ഖത്തറിൽ  താൽക്കാലികമായി അടച്ചിട്ട വ്യോമപാത ഖത്തർ വീണ്ടും തുറന്നു

വ്യോമപാത തുറന്നതിനെ തുടർന്ന് ഖത്തറിലേക്കുള്ള തിരുവനന്തപുരത്ത് നിന്നുള്ള വിമാന സർവീസുകൾ പുനസ്ഥാപിച്ചു. തിരുവനന്തപുരം- ദുബായ് എമിറേറ്റ്സ് വിമാനം, തിരുവനന്തപുരം - അബുദാബി എത്തിഹാദ്, തിരുവനന്തപുരം - ഷാർജ എയർ അറേബ്യ എന്നിവ പുറപ്പെട്ടു.


ഹമദ് വിമാനത്താവളത്തില്‍ ഖത്തര്‍ സമയം രാത്രി 12 മണിയോടെയാണ് വിമാനങ്ങള്‍ സര്‍വീസ് തുടങ്ങിയത്. പ്രാദേശിക സമയം ഇന്നലെ വൈകിട്ട് 6.45നാണ് വ്യോമപാത അടക്കുന്നതായി ഖത്തര്‍ പ്രഖ്യാപിച്ചത്. അഞ്ച് മണിക്കൂറിലേറെ സര്‍വീസ് മുടങ്ങിയതിനാല്‍ ചില വിമാനങ്ങള്‍ റദ്ദാക്കി. ഇന്നും വിമാനസര്‍വീസുകളുടെ സമയ ക്രമത്തില്‍ മാറ്റമുണ്ടാകും

യാത്രക്കാരുടെ പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ കൂടുതല്‍ ജീവനക്കാരെ വിന്യസിച്ചായി ഖത്തര്‍ എയര്‍വേസ് അറിയിച്ചു.

RELATED STORIES