ഡാറ്റാ ചോര്‍ച്ച, അക്കൗണ്ടുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം : ഉടനടി പാസ്‌വേഡുകൾ മാറ്റി സുരക്ഷാ ഉറപ്പുവരുത്തുക

ഒരു മാസം മുമ്പാണ് ആപ്പിള്‍, ഗൂഗിള്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, മൈക്രോസോഫ്റ്റ് തുടങ്ങി ആപ്പുകളുടെയും ബേങ്കുകളുടെ ഉള്‍പ്പെടെ വെബ്‌സൈറ്റുകളുടെയും 18.4 കോടി ലോഗിന്‍ ക്രിഡന്‍ഷ്യനുകള്‍ ചോര്‍ന്ന വിവരം സൈബര്‍ സുരക്ഷാഗവേഷകന്‍ ജെറമിയ ഫൗളര്‍ വെളിപ്പെടുത്തിയത്. പാസ്സ്്‌വേര്‍ഡ് സുരക്ഷിതമോ, എന്‍ക്രിപ്റ്റ് ചെയ്തതോ അല്ലാത്ത ഒരു ഡാറ്റാബേസിലാണ് അദ്ദേഹം ഇത് കണ്ടെത്തിയത്. ആര്‍ക്കും ഇതിലെ വിവരങ്ങള്‍ എളുപ്പത്തില്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം ഉണര്‍ത്തി.

ഇപ്പോള്‍ വീണ്ടും ആഗോളതലത്തില്‍ 1,800 കോടിയിലധികം ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ പാസ്സ്‌വേര്‍ഡുകള്‍ ചോര്‍ന്നതായി കണ്ടെത്തിയിരിക്കുന്നു.

ജനുവരി 25 മുതല്‍ സൈബര്‍ വിദഗ്ധര്‍ നടത്തിവന്ന അന്വേഷണത്തിനിടെയാണ് 1,800 കോടി ലോഗിന്‍ ക്രിഡന്‍ഷ്യനുകള്‍ അടങ്ങുന്ന അജ്ഞാത ഡാറ്റാബേസ് കാണാനിടയായത്. ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോര്‍ച്ച. ഇ മെയില്‍, ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങി പ്ലാറ്റ്‌ഫോമുകള്‍, ഗിറ്റ്ഹബിലെ ഡെവലപര്‍ അക്കൗണ്ടുകള്‍, ചില സര്‍ക്കാര്‍ പോര്‍ട്ടലുകള്‍ തുടങ്ങിയവ ഉള്‍പ്പെടും ചോര്‍ത്തപ്പെട്ട ഡാറ്റകളില്‍. ഇത് വെറുമൊരു ഡാറ്റാചോര്‍ച്ചയല്ല, വലിയ തോതില്‍ ചൂഷണം നടത്താനുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമാണെന്നും സൈബര്‍ കുറ്റവാളികള്‍ക്ക് അക്കൗണ്ട് ഏറ്റെടുക്കല്‍, ഐഡന്റിറ്റി മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അവരുടെ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ എല്ലാ ഓണ്‍ലൈന്‍ അക്കൗണ്ടുകാരും ഉടനടി പാസ്‌വേഡ് മാറ്റാനും നിര്‍ദേശിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ഇതിനു മുമ്പ് മറ്റൊരു വന്‍ഡാറ്റാ ചോര്‍ച്ച സംഭവിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ സി എം ആര്‍) ഡാറ്റാബേസില്‍ നിന്ന് 81.5 കോടി ഇന്ത്യക്കാരുടെ വിവരങ്ങളാണ് അന്ന് ചോര്‍ന്നത്. ആധാര്‍-പാസ്സ്്‌പോര്‍ട്ട് വിവരങ്ങള്‍, ഫോണ്‍ നമ്പറുകള്‍, താത്കാലികവും സ്ഥിരവുമായ വിലാസങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു ചോര്‍ന്ന ഡാറ്റകളില്‍. സൈബര്‍ സുരക്ഷയിലും ഇന്റലിജന്‍സിലും വിദഗ്ധരായ അമേരിക്കന്‍ ഏജന്‍സിയായ “റെസെക്യൂരിറ്റി’യാണ് 2023 ഒക്ടോബറില്‍ ചോര്‍ച്ച കണ്ടെത്തിയത്. കൊവിഡ്-19 പരിശോധനയുടെ ഭാഗമായി ഐ സി എം ആര്‍ ശേഖരിച്ചതാണ് ഈ വിവരങ്ങള്‍. 2013 ജനുവരിയില്‍ രാജ്യത്ത് മറ്റൊരു ഡാറ്റാചോര്‍ച്ച നടന്നു. ചൈനീസ് സൈബര്‍ ഹാക്കര്‍മാരാണ് അന്ന് പ്രമുഖ മെഡിക്കല്‍ സ്ഥാപനമായ ഡല്‍ഹി എയിംസിന്റെ സര്‍വറുകള്‍ ഹാക്ക് ചെയ്ത് 200 കോടി രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടത്.

