വിവാഹവാഗ്ദാനം നൽകി പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ലെന്ന് വീണ്ടും ആവർത്തിച്ച് സുപ്രീം കോടതി
Reporter: News Desk 07-Aug-2025210

പശ്ചിമബംഗാൾ സ്വദേശിയായ യുവാവിനെതിരെയുളള കേസിലാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിവാഹവാഗ്ദാനം തന്നതിനാൽ തന്റെ സമ്മതത്തോടെയാണ് ശാരീരികബന്ധമുണ്ടായതെന്ന് പെൺകുട്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ബലാത്സംഗം നടന്നതായി ഫോറൻസിക്ക് തെളിവുകളില്ല, പതിനഞ്ച് വയസ് പ്രായമുള്ളപ്പോൾ പെൺകുട്ടിക്ക് യുവാവുമായി സമ്മതത്തോടെയാണ് ശാരീരിക ബന്ധം ഉണ്ടാകുന്നത്. യുവാവും പ്രായപൂർത്തിയായപ്പോഴാണ് വിവാഹവാഗ്ദാനത്തിൽ നിന്നും പിന്മാറുന്നത്.
സംഭവം നടന്ന് മൂന്ന് വർഷത്തിന് ശേഷം, പ്രായപൂർത്തിയായപ്പോഴാണ് പെൺകുട്ടി പരാതി നൽകുന്നത്. തുടർന്ന് എഫ്ഐആര്‍ റദ്ദാക്കാന്‍ വിസമ്മതിച്ച ഹൈക്കോടതിയുടെ നടപടി ചോദ്യംചെയ്ത് യുവാവ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹവാഗ്ദാനമുണ്ടായിരുന്നതിനാൽ പരസ്പര സമ്മതത്തോടെ സംഭവിച്ച ശാരീരിക ബന്ധത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കിയത്. ഇതേ തുടർന്ന് നൽകിയ പരാതിയിൽ യുവാവിനെതിരെ രജിസ്റ്റർ ചെയ്ത പോക്‌സോ കേസ് കോടതി റദ്ദാക്കുകയായിരുന്നു.
RELATED STORIES
പാസ്റ്റർ കെ. ജോയിയുടെ മാതാവ് ഡാളസിൽ നിര്യാതയായി - മക്കൾ: തങ്കമ്മ കുര്യൻ, പൊടിയമ്മ ഏബ്രഹാം, പെണ്ണമ്മ മാത്യു, മേരിക്കുട്ടി വർഗ്ഗീസ്, പാസ്റ്റർ കെ. ജോയി (ഡൽഹി), കെ. ബാബു, റോസമ്മ മാത്യു, കെ. തോമസ് കുട്ടി.. മരുമക്കൾ: പാസ്റ്റർ ടി. എൽ. കുര്യൻ ( Late), പി. സി. ഏബ്രഹാം, മാത്യു മത്തായി, ടൈറ്റസ് വർഗ്ഗീസ്, സൂസമ്മ ജോയി, സിസിലാമ്മ ബാബു, ഷാജു മാത്യു, ഷേർലി തോമസ്. 24 കൊച്ചുമക്കൾ ഉണ്ട്. മാധ്യമപ്രവർത്തകൻ സാം മാത്യു ഡാളസ് കൊച്ചുമകനാണ്
News Desk12-Aug-2025ഡേറ്റിങ് ആപ്പിലൂടെ യുവാവിനെ കുടുക്കി തട്ടിക്കൊണ്ടു പോയി മൂന്ന് പവന്‍ സ്വര്‍ണാഭരണം കവര്‍ന്നതായി പരാതി - ഡേറ്റിങ് ആപ്പിലൂടെ യുവതിയായി നടിച്ചാണ് സംഘത്തിലുള്ളവര്‍ യുവാവിനെ പരിചയപ്പെട്ടത്. ആപ്പില്‍ നല്‍കിയിട്ടുള്ള 'യുവതി'യുടെ ഫോട്ടോ കണ്ട് ആകൃഷ്ടനായ യുവാവ് അവരെ ബന്ധപ്പെടാന്‍ ശ്രമിച്ചു. ഇതിനെ തുടര്‍ന്ന് 'യുവതി' പറഞ്ഞതനുസരിച്ച് യുവാവ് വെഞ്ഞാറമൂട്ടിലെത്തി. ഇവിടെ നിന്ന് സംഘത്തിന്റെ കാറില്‍ കയറി. അതിന് ശേഷം തന്നെ മര്‍ദ്ദിച്ച് സ്വര്‍ണാഭരണം കവര്‍ന്ന് നഗ്നനാക്കി ചിത്രം എടുത്തതിന് ശേഷം ഉപേക്ഷിക്കുകയായിരുന്നു.
