ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങൾ : മെഡിസെപ് രണ്ടാം ഘട്ടത്തിന് അംഗീകാരം

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (മെഡിസെപ്) രണ്ടാം ഘട്ടത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കി. രണ്ടാം ഘട്ടത്തില്‍ അടിസ്ഥാന ഇൻഷ്വറൻസ് പരിരക്ഷ 3 ലക്ഷത്തിൽ നിന്നും 5 ലക്ഷമായി ഉയർത്തും.

41 സ്പെഷ്യാലിറ്റി ചികിത്സകൾക്കായി 2100ലധികം ചികിത്സാ പ്രക്രിയകൾ അടിസ്ഥാന ചികിത്സാ പാക്കേജിൽ ഉൾപ്പെടുത്തും.

മെഡിസെപ് ഒന്നാം ഘട്ടത്തിൽ കുറ്റാസ്ട്രോഫിക് പാക്കേജിൽ ഉൾപ്പെടുത്തിയിരുന്ന 2 ചികിത്സ (Cardiac Resynchronisation Therapy (CRT with Defryibillator - 6 lakh, ICD Dual Chamber - 5 lakh) ഒഴിവാക്കിയിരുന്നു. ഇതുകൂടി അധിക പാക്കേജിൽ ഉൾപ്പെടുത്തും. കാൽമുട്ട് മാറ്റിവെയ്ക്കൽ, ഇടുപ്പെല്ല് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾ അടിസ്ഥാന ബെനിഫിറ്റ് പാക്കേജിൽ ഉൾപ്പെടുത്തും.

പദ്ധതിയില്‍ 10 ഇന ഗുരുതര/അവയവമാറ്റ രോഗ ചികിത്സാ പാക്കേജുകള്‍ ഉണ്ടാകും. ഇതിന് ഇൻഷുറൻസ് കമ്പനി 2 വർഷത്തേക്ക് 40 കോടി രൂപയുടെ കോർപ്പസ് ഫണ്ട് നീക്കി വെയ്ക്കണം.

അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷയുടെ 1% വരെ മുറി വാടക (5000/day). സർക്കാർ ആശുപത്രികളിൽ പേ വാർഡ് വാടക പ്രതിദിനം 2000 രൂപ വരെ.

സംസ്ഥാനത്തെ വിവിധ പൊതു മേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ മേഖല എന്നിവയിലെ ഇ.എസ്.ഐ ആനുകൂല്യം ലഭ്യമല്ലാത്ത ജീവനക്കാരെയും പെൻഷൻകാരെയും മെഡിസെപ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തുന്നതിന് തത്വത്തിൽ അംഗീകാരം നൽകി.

പോളിസി കാലയളവ് നിലവിലുള്ള 3 വര്‍ഷത്തില്‍ നിന്ന് 2 വർഷമാക്കി. രണ്ടാം വർഷം പ്രീമിയം നിരക്കിലും പാക്കേജ് നിരക്കിലും വർദ്ധനവ് ഉണ്ടാകും.

മെഡിസെപ് ഒന്നാം ഘട്ടത്തിൽ സാങ്കേതിക യോഗ്യത നേടിയ പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളെ മാത്രം രണ്ടാം ഘട്ടം ടെണ്ടറിംഗ് നടപടികളിൽ പങ്കെടുപ്പിക്കും.

നോൺ എംപാനൽഡ് ആശുപത്രികളിലെ അടിയന്തര സാഹചര്യങ്ങളിലെ ചികിത്സകൾക്ക് റീ-ഇംപേഴ്സ്മെന്റ് അനുവദിക്കുന്ന വ്യവസ്ഥയിൽ നിലവിലുള്ള 3 ചികിത്സകൾ (ഹൃദയാഘാതം, പക്ഷാഘാതം, വാഹനാപകടം) കൂടാതെ 10 ചികിത്സകൾ കൂടി ഉൾപ്പെടുത്തും.

തുടർച്ചയായി ചികിത്സ തേടേണ്ട ഡേ കെയർ പ്രൊസീജിയറുകളായ ഡയാലിസിസ്, കീമോതെറാപ്പി എന്നിവയ്ക്ക് ഇൻഷ്വറൻസ് പോർട്ടലിൽ One time registration അനുവദിക്കും. ഒരേ സമയം സർജിക്കൽ, മെഡിക്കൽ പാക്കേജുകൾ ക്ലബ് ചെയ്ത് അംഗീകാരം നൽകും.

