പാസ്റ്റർ ജോസ് പ്രകാശ് സ്വന്ത ഭവനത്തിലേക്ക്  യാത്രയായി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം വാഹന അപകടത്തിൽപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ക്രിട്ടിക്കലായി കഴിഞ്ഞിരുന്ന പാസ്റ്റർ ജോസ് പ്രകാശ് തൻ്റെ ഈ ലോകത്തിലെ ജീവിതത്തോട് യാത്ര പറഞ്ഞു. കഴിവിൻ്റെ പരമാവധി മെഡിക്കൽ ശസ്ത്രവും പ്രാർത്ഥനാ സമൂഹവും ഒന്നിച്ചുള്ള പോരാട്ടത്തിൽ പ്രതിഫലം കാണാൻ കഴിയാതെയാണ് വിധി തന്നെ കിഴ്പ്പെടുത്തിയത്. 

ചെറുവക്കൽ New Life Biblical Seminary യിൽ നിന്നും വേദപഠനം പൂർത്തീകരിച്ചതിന് ശേഷം നെയ്യാറ്റിൻകരയിലെ ഐ.പി.സി സികളിൽ തൻ്റെ ശുശ്രൂഷ ചെയ്തു വരികയായിരുന്നു. സംസ്ക്കാരം പേരക്കോണം ആനക്കുഴി സ്വവസതിയിൽ ഇന്ന്  ഉച്ചയ്ക്ക് 1 മണിക്ക് തുടങ്ങി വൈകുന്നേം 5 മണിയോടെ  അവസാനിക്കും. 

ഭാര്യ, മക്കൾ, ബന്ധുമിത്രാധികൾ എല്ലാവരെയും ദൈവം ആശ്വസിപ്പിക്കാനായി പ്രാർത്ഥന ചോദിക്കുന്നു. 


New Life Biblical Seminary യിലെ 2003 ൽ പഠിച്ച എല്ലാ സഹോദരങ്ങളുടെയും ദുഃഖം ഞങ്ങൾ അറിയിക്കുന്നു. ക്രിസ്തീയ പ്രത്യാശ ഈ ഭവനത്തിൽ നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

RELATED STORIES