ഇസ്രയേലും ഇറാനും തമ്മിലുളള ഏറ്റുമുട്ടൽ യുദ്ധരംഗം പോലെ മാറി

ഞായറാഴ്ച നടന്ന ശക്തമായ ആക്രമണത്തിൽ, ഇറാൻ മധ്യവും വടക്കൻ ഇസ്രയേലിലുമുളള വിവിധ പ്രദേശങ്ങളിലായി ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു. ഇതിന് പിന്നാലെ ഇസ്രയേൽ ശക്തമായ തിരിച്ചടിയുമായി ഇറാനിലേക്കും സിറിയയിലേക്കുമുള്ള വ്യോമാക്രമണങ്ങൾ തുടങ്ങി. ഇവിടെ പല സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമാക്കി ആക്രമണങ്ങൾ നടന്നു.

ഇസ്രയേലിന്റെ ആക്രമണത്തിൽ പ്രധാനമായും ഇറാനിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനം ഉൾപ്പെടെ നിരവധി തന്ത്രപ്രധാന സ്ഥലങ്ങൾ ലക്ഷ്യമാക്കിയതായി റിപ്പോർട്ടുകളുണ്ട്. ഇറാനിലെ ടഹ്റാൻ നഗരത്തിൽ സ്ഥിതി ചെയ്യുന്ന വലിയ എണ്ണ സംഭരണശാലയ്ക്കും തീപിടിച്ച സംഭവത്തിൽ വലിയ നാശം സംഭവിച്ചതായും സൂചനകളുണ്ട്. ഇസ്രയേലിന്റെ വായുസേന ഈ ആക്രമണം നടത്തിയതായാണ് ഇന്റലിജൻസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളും അത്യാധുനിക ആയുധങ്ങൾ ഉപയോഗിക്കുന്നതായും, പരസ്പരം കനത്ത നഷ്ടം അനുഭവിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

ഇറാനിൽ ഇതുവരെ 224 പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സംഖ്യകളിൽ വ്യക്തമാക്കുന്നു. എന്നാൽ ഈ സംഖ്യകൽ ഇനിയും ഉയരുമെന്ന ഭീതിയാണ് പ്രദേശത്ത് നിലനിൽക്കുന്നത്. ഇസ്രയേലിലും നിരവധിപ്പേർക്ക് പരിക്കേറ്റതായും ചിലർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഈ ഏറ്റുമുട്ടൽ മേഖലയിൽ സാമൂഹിക-ആരാഥനാ സമാധാനം തകർക്കുന്നതായും, ആഗോളതലത്തിൽ എണ്ണവിലയിലും സാമ്പത്തിക പ്രതിസന്ധികളിലുമുള്ള പ്രതിഫലനം ഉടൻ കാണാനാകുമെന്നത് സാധ്യതയുള്ളതായും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു

RELATED STORIES