മുൻ മന്ത്രി പി ജെ ജോസഫ് ഇനി ഓട്ടോയിൽ സഞ്ചരിക്കും ;മോൻസ് ജോസഫ് എം എൽ എ യും ഓട്ടോയിൽ തന്നെ

സംസ്ഥാന പാർട്ടിയായി ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ച കേരള കോൺഗ്രസിന് ഓട്ടോറിക്ഷ ചിഹ്നവും അനുവദിച്ച് ഇലക്ഷൻ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചതായി കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ അറിയിച്ചു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് കേരളാ കോൺഗ്രസ് പാർട്ടിയെ സംസ്ഥാന പാർട്ടിയായി ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ചിരുന്നു.കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ കോട്ടയം ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ച ഫ്രാൻസിസ് ജോർജ് ഓട്ടോറിക്ഷാ ചിഹ്നത്തിലാണ് മത്സരിച്ചത് .പ്രചാരണം മോശമായിരുന്നിട്ടും 80000 ൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം തോമസ് ചാഴികാടനെ തോൽപ്പിച്ചത് .

തോമസ് ചാഴികാടൻ മോശം എം പി ആയിരുന്നില്ല .100 ശതമാനം എം പി ഫണ്ട് ചിലവഴിച്ച എം പി ആയിരുന്നു.പക്ഷെ സർക്കാർ വിരുദ്ധത ഫ്രാൻസിസ് ജോർജിന് തുണ ആവുകയായിരുന്നു .കർഷക പ്രശ്നങ്ങൾ ലോക്സഭയിൽ ഉന്നയിക്കുന്നതിൽ ഇതിനകം തന്നെ എഫ് ജി എന്ന് അനുയായികൾ വിളിക്കുന്ന ഫ്രാൻസിസ് ജോർജ് കഴിവ് തെളിയിച്ചിട്ടുണ്ട് .ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയമാണ് ജോസഫ് ഗ്രൂപ്പിനെ സംസ്ഥാന പാർട്ടിയായി അംഗീകരിക്കുവാൻ കാരണമായത് .

കോൺഗ്രസ് പ്രവർത്തകരുടെ നിസ്വാർത്ഥ പ്രവർത്തനമാണ് ഫ്രാൻസിസ് ജോർജിന്റെ വിജയത്തിന്റെ ആണിക്കല്ലായി മാറിയത് .രാജീവ് ഗാന്ധിയുടെ മരണത്തിനു ശേഷം ഇത്രയും ഒരുമയോടെ കോൺഗ്രസ് പ്രവർത്തകർ തെരെഞ്ഞെടുപ്പിൽ പ്രവർത്തിച്ചത് എഫ് ജി യുടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ മാത്രമാണ് എന്നുള്ളതും സവിശേഷതയാണ്.കഴിഞ്ഞ വര്ഷം പാലാ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുന്നാളിന് നേർച്ചയിട്ടുകൊണ്ടാണ് ഫ്രാൻസിസ് ജോർജ് തന്റെ പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിയത്,അതിൽ പിന്നെ തിരിഞ്ഞു നോക്കേണ്ടിയും വന്നില്ല.കോട്ടയത്ത് പ്രചാരണ സമാപനത്തിനു ഡിജോ കാപ്പൻ ഏർപ്പാടാക്കിയ ജെ സി ബി യുടെ ബക്കറ്റിൽ കയറിയാണ് ജനങ്ങളെ അദ്ദേഹം അഭിമുഖീകരിച്ചത് അതും ഏറെ വ്യത്യസ്തതയുള്ള തെരെഞ്ഞെടുപ്പ് പ്രചാരണ രീതിയായിരുന്നു .

RELATED STORIES