ഇത് ഇന്റര്‍നെറ്റ് യുഗമാണ്. അത്യാവശ്യങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു ഇന്റര്‍നെറ്റ്. മനുഷ്യജീവിതത്തിലെ ചെറുതും വലുതുമായ ഏതൊരു കാര്യവും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്റര്‍നെറ്റില്ലാത്ത ഒരു ദിനത്തെ കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ല പുതുതലമുറക്ക്. ബഹുഭൂരിഭാഗം പേരും ഇന്റര്‍നെറ്റ് അക്കൗണ്ടുള്ളവരാണ്. കൊവിഡ് കാലത്ത് ആളുകള്‍ക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ കൂടൂതലായി ഉപയോഗിക്കേണ്ടിവന്ന സാഹചര്യത്തില്‍ ഉപയോക്താക്കളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുകയും ചെയ്തു. നോട്ട് നിരോധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഡിജിറ്റില്‍ ഇടപാട് പ്രോത്സാഹിപ്പിക്കുന്ന പശ്ചാത്തലത്തില്‍ നമ്മുടെ രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകളും വ്യാപകമായി. പേമെന്റിന് ആളുകള്‍ പൊതുവെ സ്വീകരിക്കുന്ന രീതി ഇപ്പോള്‍ ഡിജിറ്റല്‍ ഇടപാടാണ്.

ബേങ്ക് അക്കൗണ്ടുകളിലും ഇന്റര്‍നെറ്റ് അക്കൗണ്ടുകളിലും ഇടപാടുകാരുടെ വിശദമായ ഡാറ്റകളുണ്ട്. തീര്‍ത്തും സുരക്ഷിതമായിരിക്കുമെന്ന വിശ്വാസത്തിലാണ് ബേങ്കുകള്‍ക്കും ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകള്‍ക്കും ഇടപാടുകാര്‍ വ്യക്തിവിവരങ്ങള്‍ നല്‍കുന്നത്. ഇവരെ ആശങ്കാകുലരാക്കുന്നതാണ് അടിക്കടി പുറത്തുവരുന്ന ഡാറ്റാ ചോര്‍ച്ച സംബന്ധിച്ച വാര്‍ത്തകള്‍. ഇന്റര്‍നെറ്റ് തട്ടിപ്പുകള്‍ വ്യാപകമാണിന്ന്. ദിനംപ്രതി മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നു സൈബര്‍ തട്ടിപ്പിന്റെ കഥകള്‍. വളഞ്ഞ മാര്‍ഗത്തിലൂടെ കൈക്കലാക്കുന്ന വ്യക്തികളുടെ ഡാറ്റകള്‍ ഉപയോഗിച്ചാണ് സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പുകള്‍ നടത്തുന്നത്.

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ്, മൈക്രോസോഫ്റ്റ് തുടങ്ങി അംഗീകൃത ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകള്‍ തീര്‍ത്തും സുരക്ഷിതമാണെന്നാണ് പൊതുവെയുള്ള ധാരണ. അത്തരം പ്ലാറ്റ്‌ഫോമുകളിലെ വിവരങ്ങള്‍ പോലും അപ്പാടെ ചോര്‍ത്തപ്പെടുന്നുവെന്നത് ആശങ്കാജനകം.