News Desk11-Aug-2025സംസ്ഥാനത്ത് കുതിച്ചുയർന്ന വെളിച്ചെണ്ണ വില നിയന്ത്രണ വിധേയമാക്കാൻ സർക്കാർ ഇന്ന് മുതൽ നടപടി ആരംഭിക്കുന്നു - ജില്ലാ സമ്മേളനത്തിൽ സർക്കാരിനെയും സി.പി.എമ്മിനെയും ലക്ഷ്യമിട്ട് രൂക്ഷ വിമർശനങ്ങളുണ്ടായി. സർക്കാരിന്റെ ഇടതുപക്ഷ സ്വഭാവം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും, പല തീരുമാനങ്ങളിലും ഇടതു സർക്കാരിന്റെ നിലപാട് കാണാനാകുന്നില്ലെന്നും ആരോപിച്ചു. ഗവർണറുടെ വിഷയത്തിൽ സി.പി.എം ഇരട്ടത്താപ്പ് പുലർത്തുന്നതായി ആരോപിച്ച്, പോരാട്ടത്തിൽ ആത്മാർത്ഥതയില്ലെന്ന വിമർശനവും ഉയർന്നു. സി.പി.എമ്മിന്റെ വകുപ്പുകളിൽ അനധികൃത നിയമനങ്ങൾ നടന്നുവെന്ന ആരോപണവും സമ്മേളനത്തിൽ ഉന്നയിക്കപ്പെട്ടു. കൃഷിവകുപ്പിനെയും ഹോർട്ടികോർപ്പിനെയും ലക്ഷ്യമിട്ട് ചോദ്യങ്ങളും വിമർശനങ്ങളും ഉണ്ടായി. പൊതുവിപണിയെക്കാൾ വിലയ്ക്ക് വിൽക്കുന്ന ഹോർട്ടികോർപ്പിനെ എങ്ങനെ നിലനിർത്തുമെന്ന് പ്രതിനിധികൾ
News Desk11-Aug-2025വ്യാജ ഓണ്‍ലൈന്‍ ട്രേഡിംഗ് വഴി മട്ടന്നൂര്‍ സ്വദേശിയായ ഡോക്ടറുടെ നാലുകോടി 43 ലക്ഷം രൂപ തട്ടിയ കേസില്‍ അറസ്റ്റിലായ ചെന്നൈ സ്വദേശികള്‍ വന്‍ റാക്കറ്റിലെ കണ്ണികളെന്ന് സൈബര്‍ പൊലിസ് - ഷെയര്‍ട്രെഡിങ് നടത്തുന്നതിനായി പ്രതികള്‍ ഉള്‍പ്പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പരാതിക്കാരനെക്കൊണ്ട് അപ് സ്‌ടോക്‌സ് എന്ന കമ്പനിയുടെ വെല്‍ത്ത് പ്രൊഫിറ്റ്പ്ലാന്‍ സ്‌കീമിലൂടെ വന്‍ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചു വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് വാട്ട്‌സ് ആപ്പ് വഴിയുള്ള നിര്‍ദേശങ്ങള്‍ക്കനുസരിച് പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ഓരോ തവണ ഇന്‍വെസ്റ്റ് നടത്തുമ്പോളും വ്യാജ ട്രേഡിങ്ങ് ആപ്പ്‌ളിക്കേഷനില്‍ വലിയ ലാഭം കാണിക്കുകയും പരാതിക്കാരന്‍ പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ പല സാങ്കേതിക കാരണങ്ങളും പറഞ്ഞ് വീണ്ടും പണം വാങ്ങുകയും പിന്‍വലിക്കാന്‍ സാധിക്കാതെ വരികയും വന്നതോടെയാണ് ഇത് തട്ടിപ്പാണെന്ന് മനസിലായത്. പരാതിക്കാരന്റെ അക്കൌണ്ടില്‍ നിന്നും നഷ്ടപ്പെട്ട തുകയില്‍ 40 ലക്ഷത്തോളം രൂപ പ്രതികള്‍ കൈകാര്യം ചെയ്ത ബാങ്ക് അക്കൗണ്ടില്‍ ലഭിച്ചിട്ടുണ്ട് . തട്ടിയെടുത്ത പണം പ്രതികളുടെ അറിവോടെ എ.ടി.എംവഴി പിന്‍വലിക്കുകയും ബാക്കി തുക ഇന്റര്‍നെറ്റ് ബാങ്കിങ് വഴി വിവിധ അക്കൌണ്ടുകളിലേക്ക് മാറ്റുകയും
