കേസുകളില് കുറ്റാരോപിതര്ക്ക് വേണ്ടി മുൻപ് പല കേസുകളിലും ഹാജരായിട്ടുള്ള ക്രിമിനൽ അഭിഭാഷകനാണ് അഡ്വ. ആളൂർ. സൗമ്യവധക്കേസ്, ജിഷ വധക്കേസ്, കൂടത്തായി, ഇലന്തൂർ നരബലി കേസ്, വിസ്മയ കേസ് തുടങ്ങിയ കേസുകളിൽ കുറ്റാരോപിതർക്ക് വേണ്ടി ഹാജരായിട്ടുണ്ട്. തൃശൂർ എരുമപ്പെട്ടി സ്വദേശിയാണ് ബിജു ആൻ്റണി ആളൂർ എന്ന ബി എ ആളൂർ. 

RELATED STORIES