ഇക്കാര്യത്തില്‍ കമ്പനി മാനേജ്‌മെന്റുകള്‍ക്ക് ഉത്തരവാദിത്വമുണ്ട്. തങ്ങളെ വിശ്വസിച്ചേല്‍പ്പിക്കുന്ന ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നുപോകാതിരിക്കാന്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ അവര്‍ ഒരുക്കേണ്ടതുണ്ട്. അഥവാ ഈ സംവിധാനങ്ങളെയെല്ലാം മറികടന്ന് ഡാറ്റകള്‍ ചോര്‍ത്തപ്പെട്ടാല്‍ അതിനെ അതിജീവിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കുകയും വേണം. സുരക്ഷിതമായ ഓണ്‍ലൈന്‍ രീതികള്‍ സ്വീകരിക്കുന്നതിനു പുറമെ ഫിഷിംഗ് ശ്രമങ്ങള്‍ തിരിച്ചറിയുക, സോഫ്റ്റ് വെയറും സിസ്റ്റങ്ങളും പതിവായി അപ്‌ഡേറ്റ് ചെയ്യുക, പാസ്സ്‌വേര്‍ഡുകള്‍ മാറ്റുക തുടങ്ങിയവയാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ നിര്‍ദേശിക്കുന്ന മാര്‍ഗങ്ങള്‍. ഇക്കാര്യങ്ങളെക്കുറിച്ച് സാധാരണക്കാരായ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ബോധവാന്മാരല്ല. ഡാറ്റകള്‍ ചോര്‍ന്ന വിവരം അറിയാത്തവരാകും ഇവരില്‍ നല്ലൊരു പങ്കും.

ഈ സാഹചര്യത്തില്‍ ചോര്‍ച്ച സംബന്ധിച്ച വിവരം കമ്പനി ഉടമകള്‍ക്ക് പ്ലാറ്റ്‌ഫോം വഴി ഉപയോക്താക്കളെ ഉണര്‍ത്തി പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാവുന്നതാണ്. പുറമെ ഐ ടി സിസ്റ്റങ്ങളുടെ ഓഡിറ്റിംഗ് പതിവാക്കുകയും കാര്യക്ഷമമാക്കുകയും ചെയ്താല്‍ ചോര്‍ച്ചകളെ സൂചിപ്പിക്കുന്ന അപ്രതീക്ഷിതമോ, സംശയാസ്പദമോ ആയ പാറ്റേണുകള്‍ കണ്ടെത്താനും സാധിക്കും.

RELATED STORIES

  • പ്രശസ്ത അമേരിക്കൻ വേദശാസ്ത്രജ്ഞൻ ജോൺ എഫ് മക് ആർതർ (84) അന്തരിച്ചു - 1969 മുതൽ അഞ്ച് പതിറ്റാണ്ടിലേറെ കാലിഫോർണിയയിലെ സൺ വാലിയിലുള്ള ഗ്രേസ് കമ്മ്യൂണിറ്റി ചർച്ചിന്റെ സീനിയർ പാസ്റ്ററായി മക്ആർതർ സേവനമനുഷ്ഠിച്ചു. മാക് ആർതറിന്റെ ബൈബിളിന്റെ വിശദീകരണ പഠിപ്പിക്കൽ ശൈലി പാസ്റ്റർമാരുടെയും സഭാ നേതാക്കളുടെയും ഇടയിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. അമേരിക്കയിലെ ദൈവശാസ്ത്ര

    മോഡലും സോഷ്യൽ മീഡിയ ഇന്‍‌ഫ്ലുവന്‍സറുമായ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു - പിതാവിനെ വീട്ടിലെത്തി കണ്ട ശേഷമായിരുന്നു റേച്ചൽ അമിതമായ അളവിൽ ഗുളികകൾ കഴിച്ചതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഉടൻ തന്നെ ഒരു സർക്കാർ ആശുപത്രിയിലും പിന്നീട് ഒരു സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും, ഒടുവിൽ ജിപ്‌മെറിൽ മരണം സംഭവിക്കുകയായിരുന്നു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളും, സമ്മർദ്ദവും വ്യക്തിപരമായ പ്രശ്നങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം

    കുട്ടികളെക്കൊണ്ട് കാല് കഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ല, നടപടിയെടുക്കും: വി ശിവൻകുട്ടി - കഴിഞ്ഞ ദിവസമാണ് ഭാരതീയ വിദ്യാനികേതന്റെ നേതൃത്വത്തിലുള്ള ചില സ്‌കൂളുകളിൽ കുട്ടികളെക്കാെണ്ട് അധ്യാപകരുടെ കാല് കഴുകിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നത്. സംഭവം വിവാദമായിരുന്നു. വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ട ജനാധിപത്യ ബോധത്തിന്റെ അഭാവമാണ് ഗുരുപൂജ പോലെയുള്ള ആചാരങ്ങളിലൂടെ പുറത്തുവരുന്നതെന്ന് ഡിവൈഎഫ്‌ഐ അപലപിച്ചു. കേന്ദ്ര സർക്കാറിന് കീഴിൽ, ആർഎസ്എസ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സരസ്വതീ വിദ്യാലയത്തിലാണ് ഈ ബ്രാഹ്‌മണിക് ദുരാചാരം നടന്നതെങ്കിലും കേരളത്തിനിത് അപമാനമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു

    കൊല്ലത്ത് ബാങ്ക് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി - മരണകാരണം വ്യക്തമല്ല. കുണ്ടറ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു. രജിത മോളുടെ ഭർത്താവ് വിദേശത്താണ്. മകൻ കോഴിക്കോട് പഠിക്കുകയാണ്. രജിത തനിച്ചാണ് വീട്ടിൽ താമസിക്കുന്നത്

    പകര്‍ന്നു നല്‍കേണ്ടത് അജ്ഞതയല്ല, അറിവാണ്; അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ - സംഘപരിവാര്‍ നാടിനെ എങ്ങോട്ട് നയിക്കാന്‍ ശ്രമിക്കുന്നുവെന്നതിന്റെ തെളിവാണ് ഈ പ്രവര്‍ത്തിയെന്ന് ജെയിംസ് സാമുവല്‍ ഫേസ്ബുക്കില്‍ കുറിച്ചു

    ബൽറാം നൂലിൽ കെട്ടിയിറക്കിയ നേതാവ്’; വിമർശിച്ച് സിവി ബാലചന്ദ്രൻ - ഞാനാണ് വലുതെന്ന ഭാവം തൃത്താലയിൽ നടക്കില്ലെന്നും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തൃത്താലയിലെ പ്രവർത്തകർക്ക് അറിയാമെന്നും സിവി ബാലചന്ദ്രന്റ മുന്നറിയിപ്പ്. പാർട്ടിക്ക് മേലെ വളരാൻ ശ്രമിച്ചാൽ പിടിച്ച് പുറത്തിടണമെന്നും അദേഹം ആവശ്യപ്പെട്ടു. പ്രവർത്തനം സോഷ്യൽ മീഡിയയിൽ മാത്രമാണെന്നും പാർട്ടി വളർത്താൻ ഇടപെടുന്നില്ലെന്നും സിവി ബാലചന്ദ്രന്റെ വിമർശനം

    അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു - കോഴിക്കോട് ഭാഗത്തേയ്ക്ക്‌ പോവുകയായിരുന്ന കാർ കുണ്ടൂപ്പറമ്പ് ഭാഗത്തേക്ക്‌ പോയ ബൈക്കിൽ ഇടിക്കുക ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ 20 മീറ്ററോളം ബൈക്കിനെ നിരക്കി നീക്കി. ഇന്നു പുലർച്ചെ ഒരു മണിക്ക് പുതിയങ്ങാടി വച്ചാണ് അപകടം

    ഭാരത് മാതാ മുദ്രാവാക്യം കമ്മ്യൂണിസ്റ്റ് ശൈലിയല്ല,ബിനോയ് വിശ്വം - സിപിഐയുടെ മൂന്ന് മന്ത്രിമാർക്കെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നു. മന്ത്രിമാരായ ജി ആർ അനിൽ, പി പ്രസാദ്, ചിഞ്ചു റാണി എന്നിവർക്കെതിരെയാണ് വിമർശനം.