പ്രീ ഹോസ്പിറ്റലൈസേഷൻ, പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ ചെലവുകൾ യഥാക്രമം 3, 5 ദിവസങ്ങൾ എന്നിങ്ങനെ ലഭ്യമാക്കും.

ജില്ലാതലം, സംസ്ഥാന തലം, അപ്പലെറ്റ് അതോറിറ്റി എന്നിങ്ങനെ ത്രിതല പരാതി പരിഹാര സംവിധാനം നിലവില്‍ വരും.

ഗുണഭോക്താക്കളുടെ വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി മെഡിസെപ്പ് കാർഡിൽ QR code സംവിധാനം ഉൾപ്പെടുത്തും.

കരാറിൽ നിന്നും വ്യതിചലിക്കുന്ന ആശുപത്രികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്ന തരത്തിലുള്ള SOP (Standard Operating Procedure) ഇൻഷ്വറൻസ് കമ്പനി തയാറാക്കേണ്ടതാണ്. അധിക ബിൽ ഈടാക്കുക തുടങ്ങിയ സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള ചൂഷണങ്ങൾ നിയന്ത്രിക്കുന്നതിന് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് അതോറിറ്റിയുടെ സേവനം കൂടി ഉപയോഗപ്പെടുത്തും.

ഒന്നാം ഘട്ടത്തില്‍ ഇതുവരെ (01.07.2025 വരെ)

• 1,052,121 ക്ലയിമുകൾക്ക് 1911.22 കോടി
• 2256 അവയവമാറ്റ ചികിത്സ ക്ലയിമുകൾക്ക് - 67.56 കോടി
• 1647 റിഇമെഴ്സ്മെന്റ്റ് ക്ലയിമുകൾക്ക് - 9.61 കോടി
കമ്പനിക്ക് അനുവദിച്ച തുക (18% ജി എസ് ടി ഉൾപ്പെടെ )-1950.00
കോടി
• ജി എസ് ടി ഒഴികെയുള്ള യഥാർഥ പ്രിമിയം -1599.09 കോടി

കരട് ഓര്‍ഡിനന്‍സ് അംഗീകരിച്ചു

കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ സർവ്വകലാശാലയുടെ വൈസ് ചാൻസലറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട 2021ലെ കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ സർവ്വകലാശാല ആക്റ്റിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്നതിനുള്ള കരട് ഓര്‍ഡിനന്‍സ് മന്ത്രിസഭായോഗം അംഗീകരിച്ചു. 11-ാം വകുപ്പിൻ്റെ (3), (4), (6) ഉപവകുപ്പുകൾ 2018 ലെ യു.ജി.സി ചട്ടങ്ങൾക്കും, സമീപകാലത്തുണ്ടായ കോടതി ഉത്തരവുകൾക്കും അനുസൃതമായി ഭേദഗതി ചെയ്യുന്നതിനുള്ള കരട് ഓർഡിനൻസാണ് അംഗീകരിച്ചത്. ഓര്‍ഡിനന്‍സ് വിളംബരപ്പെടുത്തുന്നതിന് ഗവർണ്ണറോട് ശിപാർശ ചെയ്യാനും തീരുമാനിച്ചു.

സ്വാതന്ത്യ ദിനാഘോഷം; സേനാ വിഭാഗങ്ങൾ നടത്തുന്ന പരേഡുകളിൽ മന്ത്രിമാര്‍ അഭിവാദ്യം സ്വീകരിക്കും

സ്വാതന്ത്യ ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാ വിഭാഗങ്ങൾ നടത്തുന്ന പരേഡുകളിൽ തിരുവനന്തപുരത്തെ സംസ്ഥാനതല ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിക്കും. ജില്ലാ ആസ്ഥാനങ്ങളിൽ പങ്കെടുത്ത് അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രിമാര്‍.