News Desk11-Aug-2025എ പി അബൂബക്കർ മുസ്ലിയാറുടെ 'ക്രെഡിറ്റ് വേണ്ടെന്ന' പ്രസ്താവനക്കെതിരെ കൊല്ലപ്പെട്ട തലാൽ അബ്ദോ മഹ്ദിയുടെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി രംഗത്ത് - മധ്യസ്ഥ ശ്രമങ്ങളോട് തങ്ങൾ വഴങ്ങില്ലെന്നും, നീതി (ക്വിസാസ്) മാത്രമാണ് ആവശ്യമെന്നും തലാലിൻറെ സഹോദരൻ വ്യക്തമാക്കി. ഇതിനെതിരായ വാദങ്ങൾ തെളിയിക്കാൻ അബ്ദുൽ ഫത്താഹ് മഹ്ദി, കാന്തപുരത്തെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. നിമിഷ പ്രിയയുടെ മോചന ശ്രമവുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ പലരും ക്രെഡിറ്റ് സമ്പാദിക്കാൻ ശ്രമം നടത്തിയെന്ന് കാന്തപുരം പറഞ്ഞു. ഞങ്ങൾക്ക് ക്രെഡിറ്റിന്റെ ആവശ്യമില്ല, കടമമാത്രമാണ് നിർവഹിച്ചത്.
News Desk11-Aug-2025വിദ്യാർഥി ആത്മഹത്യ കൂടി; സീലിങ് ഫാനുകളിൽ സ്പ്രിങ് ഘടിപ്പിക്കാനൊരുങ്ങി സർവകലാശാല - തങ്ങളുടെ അധികാരപരിധിയിലുള്ള കോളജ് ഹോസ്റ്റലുകള്‍ക്കു നിർദേശം നല്‍കുമെന്നു കരിക്കുലം ഡവലപ്മെന്റ് സെല്‍ മേധാവി ഡോ.സഞ്ജീവ് പറഞ്ഞു. ഫാനുകളില്‍ കുരുക്കിട്ടു താഴേക്കു ചാടിയാല്‍ സ്പ്രിങ് വലിയുകയും കുരുക്കു മുറുകാതിരിക്കുകയും ചെയ്യുമെന്നതാണു സവിശേഷത.
News Desk07-Aug-2025മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് - ഇത്രയധികം നാളുകളായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നത് വകുപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ഇത്തരം ജീവനക്കാരെ സര്‍വീസില്‍ തുടരാനനുവദിക്കുന്നത് സേവനതല്‍പരരായ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യും.
News Desk07-Aug-2025മാധ്യമങ്ങൾക്ക് സർക്കാർ പരമാവധി പിന്തുണ നൽകുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ - മാധ്യമപ്രവർത്തകർക്കായി വിവിധ പരിപാടികളും ഫെല്ലോഷിപ്പുകളും അവാർഡുകളും നടത്തുന്ന മീഡിയ അക്കാദമിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. പുതിയ ആളുകളെ മാധ്യമരംഗത്തേക്ക് കൊണ്ടുവരുന്നതിനും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും പേപ്പറുകൾ തയ്യാറാക്കുന്നതിനും മീഡിയ അക്കാദമി നടത്തുന്ന അക്കാദമിക് പ്രവർത്തനങ്ങൾ പ്രധാനമാണ്. കൊച്ചി മെട്രോ വന്നപ്പോൾ നഷ്ടമായ എറണാകുളത്തെ മീഡിയ അക്കാദമിയുടെ കെട്ടിടത്തിന്റെ നിർമ്മാണത്തിന് സർക്കാരിന്റെ ഭാഗത്ത് നിന്ന് സഹായം ഉണ്ടാകുമെന്നും അക്കാദമിയുടെ പ്രവർത്തനങ്ങൾക്കുള്ള സർക്കാർ പിന്തുണ തുടരുമെന്നും മന്ത്രി പറഞ്ഞു.
