ഫോണ്‍ ഉപയോഗത്തിന്റെ സ്വഭാവം മാറ്റിയില്ലെങ്കില്‍, 25 വര്‍ഷക്കാലമായിരിക്കും പാഴാക്കുന്നത്
Reporter: News Desk 23-Jun-2025280

ഒരു ശരാശരി സ്‌കൂള്‍/ കോളേജ്/ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി ഉദ്ദേശം അഞ്ചരമണിക്കൂറാണ് പ്രതിദിനം മൊബൈല്‍ ഫോണില്‍ ചെലവഴിക്കുന്നത്. അതായത്, അവരുടെ ജീവിതത്തിലെ 25 വര്‍ഷങ്ങള്‍ അവര്‍ ചെലവഴിക്കുന്നത് മൊബൈല്‍ ഫോണിലായിരിക്കും.
അതോടൊപ്പം, നാല് ശതമാനം വിദ്യാര്‍ത്ഥികള്‍ പ്രതിദിനം ഒന്‍പതോ അതിലധികമോ മണിക്കൂര്‍ ഫോണില്‍ ചെലവഴിക്കുന്നത്. ഇത് പാഴാക്കുന്നത് അവരുടെ ജീവിതത്തിലെ 41 വര്‍ഷങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ആദ്യ അഞ്ച് മാസങ്ങളായി ഫ്‌ലൂയിദ് ഫോക്കസ് എന്ന സ്ഥാപനമായിരുന്നു ഈ പഠനം നടത്തിയത്. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തിന്റെ വര്‍ദ്ധിച്ച നിരക്ക്, അത് പഠനത്തിലുണ്ടാക്കുന്ന വിപരീത സ്വാധീനം, അശ്രദ്ധ എന്നിവയൊക്കെ പഠന വിഷയമായിരുന്നു. 13,46 സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും 198 യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളെയും, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള 1,296 വിദ്യാര്‍ത്ഥികളെയുമാണ് പഠനവിധേയമാക്കിയത്.
ഇവര്‍ മൊബൈല്‍ ഫോണ്‍ സ്‌ക്രീനില്‍ ചെലവഴിച്ച സമയത്തില്‍ കൂടുതല്‍ സമയവും ചെലവഴിച്ചത് സമൂഹ മാധ്യമ ആപ്പുകളിലും, മെസേജിംഗ് ആപ്പുകളിലും അതുപോലെ സ്ട്രീമിംഗ് ആപ്പുകളിലുമായിരുന്നു. പ്രായത്തിനനുസരിച്ച്, സ്‌ക്രീനില്‍ ചെലവഴിക്കുന്ന ശരാശരി സമയവും വര്‍ദ്ധിക്കുന്നുണ്ട്. സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ ശരാശരി അഞ്ച് മണിക്കൂര്‍ 12 മിനിറ്റ് സ്‌ക്രീനില്‍ ചെലവഴിക്കുമ്പോള്‍, യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ ആറു മണിക്കൂര്‍ 12 മിനിറ്റാണ് ചെലവഴിക്കുന്നത്.
വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും, രാവിലെ ഉണര്‍ന്നാല്‍ ആദ്യം പരിശോധിക്കുന്നതും, കിടന്നുറങ്ങുന്നതിന് മുന്‍പായി അവസാനം പരിശോധിക്കുന്നതും അവരുടെ മൊബൈല്‍ ഫോണുകളാണെന്നും പഠനത്തില്‍ വ്യക്തമായി. എന്നാല്‍, ഏറെ ആശങ്കാജനകമായ കാര്യം മൊബൈല്‍ ഫോണുകള്‍ തങ്ങളുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് 68 ശതമാനം വിദ്യാര്‍ത്ഥികള്‍ കരുതുന്നു എന്നതാണ്. ഇത് അറിയാമായിരുന്നിട്ടും പഠന സമയത്ത് ഫോണ്‍ പരിശോധിക്കാറുണ്ട് എന്ന് 40 ശതമാനം വിദ്യാര്‍ത്ഥികള്‍ സമ്മതിക്കുന്നു.
ഫോണ്‍ പരിശോധിക്കുന്നത് അത്ര അപകടകാരിയായ ഒരു കാര്യമല്ലെന്നാണ് പലരും ചിന്തിക്കുന്നത്. എന്നാല്‍, ഒരിക്കല്‍ ഫോണ്‍ പരിശോധിച്ചതിന് ശേഷം അതിന് മുന്‍പ് ചെയ്തിരുന്ന കാര്യത്തിലേക്ക് ശ്രദ്ധ പൂര്‍ണ്ണമായും കേന്ദ്രീകരിക്കാന്‍ 20 മിനിറ്റോളം സമയമെടുക്കും എന്നാണ് നേരത്തെ നടത്തിയ മറ്റൊരു പഠനത്തില്‍ തെളിഞ്ഞത്