കൊല്ലം - വി. ശിവൻകുട്ടി
പത്തനംതിട്ട - വീണാ ജോർജ്ജ്
ആലപ്പുഴ - സജി ചെറിയാൻ
കോട്ടയം - ജെ. ചിഞ്ചുറാണി
ഇടുക്കി - റോഷി അഗസ്റ്റിൻ
എറണാകുളം - പി. രാജീവ്
തൃശൂർ - ആർ. ബിന്ദു
പാലക്കാട് - എം.ബി. രാജേഷ്
മലപ്പുറം - കെ. രാജൻ
കോഴിക്കോട് - എ.കെ. ശശീന്ദ്രൻ
വയനാട് - ഒ.ആർ. കേളു
കണ്ണൂർ - രാമചന്ദ്രൻ കടന്നപ്പള്ളി
കാസർഗോഡ് - കെ. കൃഷ്ണ‌ൻകുട്ടി

പുനര്‍നിയമനം

സംസ്ഥാന ആസുത്രണ ബോര്‍ഡ് എക്സ്പേര്‍ട്ട് മെമ്പറായി അന്യത്ര സേവന വ്യവസ്ഥയില്‍ സേവനമനുഷ്ഠിച്ചുവരവെ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും വിരമിച്ച പ്രൊഫ. മിനി സുകുമാറിന് ആസുത്രണ ബോര്‍ഡ് എക്സ്പേര്‍ട്ട് മെമ്പറായി പുനര്‍നിയമനം നല്‍കും.

തസ്തിക

എറണാകുളം നായരമ്പലം ഭഗവതി വിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് ബാച്ചിൽ മൂന്ന് എച്ച്.എസ്.എസ്.റ്റി തസ്തികകളും രണ്ട് എച്ച്.എസ്.എസ്.റ്റി (ജൂനിയർ) തസ്തികകളും ഒരു ലാബ് അസിസ്റ്റന്റ് തസ്തികയും പുതുതായി സൃഷ്ടിക്കും. ഒരു എച്ച്.എസ്എസ്.റ്റി-ജൂനിയർ (ഇംഗ്ലീഷ്) തസ്തിക എച്ച്.എസ്.എസ്.റ്റി (ഇംഗ്ലീഷ്) തസ്തികയായി ഉയർത്തും.

പൊതുമരാമത്ത് വകുപ്പ് സെക്രട്ടേറിയറ്റ് ഇലക്ട്രോണിക്സ് വിഭാഗം സെക്ഷൻ ഓഫീസിൽ നിലനിൽക്കുന്ന അധിക ജോലി ഭാരം പരിഗണിച്ച്, രണ്ട് എഞ്ചിനീയറിംഗ് അസിസ്റ്റന്റ് തസ്തിക സൃഷ്ടിക്കും.

ഇളവ് അനുവദിക്കും

നഗരസഭകള്‍, നഗര സ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതി പ്രകാരമുള്ള വീടും സ്ഥലവും അതിദരിദ്ര കുടുംബങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള നടപടി ക്രമങ്ങളില്‍ ഇളവ് അനുവദിക്കും.

സബ്‌സിഡി മാർഗ്ഗരേഖയിലെ ഭൂമി വാങ്ങുന്നതും ഭവന നിർമ്മാണത്തിന് ധനസഹായം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലുമാണ് ഇളവ് അനുവദിക്കുക.

ഭവന നിർമ്മാണത്തിനുള്ള ഭൂമിയിൽ ബന്ധപ്പെട്ട കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിച്ച് ഭവന നിർമ്മാണം നടത്താൻ സാധിക്കുന്നതാണെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്ന നിബന്ധനയോടെ ഭവന നിർമ്മാണത്തിന് ധനസഹായം നല്കുന്നതിന് ആവശ്യമായ ഭൂമിയുടെ കുറഞ്ഞ വിസ്തൃതി 3 സെൻ്റിൽ നിന്നും 2 സെൻ്റായി കുറയ്ക്കും.

വീട് നിർമ്മാണത്തിന് റവന്യു ഭൂമിയോ മറ്റൊരു തരത്തിലുമുള്ള ഭൂമിയോ ലഭ്യമല്ലാത്ത സാഹചര്യത്തിൽ മാത്രം, ആവശ്യമായ ഭൂമി വാങ്ങുന്നതിന് നിലവിൽ അനുവദിക്കുന്ന തുകയ്ക്ക് ഉപരിയായി ആവശ്യകതയ്ക്കനുസരിച്ച് വ്യവസ്ഥകൾക്ക് വിധേയമായി അതിദരിദ്ര കുടുംബങ്ങൾക്ക് മാത്രമായി പരമാവധി 2 ലക്ഷം രൂപ കൂടി നല്‍കും. വീടോ ഭൂമിയോ കിട്ടുന്നവര്‍ 12 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യാന്‍ പാടില്ല.

