തിരുവല്ല വള്ളംകുളം കാവുങ്കലിൽ വള്ളം മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

സുഹൃത്തുമൊത്ത് മീൻ പിടിക്കാൻ വള്ളത്തിൽ പോയ വള്ളംകുളം സ്വദേശി രഞ്ജിത്ത് രാജേന്ദ്രൻ (35 ) ആണ് മരിച്ചത്. മീൻ പിടിക്കാനായി ഇട്ടിരുന്ന വലയിൽ കാൽ കുടുങ്ങിയ രഞ്ജിത്ത് മുങ്ങിത്താഴ്ന്നു പോവുകയായിരുന്നു.

പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിക്കപ്പ് വാൻ ഡ്രൈവർ ആയിരുന്നു രഞ്ജിത്ത്

RELATED STORIES