ട്രെക്കില്‍ നിന്ന് റോഡില്‍ വീണത് മൂര്‍ച്ചയേറിയ ഇരുമ്പ്‌ കഷ്ണങ്ങള്‍; പഞ്ചറായത് മൂന്നൂറിലേറെ വാഹനങ്ങള്‍

വാഹനത്തില്‍ നിന്നും റോഡില്‍ വീണത് ഇരുമ്ബ് അവശിഷ്ടങ്ങള്‍. 30 കിലോമീറ്റർ പാതയില്‍ ലോഹ അവശിഷ്ടങ്ങള്‍ ചിതറിക്കിടതുമൂലം 300-ലധികം വാഹനങ്ങളുടെ ടയറുകള്‍ പഞ്ചറായി.

പോലീസും ന്യൂ സൗത്ത് വെയില്‍സിനായുള്ള ഗതാഗത വിഭാഗവും പ്രശ്നപരിഹാരത്തിനെത്തി. ഒരു വാഹനത്തില്‍ നിന്ന് മൂർച്ചയേറിയ ഇരുമ്പ്‌ മാലിന്യങ്ങള്‍ റോഡില്‍ വീണതായി ഗതാഗത വിഭാഗം ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതുവഴി വന്ന എല്ലാ വാഹനങ്ങളും വഴിയില്‍ പഞ്ചറായി കിടന്നതോടെ വലിയ രീതിയിലുള്ള ഗതാഗത കുരുക്കാണ് മേഖലയിലുണ്ടായതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു

വെള്ളിയാഴ്ച പുലർച്ച്‌ 5 മണിയോടെയാണ് സംഭവം. സെൻട്രല്‍ കോസ്റ്റിലെ മൌണ്ട് വൈറ്റിനും വ്യോഗ് റോഡിനും ഇടയിലുള്ള മോട്ടോർവേ 1 ലാണ് വാഹനങ്ങള്‍ നിരനിരയായി പഞ്ചറായത്. 750 കിലോയോളം സ്റ്റീല്‍ അവശിഷ്ടങ്ങളാണ് ട്രെക്കില്‍ നിന്ന് റോഡില്‍ വീണത്. ന്യൂസൌത്ത് വെയില്‍സിലെ ഗതാഗത വകുപ്പ് അധികൃതർ സംഭവം അപ്രതീക്ഷിതമെന്നാണ് വിശദമാക്കുന്നത്. മിക്ക വാഹനങ്ങളുടെ ടയറുകള്‍ക്കും റിമ്മിനും അടക്കം കേടുപാടുകള്‍ സംഭവിച്ചതായാണ് ന്യൂ സൌത്ത് വെയില്‍സ് റോഡ് ഗതാഗത മന്ത്രി വിശദമാക്കുന്നത്.

പല വാഹനങ്ങളും അപ്രതീക്ഷിതമായി സ്റ്റീല്‍ മാലിന്യങ്ങളില്‍ കയറിയതോടെ അപകടങ്ങളില്‍ പെടുന്ന സാഹചര്യമുണ്ടായെന്നും മന്ത്രി വിശദമാക്കി. ഇരുട്ടായതിനാല്‍ റോഡില്‍ സ്റ്റീല്‍ അവശിഷ്ടം വീണു കിടക്കുന്നത് കാണാതെ പോയതാണ് പല വാഹനങ്ങളും വഴിയിലാവാൻ കാരണം. ടോ ട്രെക്കുകളെ ഉപയോഗിച്ച്‌ വാഹനങ്ങളെ മോട്ടോർവേയില്‍ നിന്ന് നീക്കാനുള്ള ശ്രമങ്ങളാണ് നിലവില്‍ നടക്കുന്നത്. കനത്ത മഴയ്ക്കിടെയാണ് സംഭവമെന്നതാണ് ശ്രദ്ധേയമായ കാര്യം. റോഡില്‍ വച്ച്‌ തന്നെ പരിഹരിക്കാവുന്ന ചെറിയ തരത്തിലുള്ള തകരാറുകള്‍ അത്തരത്തില്‍ പരിഹരിക്കാനുള്ള ശ്രമങ്ങളും ഊർജ്ജിതമാക്കിയിട്ടുണ്ട്. വണ്ടിയുടെ മെക്കാനിക്കല്‍ തകരാറാണ് ചോർച്ചയ്ക്ക് കാരണമെന്ന് ട്രക്കിംഗ് കമ്പനിയായ എൻജെ ആഷ്ടണ്‍ ഗ്രൂപ്പ് പറഞ്ഞു. കമ്പനി പ്രതിനിധി ഡാനിയേല്‍ ഫാല്‍ക്കണർ അവശിഷ്ടങ്ങളെ കുറിച്ച്‌ പറഞ്ഞു. എൻജെ ആഷ്ടണ്‍ എന്ന കമ്ബനിയുടെ ട്രെക്കില്‍ നിന്നാണ് സ്റ്റീല്‍ കഷ്ണങ്ങള്‍ റോഡില്‍ വീണ് പരന്നത്. സാങ്കേതിക തകരാറ് മൂലമാണ് ട്രെക്കില്‍ നിന്ന് മാലിന്യം റോഡില്‍ വീണതെന്നും ആളുകള്‍ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടില്‍ ക്ഷമാപണം നടത്തുന്നതായും എൻജെ ആഷ്ടണ്‍ ഇതിനോടകം പ്രതികരിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുൻപ് ഇതേ ട്രെക്ക് സർവ്വീസിന് ഉപയോഗിച്ചിരുന്നതാണെന്നും അന്ന് തകരാറുകള്‍ ശ്രദ്ധയില്‍ വന്നില്ലെന്നുമാണ് കമ്ബനി വിശദമാക്കുന്നത്. വാഹനത്തില്‍ നിന്ന് സ്റ്റീല്‍ കഷ്ണങ്ങള്‍ റോഡില്‍ വീഴുന്നതിനേക്കുറിച്ച്‌ ഡ്രൈവർക്ക് അറിവില്ലാതെ പോയതാണ് കിലോമീറ്ററുകളോളം റോഡില്‍ ഇവ വീഴാനിടയായതെന്നും സ്ഥാപനം കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

RELATED STORIES