ശമ്പള സ്കെയിൽ

ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളുകളില്‍ പ്രിന്‍സിപ്പല്‍ തസ്തിക സൃഷ്ടിക്കുന്നതിന് മുമ്പ് പ്ലെയിസ്ഡ് പ്രിന്‍സിപ്പല്‍മാരായി ജോലി ചെയ്തിരുന്ന 18 പേര്‍ക്ക് കൂടി ഹയര്‍സെക്കന്‍ററി പ്രിന്‍സിപ്പല്‍ തസ്തികയുടെ ശമ്പള സ്കെയില്‍ അനുവദിക്കും. 2006 ജനുവരി 06 മുതല്‍ പ്രബല്യമുണ്ടാകും.

തുടർച്ചാനുമതി

ഇടുക്കി ജില്ലയിലെ ഇടുക്കി, കരിമണ്ണൂർ, കട്ടപ്പന, മുരിക്കാശ്ശേരി, നെടുങ്കണ്ടം, രാജകുമാരി എന്നീ 6 പ്രത്യേക ഭൂമി പതിവ് ഓഫീസുകളിലെയും തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ (എൽ.എ) യൂണിറ്റ് നമ്പര്‍ 1 സ്പെഷ്യല്‍ തസഹസില്‍ദാരുടെ കാര്യാലയത്തിലെയും 29 തസ്തികകൾ ഉള്‍പ്പെടെ 203 താല്ക്കാലിക തസ്തികകളും ഇടുക്കി ജില്ലയിലെ പീരുമേട് ഭൂമി പതിവ് ഓഫീസിലെ 19 താല്ക്കാലിക തസ്തികകളും ഉൾപ്പെടെ ആകെ 222 താല്ക്കാലിക തസ്തികകൾക്ക് വ്യവസ്ഥകൾക്ക് വിധേയമായി ഒരു വർഷത്തേയ്ക്ക് തുടർച്ചാനുമതി നൽകി.

ഇടുക്കി ജില്ലയിലെ പീരുമേട് പ്രത്യേക ഭൂമി പതിവ് ഓഫീസിലെ 19 തസ്തികകളിൽ ഡെപ്യൂട്ടി തഹസിൽദാർ - 1, സീനിയർ ക്ലർക്ക്/എസ്.വി.ഒ. ജൂനിയർ ക്ലർക്ക്/വി.എ. തസ്തികകളിൽ നടത്തേണ്ടത്. 2, ടൈപ്പിസ്റ്റ് - 1, പ്യൂൺ - 1 എന്നീ 8 താല്കാലിക ജോലിക്രമീകരണ വ്യവസ്ഥയിലായിരിക്കണം നിയമനം നടത്തേണ്ടത്.

പീരുമേട് ഭൂമി പതിവ് ഓഫീസ് ഒഴികെ മറ്റ് ഓഫീസുകളിൽ ജോലിക്രമീകരണ വ്യവസ്ഥയിലുള്ള നിയമനങ്ങൾ അനുവദിക്കില്ല.

ഭൂമി പതിവ് ഓഫീസുകളുടെ പ്രവർത്തന പുരോഗതി കൃത്യമായ ഇടവേളകളിൽ ലാൻഡ് റവന്യൂ കമ്മീഷണർ അവലോകനം ചെയ്ത് സർക്കാരിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്.

പട്ടയം നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ ത്വരിതപ്പെടുത്തണം

RELATED STORIES

  • നെടിയകാലായിൽ പാസ്റ്റർ തോമസ് ദാനിയേൽ (കുഞ്ഞുമോൻ) 70 അമേരിക്കയിൽ നിര്യാതനായി - കുഞ്ഞുമോൻ) 70 അമേരിക്കയിൽ നിര്യാതനായി. കഴിഞ്ഞ മുപ്പതോളം വർഷം ചെന്നെയിൽ താമസിച്ച് കർത്തൃ വേലയിൽ ആയിരുന്നു. 2018 മുതൽ അമേരിക്കയിൽ താമസിക്കുകയായിരുന്നു. ശുശ്രൂഷ പിന്നീട് . ഭാര്യ: ഏലിയാമ്മ തോമസ്, മക്കൾ ലിൻസി, ഫിന്നി , മരുമകൻ: ഫ്രാങ്കിളിൻ , കൊച്ചുമക്കൾ : ഏഥൻ, യെഹെസ്കേൽ, റോസ്. ദുഃഖത്തിലായിരിക്കുന്ന കുടുംബംഗങ്ങൾക്ക് ലാൻഡ് വേ

