അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു

കോഴിക്കോട് പുതിയങ്ങാടിയിൽ ബൈക്കിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. എടക്കാട് സ്വദേശി ജയൻ ആണ് മരിച്ചത്. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് ഭാഗത്തേയ്ക്ക്‌ പോവുകയായിരുന്ന കാർ കുണ്ടൂപ്പറമ്പ് ഭാഗത്തേക്ക്‌ പോയ ബൈക്കിൽ ഇടിക്കുക ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ 20 മീറ്ററോളം ബൈക്കിനെ നിരക്കി നീക്കി. ഇന്നു പുലർച്ചെ ഒരു മണിക്ക് പുതിയങ്ങാടി വച്ചാണ് അപകടം

RELATED STORIES