News Desk07-Aug-2025മേൽപ്പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും വൈകിയോടുകയും ചെയ്യുന്നു - പാലത്തിന്മേൽ അറ്റകുറ്റപ്പണികൾ നടക്കുന്ന സാഹചര്യത്തിൽ മൂന്ന് പ്രധാന ട്രെയിനുകൾ വൈകിയോടുന്നുണ്ട്. ഇൻഡോർ – തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് (22645) ഒന്നര മണിക്കൂറും, കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് (16308) ഒരു മണിക്കൂറും 20 മിനിറ്റും, സിക്കന്ദറാബാദ് – തിരുവനന്തപുരം സെൻട്രൽ ശബരി (17230) അര മണിക്കൂറും വൈകിയാകും ഓടുക. ഇതുമായി ബന്ധപ്പെട്ട് റെയിൽവേ അധികൃതർ യാത്രക്കാരെ മുൻകൂട്ടി അറിയിച്ചിട്ടുണ്ട്. റെയിൽവേ അതികൃതർ നൽകിയ വിശദീകരണപ്രകാരമാണ് ട്രെയിൻ സമയങ്ങളിൽ ഈ മാറ്റങ്ങൾ വന്നിരിക്കുന്നതെന്നും, ആലുവയിൽ നടക്കുന്ന അറ്റകുറ്റപ്പണികൾ അടുത്ത ഞായറാഴ്ച വരെ
News Desk06-Aug-2025ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങൾ : മെഡിസെപ് രണ്ടാം ഘട്ടത്തിന് അംഗീകാരം - ഇടുക്കി ജില്ലയിലെ പീരുമേട് പ്രത്യേക ഭൂമി പതിവ് ഓഫീസിലെ 19 തസ്തികകളിൽ ഡെപ്യൂട്ടി തഹസിൽദാർ - 1, സീനിയർ ക്ലർക്ക്/എസ്.വി.ഒ. ജൂനിയർ ക്ലർക്ക്/വി.എ. തസ്തികകളിൽ നടത്തേണ്ടത്. 2, ടൈപ്പിസ്റ്റ് - 1, പ്യൂൺ - 1 എന്നീ 8 താല്കാലിക ജോലിക്രമീകരണ വ്യവസ്ഥയിലായിരിക്കണം നിയമനം നടത്തേണ്ടത്. പീരുമേട് ഭൂമി പതിവ് ഓഫീസ് ഒഴികെ മറ്റ് ഓഫീസുകളിൽ ജോലിക്രമീകരണ വ്യവസ്ഥയിലുള്ള നിയമനങ്ങൾ അനുവദിക്കില്ല. ഭൂമി പതിവ് ഓഫീസുകളുടെ പ്രവർത്തന പുരോഗതി കൃത്യമായ ഇടവേളകളിൽ ലാൻഡ് റവന്യൂ കമ്മീഷണർ അവലോകനം ചെയ്ത് സർക്കാരിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്. പട്ടയം നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ ത്വരിതപ്പെടുത്തണം
News Desk06-Aug-2025വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി സ്കൂൾ മാനേജർ - അധ്യാപികയുടെ ശമ്പളം അടക്കം ആനുകൂല്യങ്ങൾ നൽകുന്നതിന് രേഖകൾ നൽകിയതാണ്. അത് ഉദ്യോഗസ്ഥർ മുക്കിയെന്ന് നാറാണംമൂഴി സെന്‍റ് ജോസഫ്സ് സ്കൂൾ മാനേജർ ജോർജ് ജോസഫ് പറഞ്ഞു. ഹൈക്കോടതി വിധി ഉണ്ടായിട്ടും ശമ്പളം അടക്കം ആനുകൂല്യങ്ങൾ നൽകുന്നതിൽ വീഴ്ചവരുത്തിയ മൂന്ന് ഉദ്യോഗസ്ഥരെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തില്‍ ശക്തമായ നിയമ നടപടിക്കൊരുങ്ങുകയാണ് ഷിജോയുടെ കുടുംബം. ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ കൊണ്ട് തീരില്ല. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവാണ് ഡി.ഇ. ഓഫീസ് ഉദ്യോഗസ്ഥർ ലംഘിച്ചത്. വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്ന് കുടുംബം
News Desk05-Aug-2025ചിട്ടി തട്ടിപ്പ് കേസ് അന്വേഷണം ബെംഗളൂരു പൊലീസിന്റെ സിഐഡി വിഭാഗം ഏറ്റെടുത്തു - രാമമൂർത്തി നഗറിൽ ‘എ ആൻഡ് എ’ ചിറ്റ് ഫണ്ട്സ് നടത്തിയിരുന്ന ആലപ്പുഴ കുട്ടനാട് രാമങ്കരി സ്വദേശി ടോമി എ.വർഗീസ്, ഭാര്യ ഷൈനി ടോമി എന്നിവർക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. പണം നഷ്ടപ്പെട്ട 410 പേർ നൽകിയ പരാതിയിൽ രാമമൂർത്തിനഗർ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. അന്വേഷണ ഫയലുകൾ സിഐഡിക്ക് കൈമാറി.
