അൽഫോൻസ് കണ്ണന്താനത്തിൻ്റെ വെളിപ്പെടുത്തൽ, വിവാദം

നായനാർ സർക്കാരിൽ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായിരിക്കെ മന്ത്രി പി ജെ ജോസഫിന്റെ ഒപ്പോടു കൂടിയാണ് എൻഒസി നൽകിയത്.

മുഖ്യമന്ത്രി നായനാർ വിവരമറിഞ്ഞപ്പോൾ അൽഫോൺസിനെതിരെ നടപടിയെടുത്താൽ താൻ രാജിവെക്കുമെന്ന് പി.ജെ ജോസഫ് ഭീഷണി മുഴക്കി. തുടർന്ന് തന്‍റെ സസ്പെൻഷൻ ഒഴിവായെന്നും അൽഫോൺസ് കണ്ണന്താനം പറയുന്നു.

'ദ വിന്നിങ് ഫോർമുല 52 വെയ്സ് ടു ചെയ്ഞ്ച് യുവർ ലൈഫ്' എന്ന പുസ്തകത്തിലാണ് അൽഫോൺസിന്റെ വെളിപ്പെടുത്തൽ.'വിദ്യാർഥികളുടെ നന്മക്ക് വേണ്ടിയാണ് കോളജുകൾക്ക് അനുമതി നൽകിയതെന്ന് അൽഫോൻസ് കണ്ണന്താനം പറഞ്ഞു. നമ്മുടെ കുട്ടികൾ ഇവിടെ പഠിക്കണം, വിദ്യാർഥികളുടെ നന്മയോർത്താണ് ആ തീരുമാനമെടുത്തത്.

സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞിട്ടുള്ള ഏറ്റവും വലിയ വികസന പദ്ധതിയാണ് ഇതെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു. 33 ൽ 13 കോളേജുകൾക്കാണ് ആദ്യം അനുമതി കിട്ടിയത്.പിൽക്കാലത്ത് ബാക്കി കോളേജുകൾക്കും അനുമതി ലഭിച്ചു. രാജഗിരി കോളേജ്, കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജ്, വാഴപ്പള്ളിയിലെ കോളേജ് ഉൾപ്പെടെയുള്ളവയ്ക്കാണ് ആദ്യഘട്ടത്തിൽ അനുമതി ലഭിച്ചത്'. കണ്ണന്താനം പറഞ്ഞു. "

RELATED STORIES