ഇടുക്കിയിൽ ബൈക്കും ബസും കൂട്ടിയിടിച്ച്‌ അപകടം, യുവാവ് മരിച്ചു

തൊടുപുഴയ്ക്കടുത്ത് ഞറുകുറ്റിയില്‍ ബൈക്കും ബസും കൂട്ടിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം.

ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് അപകടം. മുതലക്കോടം സ്വദേശി 22 വയസുള്ള ആദിത്യൻ ദാസ് ആണ് മരിച്ചത്. വണ്ണപ്പുറത്തുനിന്ന് തൊടുപുഴയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിർ ദിശയില്‍ വന്ന ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ബസിന്‍റെ അമിതവേഗതയാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ തെറിച്ച്‌ വീണ് റോഡരികില്‍ കിടന്ന ആദിത്യനെ ആശുപത്രിയില്‍ എത്തിക്കാൻ വൈകിയതും മരണകാരണമായി

RELATED STORIES