    ഡോ. ജോജോ വി. ജോസഫ് തുറന്ന് പ്രതികരിച്ചു - മുകളിൽ പറയപ്പെട്ട ആരോപണങ്ങൾ തള്ളി ഡോ ജോജോ വി ജോസഫ് രം​ഗത്തെത്തി. എൻഎബിഎച്ച് (NABH) അക്രഡിറ്റേഷനുള്ള ലബോറട്ടറീസില്‍ നിന്നും ലഭിച്ച ബയോപ്സി റിപ്പോര്‍ട്ട് അനുസരിച്ചാണ് സര്‍ജറി നടത്തിയതെന്നും ലാബിലെ കണ്ടെത്തൽ തെറ്റെങ്കിൽ പാതോളജിസ്റ്റിന് എതിരെയാണ് കേസെടുക്കേണ്ടതെന്നും ഡോ ജോജോ പ്രതികരിച്ചു.

    റോസി ജിബിന് പബ്ലിക് ഹെൽത്ത് എന്ന വിഷയത്തിൽ ഡോക്ട്രേറ്റ് ലഭിച്ചു - ളം: റോസി ജിബിന് പബ്ലിക് ഹെൽത്ത് എന്ന വിഷയത്തിൽ മൈസൂർ ജെഎസ്എസ് അക്കാഡമി ഓഫ് ഹയർ എഡ്യൂക്കേഷൻ & റിസേർച്ചിൽ നിന്നും പിഎച്ച്ഡി കരസ്ഥമാക്കി.തടത്തിൽ പുത്തൻ വീട്ടിൽ ജിബിൻ സാമൂവേലിന്റെ ഭാര്യയും ഐപിസി

    സംസ്ഥാനത്ത് യു.ഡി.എസ്.എഫ് സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് - കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പുവെച്ചതിനെതിരെ സംസ്ഥാനത്ത് യു.ഡി.എസ്.എഫ് സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നു

    ആന്ധ്രാപ്രദേശില്‍ കനത്ത നാശം വിതച്ച് മൊന്‍ താ ചുഴലിക്കാറ്റ് തീരം തൊട്ടു - കാക്കിനടയില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. വീടുകളില്‍ വെള്ളം കയറുകയും റോഡുകള്‍ തകരുകയും ചെയ്തിട്ടുണ്ട്. തീരദേശ ജില്ലകളിലെ 65 ഗ്രാമങ്ങളില്‍ നിന്നായി 10,000ത്തിലധികം പേരെയാണ് ക്യാംപുകളിലേക്കു മാറ്റി പാര്‍പ്പിച്ചത്. അതിനിടെ രാജമുണ്ട്രി വിമാനത്താവളത്തില്‍ നിന്നുള്ള 8 വിമാനങ്ങള്‍ റദ്ദാക്കി. തിരുപ്പതി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.

    മോൻതാ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴ തുടരുന്നു - കേരള തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കടലിൽ പ്രക്ഷുബ്ധാവസ്ഥ നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തീരപ്രദേശങ്ങളിലെ ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശം നൽകി.

    സംശയരോഗം മൂലം ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നത് വിവാഹമോചനത്തിന് മതിയായ കാരണമെന്ന് കേരള ഹൈക്കോടതി - ഇത് വിവാഹ ജീവിതത്തെ നരകതുല്യമാക്കുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം ബി സ്‌നേഹലത എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ആരോപണങ്ങള്‍ അതിശയോക്തിപരമാണെന്നും യുവതിയുടെ മാതാപിതാക്കളുടെ പ്രേരണയാണ് പിന്നിലുള്ളതെന്നുമുള്ള ഭര്‍ത്താവിന്റെ വാദം കോടതി തള്ളി.

