ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ സഹോദരൻ അറസ്റ്റിൽ

ഒമ്പതാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലാണ് കുട്ടിയുടെ അമ്മാവനായ 42 കാരൻ അറസ്റ്റിലായത്.

കുട്ടിക്ക് വയറുവേദനയെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് ഡോക്ടർമാർ കുട്ടി ഗർഭിണിയാണെന്ന വിവരം മനസ്സിലാക്കിയത്.

തുടർന്ന് അയിരൂർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ തന്നെ കുട്ടിയിൽ നിന്ന് മൊഴിയെടുത്ത പൊലീസ്, പ്രതിയെ കസ്റ്റഡിയിലെടുത്തു.

പ്രതി ഭാര്യയുമായി പിണങ്ങി സഹോദരിയോടൊപ്പമാണ് അഞ്ച് മാസമായി താമസിക്കുന്നത്. കുട്ടി സ്കൂളിൽ നിന്നും തിരികെ വീട്ടിലെത്തുന്ന സമയത്ത് വീട്ടിൽ ആരും ഉണ്ടാകാറില്ലായിരുന്നു. ഈ സമയത്താണ് പ്രതി കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നത്.

RELATED STORIES