എല്‍ഡിഎഫും , സംസ്ഥാന സര്‍ക്കാരും , ഉദ്യോഗസ്ഥരും ഒന്നിച്ചു നിന്നാണ് കിറ്റക്‌സിനെ ആക്രമിച്ചതെന്ന് എംഡി സാബു എം ജേക്കബ്

ഒരു ചെറിയ നിയമലംഘനം പോലും കിറ്റക്‌സിനു മേല്‍ ചുമത്താന്‍ സാധിച്ചിട്ടില്ലെന്നും സാബു പറയുന്നു.

''സഹികെട്ടാണ് കേരളം വിട്ടത്. വ്യവസായ മന്ത്രി ആന്ധ്ര മോശമാണെന്ന് പറഞ്ഞു. കേരളം ആരുടെയും പിതൃസ്വത്തല്ല. പി രാജീവ് പറയുന്നത് കേട്ടാല്‍ കേരളം അവരുടെ സ്വത്താണെന്ന് തോന്നും'', സാബു എം ജേക്കബ് പറഞ്ഞു.

''ഞാന്‍ വേണ്ടപ്പെട്ടവരെ വേണ്ട രീതിയില്‍ കണ്ടു കഴിഞ്ഞാല്‍ എനിക്ക് മനസമാധാനം കിട്ടും. അങ്ങനെയൊരു മനസമാധാനം ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇത് രാജീവിന്റെ പണമോ എല്‍ഡിഎഫിന്റെ ഔദാര്യമോ പിണറായിയുടെ പണമോ അല്ല.

അധ്വാനിച്ച് ഉണ്ടാക്കിയ സ്വത്താണ്. ഞാനും എന്റെ പിതാവും അധ്വാനിച്ച് ഉണ്ടാക്കിയതാണ് കിറ്റക്‌സ്. അത് എങ്ങനെ നടത്തണം, എവിടെ പോകണമെന്ന് ഞാന്‍ തീരുമാനിക്കും എന്നും സാബു പറഞ്ഞു.

RELATED STORIES