തിരുവല്ലയിൽ നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

തിരുവല്ല മന്നംകരചിറയിലാണ് അപകടം നടന്നത്. കാരയ്ക്കല്‍ സ്വാമിപാലം ശ്രീവിലാസത്തില്‍ ജയകൃഷ്ണനാണ് (22) മരിച്ചത്. ജയകൃഷ്ണന്റെ സുഹൃത്തുക്കളായ അനന്തു, ഐബി എന്നിവര്‍ക്ക് പരിക്കേറ്റു.

മൂവരേയും ഫയര്‍ഫോഴ്‌സ് എത്തി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും ജയകൃഷ്ണന്‍ മരണപ്പെട്ടിരുന്നു. വ്യാഴാഴ്ച രാത്രി 11.30-ഓടെയാണ് അപകടം നടന്നത്.

റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് വാഹനം കുളത്തിലേക്ക് വീഴുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അനന്തു ആശുപത്രി വിട്ടു. അതേ സമയം തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഐബി സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

RELATED STORIES