തുമ്പമണ്ണിലും സമീപ പ്രദേശങ്ങളിലും മോഷണം

പന്തളം: ഇന്നലെ രാത്രി തുമ്പമണ്ണിലെ മൂന്ന് വീടുകളിൽ മോഷണ ശ്രമം നടന്നിരിക്കുന്നു.  വീട് പൂട്ടിയിട്ട് വിദേശത്തായിരിക്കുന്നവരുടെ വീടുകൾ കേന്ദ്രീകരിച്ചാണ് വാതിൽ തകർത്ത്  മോഷണം നടന്നിരിക്കുന്നത്. 

അമേരിക്കയിൽ സന്ദർശനത്തിന് പോയ ഇടയിലെ വീട്ടിലെ  സുസമ്മ വർഗ്ഗീസിൻ്റെ  ഭവനവും ദുബൈയിൽ ജോലി ചെയ്യുന്ന  മുട്ടം അജി തോമസ് കുടുവാതിക്കൽ കിഴക്കേതിൽ വീട്ടിലുമാണ് മോഷണം നടന്നിരിക്കുന്നത്. ഈ വീട്ടിലെ ക്യാമറ പൊട്ടിച്ചിട്ട് അതിൻ്റെ ഡിവിആറും കൊണ്ടു പോയിട്ടുണ്ട്. 

ഇന്നലെ രാത്രി ആള് താസമില്ലാത്ത സമയത്ത് 3:47 മണിയോടെ സൂസമ്മയുടെ സഹോദരനെ അയൽ വീട്ടിൽ നിന്നും സുസമ്മയുടെ വീടിനകത്ത്  വെളിച്ചം കാണുന്നുവെന്നും വീടിനുള്ളിൽ നിന്നും ശബ്ദം കേൾക്കുന്നുവെന്നും സഹോദരനായ ജോർജ് പുത്തങ്ങാട്ടിലിനെ അറിയിച്ചതിനാൽ ഉടനടി അദ്ദേഹം സ്ഥലത്തെത്തിയെങ്കിലും പ്രതികൾ രക്ഷപ്പെട്ടിരുന്നു. 

സബ് ഇൻസ്പെക്ടർമാരായ പ്രതീഷ് പി.ഡി,  രാജൻ പി.കെ, കോൺറ്റബിൾമാരായ  അനിഷ് പ്രകാശ്, മനോജ് മുരളി, ഡോഗ് സ്കോഡും  ഫിംഗർ എക്സ്പോർട്ടർ ചെർച്ചറിലെ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. പന്തളം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്. 

RELATED STORIES