    വെളിച്ചെണ്ണ വില; ലിറ്ററിന് 400 രൂപയ്ക്ക് മുകളിൽ - അതേസമയം, വില ഉയർന്നതോടെ കേരളത്തിലുൾപ്പെടെ പലരും നാളികേരകൃഷിയിലേക്ക് തിരിച്ചുപോകുന്നുണ്ടെന്ന് കേരഫെഡ് ചെയർമാൻ വി ചാമുണ്ണി നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ മാസം ആദ്യത്തോടെ 84 ശതമാനത്തിലേറെയാണ് വർധനയുണ്ടായത്. ചില്ലറവില 71 ശതമാനവും കൂടി

    അരൂരിൽ പാമ്പുകടിയേറ്റ് യുവതി മരിച്ചു - ഭാര്യ നീതു (32)- ആണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടിലെ അലക്കുകല്ലിന് സമീപം വെച്ചാണ് നീതുവിന് പാമ്പുകടിയേറ്റത്. പാമ്പു കടിയേറ്റ ഉടനെ നീതുവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇന്ന് രാവിലെയോടെയാണ് ചികിത്സയിലിരിക്കെ മരണം സംഭവിച്ചത്. തുടര്‍

    75 വയസ് കഴിഞ്ഞാൽ വിരമിക്കണം: വിവാദമായി മോഹൻ ഭാഗവതിൻ്റെ പരാമർശം; മോദിക്കെതിരെയെന്ന് പ്രതിപക്ഷം - ഇതേ തീരുമാനം മോദിക്കും ബാധകമാകുമോ എന്ന് ശിവസേന ഉദ്ധവ് വിഭാഗം എംപി സഞ്ജയ് റാവത്ത് ചോദിച്ചു. പറയുകയല്ല, ചെയ്തുകാണിക്കുകയാണ് വേണ്ടത് എന്നും നിലവിലെ ഭരണകർത്താക്കൾ ഇതിൽപ്പെടുമോ എന്നത് നോക്കികാണാമെന്നുമായിരുന്നു കോൺഗ്രസ് നേതാവ് അഭിഷേക് സിങ്‌വി പ്രതികരിച്ചത്

    ദിനുപ് ജോൺസൻ്റെ ഭാര്യ നീതു ദിനൂപ് (32) നിര്യാതയായി - ആഞ്ഞിലിക്കാട് റോഡിൽ ചക്കാലപ്പറമ്പിൽ പള്ളിക്കു സമീപമുള്ള കോതാട്ട് ഹൗസിൽ ദിനുപ് ജോൺസൻ്റെ ഭാര്യ നീതു ദിനൂപ് (32) നിര്യാതയായി. സംസ്കാരം ജൂലൈ 12 ന് ശനിയാഴ്ച രാവിലെ 10 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം വൈകിട്ട് 4 ന് ഇടകൊച്ചി മക്പേല സെമിത്തേരിയിൽ. മകൾ: ആൻലിയ ദിനൂപ്

    സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം ആകെ കുളമായി, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയില്‍ കോടികളുടെ അഴിമതി: വി ഡി സതീശന്‍ - ഗവര്‍ണര്‍ക്കെതിരെ സമരം ചെയ്യാന്‍ യൂണിവേഴ്‌സിറ്റി ജീവനക്കാരെയും സര്‍വകലാശാലയില്‍ വന്ന കുട്ടികളെയും മര്‍ദ്ദിക്കുകയാണോ ചെയ്യേണ്ടത് ?. കീം ഫലം വന്നപ്പോള്‍ ഹൈക്കോടതി അതു റദ്ദു ചെയ്തു. ആരെങ്കിലും പ്രോസ്‌പെക്ടസ് അവസാന നിമിഷം തിരുത്തുമോ?. സാമാന്യബുദ്ധിയുള്ള ആരെങ്കിലും അങ്ങനെ ചെയ്യുമോയെന്ന് വിഡി സതീശന്‍ ചോദിച്ചു

    മെഡിക്കല്‍ കോളേജ് അപകടം: ബിന്ദുവിൻ്റെ മകന് ജോലിയും കുടുംബത്തിന് 10 ലക്ഷം ധനസഹായവും പ്രഖ്യാപിച്ച് സര്‍ക്കാര്‍ - ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കല്‍ കോളേജിന്റെ വാര്‍ഡിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് അപകടമുണ്ടായത്. രോഗിയായ മകള്‍ക്ക് കൂട്ടിരിക്കാനായി ആശുപത്രിയില്‍ എത്തിയ തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു കെട്ടിടത്തിനടിയിൽപ്പെട്ട് മരിക്കുകയായിരുന്നു. ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. 14-ാം വാര്‍ഡിന്റെ ഒരു കെട്ടിടമാണ് ഇടിഞ്ഞുവീണത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് ചെറിയ പരിക്കുമുണ്ടായിരുന്നു

    ശുചിമുറിയില്‍ രക്തക്കറ: വസ്ത്രം മാറ്റി പെണ്‍കുട്ടികളെ ആര്‍ത്തവപരിശോധന നടത്തി മഹാരാഷ്ട്രയിലെ സ്‌കൂള്‍;വിമര്‍ശനം - ശേഷം ആര്‍ത്തവമില്ലെന്ന് പറഞ്ഞ പത്തിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുളള കുട്ടികളെ പരിശോധിക്കാന്‍ വനിതാ ജീവനക്കാരിയോട് ആവശ്യപ്പെടുകയായിരുന്നു. അടിവസ്ത്രങ്ങളില്‍ സ്പര്‍ശിച്ചാണ് പരിശോധന നടത്തിയത്. ആര്‍ത്തവമില്ലെന്ന് പറഞ്ഞ പെണ്‍കുട്ടികളില്‍ ഒരാള്‍ സാനിറ്ററി നാപ്കിന്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇതോടെ കുട്ടിയെ മറ്റ് വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും മുന്നില്‍വെച്ച് വഴക്കുപറയുകയും അപമാനിക്കുകയും ചെയ്തു

    തരൂർ ഏത് പാർട്ടിക്കാരനാണെന്ന് ആദ്യം തീരുമാനിക്കട്ടെ; കെ. മുരളീധരൻ - ഇപ്പോൾ തെരഞ്ഞെടുപ്പ് ജയിക്കുക എന്നതാണ് പ്രധാനം. അനാവശ്യ വിവാദത്തിലേക്കില്ല. യു.ഡി.എഫിൽ വിറകുവെട്ടുകളും വെള്ളംകോരികളുമായ ഒരുപാട് നേതാക്കളുണ്ട്. ജനപിന്തുണയിൽ മുൻതൂക്കമുള്ള നേതാവ് മുഖ്യമന്ത്രിയാക്കും. പാർട്ടിക്ക് ചില ചട്ടക്കൂടുകളുണ്ട്. അതുപ്രകാരം മുന്നോട്ടു പോകും. അടിയന്തരാവസ്ഥയെ കുറിച്ച് ഒരു ചർച്ചക്ക് ഇപ്പോൾ പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    എം. സത്യനേശന്റെ മകൾ ഗീതയുടെ ഭർത്താവ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി - അടിമലത്തുറയിൽനിന്നാണ് ഇവരെ പിടികൂടിയത്. വിഴിഞ്ഞം സ്വദേശിയായ രാജേഷ്, ഡേവിഡ് എന്നിവരാണ് പിടിയിലായത്. ഇവരെ പിടികൂടാൻ പോയ പോലീസുകാർക്കു നേരേ ആക്രമണമുണ്ടായി. എട്ടു ജീവനക്കാരാണ് ഹോട്ടലിലുള്ളത്. ഇവരിൽ രാജേഷും ഡേവിഡും ചൊവ്വാഴ്ച ജോലിെക്കത്തിയിരുന്നില്ല. ഇവരെ തിരക്കി ജസ്റ്റിൻ രാജ് ഇടപ്പഴിഞ്ഞിയിലെ വാടകവീട്ടിൽ പോയിരുന്നു. ഇദ്ദേഹം തിരിച്ചെത്താത്തതിനെത്തുടർന്ന്‌ മറ്റു ജീവനക്കാർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. രാവിലെ എട്ടുമണിയോടെയായിരുന്നു മരണമെന്നാണ് പോലീസ് സംശയിക്കുന്നത്

