തിരുവല്ല പെരിങ്ങരയിൽ വിദ്യാർഥികളുമായി പോവുകയായിരുന്ന സ്കൂൾ ബസിന്റെ പിൻവശത്തെ ടയർ ഊരിത്തെറിച്ചു

ബസിൽ ഇരുപതോളം വിദ്യാർഥികൾ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല. വെള്ളിയാഴ്ച രാവിലെ 8.45 ന് കാവുംഭാഗം – ചാത്തങ്കരി റോഡിലെ പാലക്കുഴിപടിയിൽ ആയിരുന്നു സംഭവം.

തിരുമൂലപുരം ബാലികാമഠം സ്കൂളിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്. ഒരു ടയർ സമീപത്തെ പുരയിടത്തിലേക്ക് ഉരുണ്ട് വീണു. ഡ്രൈവറുടെ സമയോചിത ഇടപെടലിലൂടെ ബസ് നിർത്താൻ സാധിച്ചതോടെ വൻ അപകടം ഒഴിവായി. ഇവിടെ സമീപത്തായിട്ടാണ് പെരിങ്ങര തോട്

RELATED STORIES