എകെജി സെന്ററിന് ഇനി മുതൽ പുതിയ മേൽവിലാസം

AKG സെന്റർ, സി പി ഐ എം സംസ്ഥാന കമ്മിറ്റി ഓഫീസ്, തിരുവനന്തപുരം 695001 എന്നതാണ് പുതിയ മേൽവിലാസം. 0471 2703333 , 0471 2774500 എന്നിങ്ങനെയാണ് ഫോൺ നമ്പറുകൾ.

ഏപ്രിൽ 23 നാണ് സി പി ഐ എം സംസ്ഥാന കമ്മിറ്റി ഓഫീസിനായി നിര്‍മിച്ച എ കെ ജി സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമർപ്പിച്ചത്. നിലവില്‍ സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന എ കെ ജി സ്മാരക പഠനഗവേഷണ കേന്ദ്രത്തിനു സമീപം ഡോ. എന്‍ എസ് വാര്യര്‍ റോഡിലാണ് പുതിയ മന്ദിരം.

2022 ഫെബ്രുവരി 26ന് മുഖ്യമന്ത്രി പിണറായി വിജയനാണ് AKG സെന്ററിന്റെ നിര്‍മാണപ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തത്. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും പാര്‍ട്ടിക്കൊപ്പം നില്‍ക്കുകയും നെഞ്ചൊടുചേര്‍ക്കുകയും ചെയ്ത മലയാളികളുടെ അധ്വാനത്തില്‍ നിന്ന് സമ്പാദിച്ച തുകകള്‍ ചേര്‍ത്തുകൊണ്ടാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്.


RELATED STORIES