News Desk05-Aug-2025പുതിയ വിഭവം പുറത്തിറങ്ങിയിട്ടുണ്ട് : 'പൊറോട്ട ചവിട്ടി കുഴച്ചത് ' : തയ്യാറാക്കുന്നത് അതിഥി തൊഴിലാളികൾ : കോട്ടയം പാലായിലെ പല ഹോട്ടലുകളിലും ബംഗാളി സ്റ്റൈൽ ചവിട്ടി കുഴച്ച പൊറോട്ട റെഡി - പാലാ മിനി സിവിൽ സ്റ്റേഷനോട് ചേർന്നിരിക്കുന്ന ഒരു ഹോട്ടലാണെന്നു മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ. അൽപ്പം വൃത്തിയുള്ള ഭക്ഷണമൊക്കെ ലഭിക്കും എന്ന് കരുതിയാണ് അഭിഭാഷകർ പോലും ഇവിടെ ചെല്ലുന്നത്.പക്ഷെ പൊറോട്ട ചവിട്ടി കുഴച്ചതു കഴിച്ചിട്ട് പോരേണ്ട അവസ്ഥയിലാണ് എല്ലാവരും . പാലായിലെ മിക്ക ഹോട്ടലുകളിലെയും സ്ഥിതി ഇത് തന്നെ എന്നാണ് അറിയുന്നത് . ഹോട്ടൽ ജോലിക്കു മലയാളികളെ കിട്ടാനില്ലാത്ത അവസ്ഥയാണ്. അത് കൊണ്ട് തന്നെ അന്യ സംസ്ഥാനക്കാരെ ആശ്രയിക്കേണ്ടതായി വരുന്നു. അത് കൊണ്ട് തന്നെ അവരുടെ ശൈലിയിലാണ്
News Desk04-Aug-2025ചോറ്റാനിക്കരയിലെ ഹോട്ടലിൽ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയ നവാസിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും - ഹോട്ടൽ മുറിയിൽ നിന്ന് മിനിറ്റുകൾക്കുള്ളിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു ഇടവേളക്ക് ശേഷം അദ്ദേഹം സിനിമയിൽ വീണ്ടും സജീവമാകുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം. അഭിനേതാവ് അബൂബക്കറിന്റെ മകനാണ് നവാസ്. നടി രഹ്‌നയാണ് ഭാര്യ
News Desk02-Aug-2025ഒടുവിൽ കന്യാസ്ത്രീകൾക്കു ജാമ്യം ലഭിച്ചു :അറസ്റ്റിലായി ഒമ്പത് ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത് - കന്യാസ്ത്രീകൾക്കൊപ്പം മൂന്നു പെൺകുട്ടികളും ഇവരിൽ ഒരു പെൺകുട്ടിയുടെ സഹോദരനും ഉണ്ടായിരുന്നു. ആഗ്രയിലേക്ക് യാത്ര പുറപ്പെടാൻ എത്തിയ ഇവരെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ ബജ്രംഗ്ദൾ പ്രവർത്തകർ തടയുകയായിരുന്നു. പെൺകുട്ടികളുടെ മാതാപിതാക്കളുടെ സമ്മതത്തോടെ സഭയുടെ ആശുപത്രികളിലേക്കും പള്ളിയിലേക്കും ജോലിക്കുവേണ്ടി കൊണ്ടുപോകുകയാണെന്ന് ഇവർ പോലീസിനോട് പറഞ്ഞു. തിരിച്ചറിയൽ രേഖകളക്കം തങ്ങളുടെ പക്കലുണ്ടെന്നും ഇവർ പോലീസിനെ അറിയിച്ചു. എന്നാൽ ബജ്രംഗ്ദൾ പ്രവർത്തകർ
News Desk02-Aug-2025കന്യാസ്ത്രീകളുടെ അറസ്റ്റ്, തൃശ്ശൂർ ബിഷപ്പ് ഹൗസിൽ എത്തി രാജീവ് ചന്ദ്രശേഖർ - ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തൃശൂർ അതിരൂപത ആസ്ഥാനത്തെത്തി. മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിനെ തുടർന്ന് ബിജെപിയുമായുള്ള ക്രൈസ്‌തവ സഭകളുടെ ബന്ധം വഷളായതിനെത്തുടർന്നാണ് രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ചയ്ക്ക് എത്തിയത്. സിബിസിഐ അധ്യക്ഷൻ ആർച് ബിഷപ്പ് അന്ദ്രൂസ് താഴത്ത്, മാർ ടോണി നീലങ്കാവിൽ എന്നിവരുമായാണ് രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തിയത്. ബിജെപി ജില്ലാ നേതാക്കളെ പുറത്ത് നിർത്തിയാണ് രാജീവ് ചന്ദ്രശേഖറും പത്മജ വേണുഗോപാലും സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. രാജീവ് ചന്ദ്രശേഖർ എത്തിയത് പ്രധാനമന്ത്രി അറിയിച്ച കാര്യങ്ങൾ വിവരിക്കാനെന്ന് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. ഛത്തീസ്ഗഢ് സർക്കാർ ജാമ്യം എതിര്‍ക്കില്ലെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് വ്യക്തമാക്കി
News Desk01-Aug-2025ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു - സെപ്റ്റംബർ 9-ന് ആണ് തിരഞ്ഞെടുപ്പ് നടക്കുക. ജൂലൈ 21ന് ജഗ്ദീപ് ധൻകർ രാജിവച്ചതിനെ തുടർന്ന് ആണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഓഗസ്റ്റ് 21 വരെ നാമനിർദേശപത്രികകൾ സ്വീകരിക്കും. പത്രികകൾ പിൻവലിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 25. ഫലപ്രഖ്യാപനം സെപ്റ്റംബർ 9ന്. 2022ൽ ഓഗസ്റ്റ് ആറിനു നടന്ന തിരഞ്ഞെടുപ്പിലാണ് 16ാമത് ഉപരാഷ്ട്രപതിയായി ധൻകർ
News Desk01-Aug-2025ഡോ. റോയി ബി കുരുവിളയുടെ മാതാവ് തങ്കമ്മ ബേബി കുരുവിള (84) നിര്യാതയായി - മക്കൾ: റാണി (പുനലൂർ), ജോളി, (വിർജീനിയ), ഡോ. റോയി (അബുദാബി), ജോജോ (മാത്യു -UK) , ജെസ്സി (കുവൈറ്റ്). മരുമക്കൾ: ജോൺസൻ (late), പോൾസൺ, ഡോ. ജീൻ, ലേഖ, ചാൾസ്
News Desk29-Jul-2025മേലുകാവ് വട്ടക്കുഴിയിൽ ബേബി (75) നിര്യാതനായി - മൂന്നിലവ് കർമ്മേൽ ഐപിസി സഭാഗം ബേബി (75) വട്ടക്കുഴിയിൽ നിര്യാതനായി. സംസ്‌കാരം ജൂലൈ 30 നാളെ രാവിലെ 9 ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മകൻ:
News Desk29-Jul-2025പത്തനംതിട്ടയില്‍ ഇസാഫ് ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ ലോണ്‍ എഴുതിത്തള്ളണം :ഡി വൈ എഫ് ഐ പ്രതിഷേധ മാർച്ച് നടത്തി - ബാങ്ക് കവാടത്തില്‍ പോലീസ് മാര്‍ച്ച് തടഞ്ഞതോടെ പ്രവര്‍ത്തകരും പോലീസുമായി ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് ചേര്‍ന്ന പ്രതിഷേധയോഗം ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അഭീഷ് ഉദ്ഘാടനം ചെയ്തു. ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ ലോണ്‍ ബാങ്ക് പൂര്‍ണ്ണമായി എഴുതി തള്ളണമെന്നും, ഇനിയും ബാങ്ക് ഉദ്യോഗസ്ഥര്‍ ഈ പ്രവണത തുടര്‍ന്നാല്‍ ശക്തമായ യുവജന പ്രക്ഷോഭം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജോയേഷ് പോത്തന്‍ അധ്യക്ഷനായി. ഡിവൈഎഫ്ഐ മല്ലപ്പള്ളി ബ്ലോക്ക് സെക്രട്ടറി ആല്‍ഫിന്‍ ഡാനി, ബ്ലോക്ക് ട്രഷറാര്‍ സുനില്‍ പീറ്റര്‍, എസ്എഫ്ഐ ഏരിയ സെക്രട്ടറി റെജി
News Desk29-Jul-2025