പൊലീസിനും കെഎസ്ആര്‍ടിസിക്കും പുറമേ ബ്രത്തലൈസര്‍ 'പ്രയോഗം' നടപ്പിലാക്കി കെഎസ്ഇബിയും

കെഎസ്ഇബി ജീവനക്കാര്‍ക്കെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ബ്രത്തലൈസര്‍ ടെസ്റ്റ് നടത്താന്‍ കെഎസ്ഇബി തീരുമാനിച്ചത്.

ആദ്യ പടിയെന്നോണം ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നാലോളം ബ്രത്തനലൈസറുകള്‍ കെഎസ്ഇബി വാങ്ങുകയും പരിശോധനയില്‍ മൂന്ന് പേരെ പിടികൂടുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

പ്രധാനമായും രാത്രികാലത്ത് ജോലിക്ക് പ്രവേശിക്കുന്നവരെ ലക്ഷ്യംവെച്ചാണ് പരിശോധന നടത്തുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ നൂറോളം കേന്ദ്രങ്ങളില്‍ കെഎസ്ഇബിയുടെ ആഭ്യന്തര വിജിലന്‍സ് വിഭാഗം പരിശോധന നടത്തിയിരുന്നു.

ചീഫ് വിജിലന്‍സ് ഓഫീസര്‍ ബി കെ പ്രശാന്തന്‍ കനിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. ഇതിനിടെയാണ് വയനാട്ടില്‍ രണ്ടും ആലപ്പുഴയില്‍ ഒരു ഉദ്യോഗസ്ഥനും മദ്യപിച്ചെത്തിയതിന്റെ പേരില്‍ പിടിയിലായത്.

RELATED STORIES