കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

നിലവിലെ സാഹചര്യം വിലയിരുത്താൻ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 3758 പേർക്കാണ് നിലവിൽ കൊവിഡ് ഉള്ളത്. ഇതിൽ 1400 കൊവിഡ് കേസുകൾ കേരളത്തിലാണ്.

മഹാരാഷ്ട്ര സർക്കാരിൻ്റെ കണക്ക് പ്രകാരം 506 രോഗികളാണ് സംസ്ഥാനത്തുള്ളത്. ഡൽഹി, ഗുജറാത്ത്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളിൽ വർധനവുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി. ആശുപത്രികളിൽ ആവശ്യമായ മരുന്നുകളും ഓക്സിജനും വാക്സിനുകളും കിടക്കകളും സജ്ജമാക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.

പുതിയ കേസുകളിൽ പശ്ചിമ ബംഗാളിൽ 82 പേർക്കും, കേരളത്തിൽ 64 പേർക്കും, ഡൽഹിയിൽ 61 പേർക്കും, ഗുജറാത്തിൽ 55 പേർക്കും രോഗം സ്ഥിരീകരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.

ആരോഗ്യ അധികൃതർ ശാന്തത പാലിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. പടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ നിന്നുള്ള സാമ്പിളുകളുടെ ജീനോം സീക്വൻസിംഗ്, നിലവിലെ വർദ്ധനവിന് കാരണം ഒമിക്രോണിന്റെ ഉപ വകഭേദങ്ങളാണെന്ന് സൂചിപ്പിക്കുന്നുവെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ഡയറക്ടർ ജനറൽ ഡോ. രാജീവ് ബെൽ പറഞ്ഞു.

RELATED STORIES