ബസ് ഓടിച്ചു കൊണ്ടിരിക്കെ ഡ്രൈവറുടെ ബോധം പോയി : രക്ഷകനായി കണ്ടക്ടർ : ഒഴിവായത് വലിയ അപകടം

കണ്ണൂരിലാണ് സംഭവം നടന്നത്. ഓടുന്ന ബസിൽ വെച്ച് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് സംഭവം. കണ്ണൂർ ഇരിട്ടി ടൗണിൽ രാവിലെ പത്തിനാണ് സംഭവം നടന്നത്. ഡ്രൈവർക്ക് ബോധം നഷ്ടമായതോടെ നിയന്ത്രണം വിട്ട് ബസ് പുറകോട്ട് നീങ്ങി. പെട്ടെന്ന് തന്നെ കണ്ടക്ടറുടെ സമയോജിത ഇടപെടലിൽ അപകടം ഒഴിവായി. സംഭവത്തിന്റെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ സഹിതം പുറത്തുവന്നിട്ടുണ്ട്.

മാത്തറ തലശ്ശേറി റൂട്ടിലോടുന്ന മുൻഷ ബസിലാണ് സംഭവം നടന്നത്. ഡ്രൈവർക്ക് രക്ത സമ്മർദ്ദം കുറഞ്ഞതായാണ് വിവരം. ഇരിട്ടി പുതിയ ബസ് സ്റ്റാന്റിൽ നിന്നു പഴയ സ്റ്റാൻഡിലേക്ക് പോകുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ബസ് പുറകോട്ട് പോകുന്നത് ശ്രദ്ധയിൽപ്പെട്ട ക്ലീനർ പ്രവീൺ ഉടനെ കണ്ടക്ടറെ അറിയിച്ചു. ഉടനെ തന്നെ ഡ്രൈവറുടെ സീറ്റിലേക്ക് ഓടിയെത്തിയ കണ്ടക്ടർ ബ്രേക്ക് പിടിച്ചത് കൊണ്ട് വൻ ദുരന്തമാണ് ഒഴിവായത്.

RELATED STORIES