വെള്ളത്തിൽ വീണ് വിദ്യാർത്ഥി മരണമടഞ്ഞു

തിരുവല്ല: വെള്ളത്തിൽ വീണ് യുവാവ് മരണമടഞ്ഞു. ഇരുവള്ളിപ്ര കാറ്റോട് വാഴക്കൂട്ടത്തിൽ സാബുവിന്റെയും രമ്യയുടേയും മകൻ ജെറോം ഏബ്രഹാം സാബു(17) ആണ് അപകടത്തിൽപ്പെട്ടത്.. 

കുറ്റൂർ പഞ്ചായത്തിലെ തിരുവാമനപുരം തോട്ടിലെ ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കുന്നതിനിടയിൽ കാൽ വഴുതി വെള്ളത്തിൽ വീണാണ് മരിച്ചത്. ബാലികാമഠം സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ജെറോം. 

പിതാവ് സാബു ചർച്ച് ഓഫ് ഗോഡ് തിരുവല്ല ടൗൺ സഭാംഗവും തിരുവല്ല സെന്റർ സെക്രട്ടറിയുമാണ്. സംസ്കാരം പിന്നീട്

RELATED STORIES