    ഗാന്ധി ദർശൻ വേദി ജില്ലാ സമ്മേളനം 30 വ്യാഴാഴ്ച പത്തനംതിട്ടയിൽ - ഗാന്ധി ദർശൻ വേദി സംസ്ഥാന ഗവേണിംഗ് ബോഡി മെമ്പർ ഡോ: ഡി.ഗോപീമോഹൻ,സംസ്ഥാന സെക്രട്ടറി ബിനു എസ്.ചക്കാലയിൽ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രജനി പ്രദീപ്,സംസ്ഥാന സമിതി അംഗം ഏബൽ മാത്യു, കസ്തൂർബ്ബ ദർശൻ വേദി സംസ്ഥാന സമിതി അംഗം എലിസബത്ത് അബു, മുൻ കൺവീനർ സജീ ദേവി, നിയോജക മണ്ഡലം ചെയർമാൻമാരായ എം. ആർ.ജയപ്രസാദ്, പി.ടി.രാജു ,എം.ടി.ശാമുവേൽ,വർഗീസ് പൂവൻപാറ, കലാധരൻ പിള്ള, കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി ജില്ലാ ചെയർപേഴ്സൺ ലീലാ രാജൻ,കെ. പി.ജി.ഡി.ജില്ലാ വൈസ് ചെയർമാൻമാരായ അബ്ദുൾ കലാം ആസാദ്,അഡ്വ.ഷൈനി ജോർജ്ജ്,സെക്രട്ടറി ജോസ് പനച്ചയ്ക്കൽ,അഡ്വ.അനൂപ് മോഹൻ,ട്രഷറർ സോമൻ ജോർജ്ജ്,കസ്തൂർബ്ബ ദർശൻ വേദി ജില്ലാ ജനറൽ കൺവീനർ അഡ്വ.ഷെ

    അമേരിക്കയില്‍ നിന്ന് 50 ഇന്ത്യക്കാരെ കൂടി നാടുകടത്തി - ഇവർ ഹരിയാനയിലെ കർണാല്‍, അംബാല, കുരുക്ഷേത്ര, യമുനാനഗർ, പാനിപ്പത്ത്, കൈത്തല്‍, ജിന്ദ് തുടങ്ങിയ ജില്ലകളില്‍ നിന്നുള്ളവരാണ്. നിയമനടപടികള്‍ പൂർത്തിയാക്കിയ ശേഷം എല്ലാവരെയും വീടുകളിലേക്ക് തിരിച്ചയച്ചതായി അധികൃതർ അറിയിച്ചു. ഇതിനുമുമ്ബും പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ യുഎസ് നാടുകടത്തിയിരുന്നു. ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതോടെ കുടിയേറ്റ നിയമങ്ങള്‍ കടുപ്പിച്ച യുഎസ്, അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്കെതിരെ

    ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘മോൻതാ’ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് തീവ്രചുഴലിക്കാറ്റായി മാറുകയാണ് - നിലവിൽ വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഈ ചുഴലിക്കാറ്റ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആന്ധ്രാപ്രദേശിലെ കാക്കിനാടക്ക് സമീപം കരയിൽ കടക്കും എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കരയിൽ കടക്കുന്ന സമയത്ത് മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാനാണ് സാധ്യത. കനത്ത കാറ്റിനോടൊപ്പം അതിതീവ്രമായ മഴയും ഉണ്ടാകുമെന്നതിനാൽ ആന്ധ്ര, ഒഡിഷ, തമിഴ്നാട് തീരപ്രദേശങ്ങളിൽ അതീവ ജാഗ്രത നിർദേശിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകരുതെന്നും കടൽപ്രദേശങ്ങൾ ഒഴിവാക്കണമെന്നും നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

