മദ്യലഹരിയിൽ കാറോടിച്ച് യുവാവിന്റെ പരാക്രമം : തലനാരിഴയ്ക്ക് രക്ഷപ്പെട്ടു മോൻസ് ജോസഫ് എംഎൽഎ

കടുത്തുരുത്തി അറുനൂറ്റിമംഗലത്തായിരുന്നു സംഭവം. മുളക്കുളം ഭാഗത്തു നിന്ന് അമിതവേഗത്തിൽ എത്തിയ കാർ റോഡരികിൽ നാട്ടുകാരുമായി സംസാരിച്ചു നിൽക്കുകയായിരുന്ന മോൻസ് ജോസഫ് എംഎൽഎയുടെ നേരെ പാഞ്ഞടുക്കുകയായിരുന്നു. നാട്ടുകാരിൽ ചിലർ എംഎൽഎയെ പിടിച്ചുമാറ്റിയതിനാൽ അപകടം ഒഴിവായി.

നിർത്താതെ മുന്നോട്ടെടുത്ത കാറിന്റെ മുൻവശം റോഡിൽ ഇറക്കിയിട്ടിരുന്ന മണ്ണിൽ ഇടിച്ചുനിന്നു. നാട്ടുകാർ കാർ തടഞ്ഞ് ഡോർ തുറന്നതോടെ ഡ്രൈവറായ യുവാവ് മദ്യ ലഹരിയിലാണെന്നു മനസ്സിലായി.

നാട്ടുകാരിൽ പലർക്കും പരിചയമുള്ള ആളായിരുന്നു യുവാവ്. സംഭവത്തിൽ പരാതിയില്ലെന്ന് എംഎൽഎ പറഞ്ഞു.

RELATED STORIES