ബിഷപ്പായി കോട്ടയം കാളകെട്ടി സ്വദേശിയായ ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേല്‍ നിയമിതനായി

ജലന്ധര്‍ രൂപതയിലെ അഡ്മിനിസ്‌ട്രേറ്ററായിരുന്നു.

പീഡന കേസില്‍ ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് ശേഷം ഈ സ്ഥാനത്തെത്തുന്ന മലയാളിയാണ് ജോസ് സെബാസ്റ്റ്യന്‍.

കന്യാസ്ത്രീകളുടെ പരാതിയെത്തുടര്‍ന്നാണ് ഫ്രാങ്കോ മുളക്കലിനെതിരെ കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതും അദ്‌ദേഹം അറസ്റ്റിലാവുന്നതും. ഏറെ കോലാഹലം സൃഷ്ടിച്ച ഈ കേസില്‍ കോടതി ബിഷപ്പിനെ കുറ്റവിമുക്തനാക്കുക ആയിരുന്നു.

എങ്കിലും സഭാ താത്പര്യം പരിഗണിച്ച് ഫ്രാങ്കോ ബിഷപ്പ് സ്ഥാനം ഒഴിഞ്ഞു. പരാതി നല്‍കിയ മൂന്നു കന്യാസ്ത്രീകള്‍ മഠം വിട്ട് കുടംബ ജീവിതത്തിലേക്കു മടങ്ങുകയും ചെയ്തു.

RELATED STORIES