    സർക്കാർ നടത്തുന്ന അസാധാരണ നീക്കത്തിന് പിന്നിലുള്ള വികാരം എന്തെന്ന് കെ കെ രമ എംഎല്‍എ - പുറത്ത് വിട്ടാല്‍ സുരക്ഷാപ്രശ്‌നമുണ്ടാകുമോ എന്ന് തീരുമാനിക്കേണ്ടത് ജയിൽ സൂപ്രണ്ടുമാരല്ല, പോലീസ് മേധാവികളാണ്. അങ്ങനെയിരിക്കേ ഇങ്ങനെയൊരു കത്തെന്ന് പറയുന്നത് അസാധാരണവും വളരെയധികം നിഗൂഢതയുള്ളതുമാണ്. എനിക്കിതില്‍ വലിയ അത്ഭുതവും തോന്നുന്നില്ല. കാരണം പലപ്രാവശ്യം ഇത്തരം നടപടികള്‍ നമ്മള്‍ കണ്ടുകഴിഞ്ഞു. ടികെ രജീഷ് എന്ന് പറയുന്ന ഈ കേസിലെ പ്രതിക്ക് നാല്‍പ്പത്തി അഞ്ച് ദിവസമാണ് സുഖ ചികിത്സയ്‌ക്ക് വേണ്ടി, ചികിത്സ അവധിക്ക് കൊടുത്തിരിക്കുന്നത്. ചികിത്സയിലാണിപ്പോഴുള്ളത്. പലരെയും മറികടന്നുകൊണ്ട് ടിപി കേസിലെ പ്രതികള്‍ക്കാണ് ഇപ്പോള്‍ അതിനുള്ള അവസരം ഉണ്ടായിരിക്കുന്നത്. വളരെ കൃത്യമായിട്ട് പരോള് കിട്ടും, സുഖ ചികിത്സ കിട്ടും, കള്ള് കിട്ടും, ഭക്ഷണം കിട്ടും. ഒരു പ്രശ്‌നവുമില്ലെന്നും കെ. കെ രമ പറഞ്ഞു.

    ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കായി അസാധാരണ നീക്കവുമായി സംസ്ഥാന സർക്കാർ - പ്രതികൾ നിലവിൽ കഴിയുന്ന സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്ക് മാത്രം കത്തയയ്‌ക്കാതെ മുഴുവൻ സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്കും കത്തയച്ചത് എന്തിനെന്നും വ്യക്തമല്ല. കേസിലെ പ്രതിയായ കൊടി സുനി തവനൂർ സെൻട്രൽ ജയിലിലും മറ്റുള്ളവർ കണ്ണൂർ, തൃശൂർ സെൻട്രൽ ജയിലുകളിലാണ്. കത്തില്‍ പരോള്‍ എന്നോ വിട്ടയയ്‌ക്കല്‍ എന്നോ വ്യക്തമാക്കാതെ ‘വിടുതല്‍’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നതെന്നത് നിര്‍ണ്ണായകമാണ്. ഇത് നല്‍കുന്നത്

    The Unpopular Cult Persecution - Following Jesus has never been popular. It wasn’t in the first century, and it isn’t today. To the world, genuine Christians often seem like members of an “unpopular cult” — a group that refuses to fit in with the trends and values of society. But don’t be discouraged. Being unpopular in the

    കെ ആർ നാരായണൻ്റെ സ്മരണയിൽ രാഷ്ട്രപതിയുടെ കേരള സന്ദർശനം - പാലാ സെൻ്റ് തോമസ് കോളജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷ ചടങ്ങിലും കെ ആർ നാരായണനെ ദ്രൗപദി മുർമു അനുസ്മരിച്ചു. കെ ആർ നാരായണൻ കോട്ടയത്തിൻ്റെ പുത്രനാണെന്ന് പറഞ്ഞ രാഷ്ട്രപതി കെ ആർ നാരായണൻ്റെ ഓർമ്മകൾക്കു മുമ്പിൽ പ്രണാമം അർപ്പിച്ചു. കെ ആർ നാരായണൻ്റെ ജീവിതയാത്ര നമ്മളെ പ്രചോദിപ്പിക്കുമെന്നും

    മാധ്യമത്തില്‍ പോസ്റ്റിട്ടതിന് നടപടി നേരിട്ട സിപിഎം നേതാവ് പി ജെ ജോണ്‍സണ്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു - കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം ഇടിഞ്ഞു വീണതുമായി ബന്ധപ്പെട്ട് ജോണ്‍സണ്‍ വീണാ ജോര്‍ജിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ച് പോസ്റ്റ് ഇട്ടിരുന്നു. മന്ത്രി പോയിട്ട് എം എല്‍ എ ആയിപ്പോലും ഇരിക്കാന്‍ വീണാജോര്‍ജിന് അര്‍ഹതയില്ല. കൂടുതല്‍ പറയിപ്പിക്കരുതെന്നുമായിരുന്നു വിമര്‍ശനം. തുടര്‍ന്ന് ജോണ്‍സണെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ

