മൂന്ന് കോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി കോയമ്പത്തൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ പിടിയില്‍

ബാങ്കോക്കില്‍ നിന്നും സിംഗപ്പൂര്‍ – കോയമ്പത്തൂര്‍ സ്‌കൂട്ട് എയര്‍ലൈന്‍സില്‍ വന്നിറങ്ങിയ നവമി രതീഷ് എന്ന യുവതിയാണ് ശനിയാഴ്ച കസ്റ്റംസിന്‌റെ പിടിയിലായത്. 3.155 കിലോ ഹൈബ്രിഡ് കഞ്ചാവാണ് ഇവരുടെ ബാഗില്‍ കണ്ടെത്തിയത്.

ഓസ്ട്രേലിയയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് കരുതുന്നു. രഹസ്യ വിവരത്തെത്തുടര്‍ന്നാണ് എയര്‍ ഇന്റലിജന്‍സ്, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ യുവതിയെ വിശദമായി പരിശോധിച്ചത്. ആറ് ചിപ്സ് പാക്കറ്റുകളിലായി കഞ്ചാവ് ബാഗില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു

RELATED STORIES