പോർക്കളത്തിൽ ഞങ്ങളോടൊപ്പം പടപൊരുതിയ ഒരു സഹ ഭടനും കൂടി യാത്രയായി; ഓർമ്മകുറിപ്പ്
  • ഞങ്ങളുടെ സഹപാഠി പാസ്റ്റർ ജോസ് പ്രകാശിൻ്റെ ദേഹ വിയോഗം ഇപ്പോഴും വിശ്വസിക്കുവാൻ കഴിയുന്നില്ല അതിനുള്ള മാനസിക ഒരുക്കത്തിലുമല്ല ഞങ്ങൾ എന്നു വേണം പറയുവാൻ. 2001 മുതൽ 2003 വരെ മൂന്ന് വർഷം ഒരു ക്ലാസിൽ ഒരുമിച്ച് പഠിക്കുകയും കളി തമാശകൾ പറഞ്ഞും കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കട അനുഭവങ്ങളും പരസ്പരം പങ്കുവച്ച ആ നല്ല നിമിഷങ്ങൾ ഹൃദയത്തിൻ്റെ അന്തർഭാഗത്ത് ഇന്നലെപ്പോലെ അലതല്ലുന്നു. ജീവിത സാഹചര്യത്തിൻ്റെ നിഴലിലൂടെ തൻ്റെ യാത്ര മദ്ധ്യേ മറ്റൊരു വാഹനം തൻ്റെ വാഹനം നിൽക്കുന്ന സ്ഥലത്തേക്ക് ദിശ മാറി വന്നു അപകടമുണ്ടാക്കിയതാണല്ലോ.... വഴിയരികിൽ തൻ്റെ വാഹനം മാറ്റി നിറുത്തി ശുഭപ്രതീക്ഷയുടെ പുഞ്ചിരിയോടെ തൻ്റെ കുഞ്ഞിന് ആവശ്യമെന്നു പറഞ്ഞ ഏതോ സാധനം വാങ്ങിക്കുവാൻ കുഞ്ഞിനെ കടയിലേക്ക് പറഞ്ഞു വിട്ടിട്ട് താൻ വഴിയരികിൽ മാറി നിൽക്കുമ്പോഴാണ് അത്യഹിതം കടന്നു വന്നത് എന്നാണ് പറയപ്പെടുന്നത്. പക്ഷേ പാസ്റ്റർ ജോസ് പ്രകാശ് യാതൊരു തെറ്റും ചെയ്തില്ല എന്നതാണ് ഇതിൻ്റെ യാഥാർത്ഥ്യം. മരണമെന്ന ശത്രു തൻ്റെ നേരെ പാഞ്ഞു വന്നത് മറ്റൊരു വാഹനത്തിൻ്റെ ചുവടു പിടിച്ചായിരുന്നു എന്നതാണ് നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. നിരാശയുടെ ആഴങ്ങളിലൂടെ കയറി വന്ന അപകടം പെട്ടന്നായിരുന്നു ആകസ്മികമായ സംഭവം അവിടെ താണ്ഡവമാടിയത്. തൻ്റെ പൂർണ്ണ വിടുതൽ അനുഭവിച്ച് ജീവതത്തിൽ താൻ മടങ്ങിവരുമെന്നതായിരുന്നു ഞങ്ങളുടെ എല്ലാവരുടെയും ശുഭപ്രതീക്ഷ. പക്ഷേ പരിസര ബോധമില്ലാത്ത കോളിയായ മരണം തന്നെ പെട്ടെന്ന് കീഴ്പ്പെടുത്തി. ഞങ്ങളുടെ സഹോദരൻ തിരിച്ചു വരും ഇനിയും ഞങ്ങളോടൊപ്പം ശുശ്രൂഷയിൽ ഉണ്ടാകുമെന്നതായിരുന്നു ഞങ്ങളുടെ ചിന്ത. പക്ഷേ ദൈവഹിതം മറ്റെന്നാണ് എന്നറിയാൻ ഞങ്ങൾ താമസിച്ചു പോയി. അറിഞ്ഞപ്പോൾ അംഗീകരിക്കാനും കഴിയുന്നില്ല. ഞങ്ങൾ ചിന്തിച്ചു പോകുന്നു ഞങ്ങളെക്കാൾ അധികം ദൈവത്തിന് അദ്ദേഹത്തെ കൂടുതൽ ഇഷ്ടമായതിനാൽ ദൈവം തൻ്റെ അടുക്കലേക്ക് വിളിച്ചു ചേർത്തു എന്നു നിനച്ചു പോകുന്നു.


ദയവായി എല്ലാവരും ഒറ്റക്കെട്ടായി കൈകോർക്കുക  

പാസ്റ്റർ ജോസ് പ്രകാശിൻ്റെ സഹധർമ്മിണിക്കും മക്കൾക്കും ഇനി കുടുംബ നാഥനില്ല. അദ്ദേഹത്തിൻ്റെ ഭാര്യയെയും മക്കളെയും വിശ്വാസ സമൂഹം കൈവിടരുത്. 


ലോകമെമ്പാടുമുള്ള എല്ലാ ദൈവമക്കളും ഒറ്റക്കെട്ടായി അവരെ ചേർത്തുപിടിക്കണം. സാമ്പത്തികമാണ് അവർക്ക് ഏറെ ആവശ്യം ഒപ്പം വിലയേറിയ പ്രാർത്ഥനയും. ഈ ഓർമ്മകുറിപ്പിനോടു കൂടി അദ്ദേഹത്തിൻ്റെ നിലവിലുള്ള ബാങ്ക് ഡിറ്റൽസും കൊടുക്കുകയാണ്. 

ഞങ്ങൾ വിശ്വസിക്കുന്നു നിങ്ങൾ കൈവിടില്ല.


Account Details 

Pr. Jose Prakash,

Account N: 670 93 969332

SBI, Ottasegaramangalam Branch, 

IFSC Code: SBIN0070322.

RELATED STORIES