    പോർക്കളത്തിൽ ഞങ്ങളോടൊപ്പം പടപൊരുതിയ ഒരു സഹ ഭടനും കൂടി യാത്രയായി; ഓർമ്മകുറിപ്പ് - വഴിയരികിൽ തൻ്റെ വാഹനം മാറ്റി നിറുത്തി ശുഭപ്രതീക്ഷയുടെ പുഞ്ചിരിയോടെ തൻ്റെ കുഞ്ഞിന് ആവശ്യമെന്നു പറഞ്ഞ ഏതോ സാധനം വാങ്ങിക്കുവാൻ കുഞ്ഞിനെ കടയിലേക്ക് പറഞ്ഞു വിട്ടിട്ട് താൻ വഴിയരികിൽ മാറി നിൽക്കുമ്പോഴാണ് അത്യഹിതം കടന്നു വന്നത് എന്നാണ് പറയപ്പെടുന്നത്. പക്ഷേ പാസ്റ്റർ ജോസ് പ്രകാശ് യാതൊരു തെറ്റും ചെയ്തില്ല എന്നതാണ് ഇതിൻ്റെ യാഥാർത്ഥ്യം. മരണമെന്ന ശത്രു തൻ്റെ നേരെ പാഞ്ഞു വന്നത് മറ്റൊരു വാഹനത്തിൻ്റെ ചുവടു പിടിച്ചായിരുന്നു എന്നതാണ് നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. നിരാശയുടെ ആഴങ്ങളിലൂടെ കയറി വന്ന അപകടം പെട്ടന്നായിരുന്നു ആകസ്മികമായ സംഭവം അവിടെ താണ്ഡവമാടിയത്. തൻ്റെ പൂർണ്ണ വിടുതൽ അനുഭവിച്ച് ജീവതത്തിൽ താൻ മടങ്ങിവരുമെന്നതായിരുന്നു ഞങ്ങളുടെ എല്ലാവരുടെയും ശുഭപ്രതീക്ഷ. പക്ഷേ പരിസര ബോധമില്ലാത്ത കോളിയായ മരണം തന്നെ പെട്ടെന്ന് കീഴ്പ്പെടുത്തി. ഞങ്ങളുടെ സഹോദരൻ തിരിച്ചു വരും ഇനിയും

    മന്ത്രവാദത്തിന്റെ മറവില്‍ കൊടുംക്രൂരത - ബാബുലാല്‍, ഭാര്യ സീതദേവി, അമ്മ കറ്റോ മസോമത്ത്, മകന്‍ മംജിത്ത്, മരുമകള്‍ റാണി ദേവി എന്നിവരാണ് മരിച്ചത്. മന്ത്രവാദ ക്രിയകള്‍ നടത്തി എന്നാരോരിപിച്ച്‌ 250ഓളം വരുന്ന ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിക്കുകയും ജീവനോടെ പെട്രോള്‍ ഒഴിച്ചു ചുട്ടുകൊല്ലുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കൊല്ലപ്പെട്ടവരെല്ലാം ഒറോണ്‍ എന്ന ആദിവാസി സമുദായത്തില്‍ ഉള്‍പ്പെട്ടവരാണെന്ന് എസ്പി സ്വീറ്റി സഹ്‌റാവത്ത് പറഞ്ഞു. ഏകദേശം അമ്ബത് പേര്‍ അടങ്ങുന്ന സംഘമാണ് ആദിവാസി കുടുംബത്തിലെത്തിയത്.

    പാസ്റ്റർ ജോസ് പ്രകാശ് സ്വന്ത ഭവനത്തിലേക്ക് യാത്രയായി - ക്രിട്ടിക്കലായി കഴിഞ്ഞിരുന്ന പാസ്റ്റർ ജോസ് പ്രകാശ് തൻ്റെ ഈ ലോകത്തിലെ ജീവിതത്തോട് യാത്ര പറഞ്ഞു. കഴിവിൻ്റെ പരമാവധി മെഡിക്കൽ ശസ്ത്രവും പ്രാർത്ഥനാ സമൂഹവും ഒന്നിച്ചുള്ള പോരാട്ടത്തിൽ പ്രതിഫലം കാണാൻ കഴിയാതെയാണ് വിധി തന്നെ കിഴ്പ്പെടുത്തിയത്. ചെറുവക്കൽ New Life Biblical Seminary യിൽ നിന്നും വേദപഠനം പൂർത്തീകരിച്ചതിന് ശേഷം നെയ്യാറ്റിൻകരയിലെ ഐ.പി.സി സികളിൽ തൻ്റെ ശുശ്രൂഷ ചെയ്തു വരികയായിരുന്നു. സംസ്ക്കാരം പേരക്കോണം ആനക്കുഴി സ്വവസതിയിൽ ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് തുടങ്ങി വൈകുന്നേം 5 മണിയോടെ അവസാനിക്കും. ഭാര്യ, മക്കൾ, ബന്ധുമിത്രാധികൾ എല്ലാവരെയും ദൈവം ആശ്വസിപ്പിക്കാനായി പ്രാർത്ഥന ചോദിക്കുന്നു. New Life Biblical Seminary യിലെ 2003