    അയ്യന്റെ മുതല്‍ കട്ടവര്‍ക്ക് ഇനി കഷ്ടകാലം - ശബരിമല സ്വര്‍ണക്കവര്‍ച്ച സംഭവത്തില്‍ ഗുരുതര വീഴ്ചകളാണ് 2019-ല്‍ സന്നിധാനം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരിക്കെതിരേ ദേവസ്വം വിജിലന്‍സ് കണ്ടെത്തിയത്. 1998-ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ പാളികളാണ് സന്നിധാനത്തെ ദ്വാരപാലക ശില്‍പ്പങ്ങളിലും കട്ടിളപ്പടിയിലും തെക്ക്, വടക്ക് മൂലകളിലെ തൂണുകളിലും ഉള്ളതെന്ന് മുരാരി ബാബുവിന്

    ഞങ്ങളുടെ വ്യോമാതിര്‍ത്തിക്ക് മുകളിലൂടെ പറന്നാല്‍ പുടിനെ അറസ്റ്റ് ചെയ്യും’; ഭീഷണിയുമായി പോളണ്ട് - നയതന്ത്ര ചർച്ചകള്‍ക്ക് സമയം നീട്ടിക്കൊടുത്ത് യുദ്ധക്കളത്തില്‍ നേട്ടമുണ്ടാക്കാൻ പുടിൻ ശ്രമിക്കുകയാണെന്ന് ആരോപിക്കുന്ന യൂറോപ്യൻ നേതാക്കള്‍ക്ക് ട്രംപിൻ്റെ മനംമാറ്റം ആശ്വാസമാകും. ബ്രിട്ടീഷ് പ്രധാനമന്ത്രി, ഫ്രഞ്ച് പ്രസിഡൻ്റ്, ജാൻമൻ ചാൻസലർ എന്നിവരടക്കമുള്ള യൂറോപ്യൻ നേതാക്കള്‍, സമാധാനത്തിനായി റഷ്യ പിടിച്ചെടുത്ത യുക്രൈൻ ഭൂമി വിട്ടുകൊടുക്കാനുള്ള ട്രംപിൻ്റെ നിർദ്ദേശത്തെ എതിർത്തിരുന്നു. യുക്രെയ്ൻ്റെ യുദ്ധസഹായത്തിനായി മരവിപ്പിച്ച റഷ്യൻ ആസ്തികളില്‍ നിന്ന് കോടിക്കണക്കിന് ഡോളർ ഉപയോഗിക്കാനുള്ള

    മുൻ രാഷ്ട്രപതി ഡോ. കെ ആർ നാരായണൻ ചരിത്രപുരുഷൻ: രാഷ്ട്രപതി - ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, സെക്രട്ടറി ആർ അജിരാജ കുമാർ, ലീഗൽ സെൽ അധ്യക്ഷൻ അഡ്വ ജെ ആർ പത്മകുമാർ എന്നിവരാണ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്

    കേരളത്തിലെ എല്ലാ ആശുപത്രികളിലും നേഴ്സുമാര്‍ക്ക് ഇനി ഏകീകൃത ഷിഫ്റ്റ് - ഈ പുതിയ സംവിധാനം നടപ്പിലാകുന്നതോടെ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർക്ക് സർക്കാർ ആശുപത്രികളിലെ ജീവനക്കാർക്കുള്ള ഷിഫ്റ്റ് സമ്പ്രദായം തന്നെയാണ് ലഭിക്കുക. പഴയ രീതിയിൽ നിന്നു വ്യത്യസ്തമായി, ഓരോ നഴ്‌സിന്റെയും ജോലി സമയത്ത് കൂടുതൽ പാടില്ലാത്ത ഭാരം വഹിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കപ്പെടും. ഇത് നഴ്സുമാരുടെയും മറ്റ് മെഡിക്കൽ ജീവനക്കാരുടെയും ജോലി നിലനിൽപ്പ്, ആരോഗ്യ സംരക്ഷണം എന്നിവയ്ക്കും സഹായകമാകും.

    പാസ്റ്റർ പാണ്ടനാട് ജോഷി (68) നിര്യതനായി - ഗാനരചയിതാവുമായ പതാരശ്ശേരിൽ പാസ്റ്റർ ജോഷി പാണ്ടനാട് ( പി.സി ജോഷി -68) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ രാത്രിയിൽ ഉണ്ടായ സ്ട്രോക്കിനെത്തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: ആലീസ് ജോഷി. മക്കൾ: ഷിലു ഷിബു, ഷിജോ ബിനു, ഷൈൻ സന്തോഷ്, മരുമക്കൾ: ഷിബു, ബിനു, സന്തോഷ്