മലയാളികൾക്ക് സുപരിചിതനായ എരുമേലിക്കാരനായ മറുനാടൻ മലയാളി ഷാജൻ സ്കറിയാ
Author: ജെറി പൂവക്കാലReporter: News Desk 02-Sep-2025
136

തട്ടാൻ ചേട്ടന്റെ പറമ്പിലെ കൂലിപണിക്കാരൻ.പത്താം ക്ലാസ് കഴിഞ്ഞ് കൂലിപ്പണി.രാവിലെ ചെന്നു റബറിനു ചുവിട് കിളച്ച് ചാണകക്കൂട്ടിൽ നിന്ന് ചാണകം എടുത്ത്, ആ റബർ ചുവട്ടിൽ കൊണ്ടുവന്ന് ഇടുന്ന ജോലി. കാലത്ത് 8 മണിക്ക് ചെന്നു അഞ്ചര മണി വരെ കട്ട പണി .പോകുവാൻ നേരം കിട്ടുന്ന കൂലി മഞ്ഞ നിറമുള്ള 20 രൂപ നോട്ട്.ആ വീട്ടിലെ എല്ലാ പണിയും ചെയ്തത് സാജൻ ആയിരുന്നു. റബറിന് പ്ലാറ്റ്ഫോം ഇടുന്നത്, കപ്പ വിൽക്കുന്നത്.കപ്പ തടം എടുക്കുന്നത് , ചേമ്പ് നടുന്നത് എല്ലാം സാജൻ ചെയ്തു. ചുമട്ടു തൊഴിലാളിയായി. മണൽ വാരി.തുരിശ് അടിച്ചു .അങ്ങനെ ആ നാട്ടിലെ അറിയപ്പെടുന്ന കൂലിപ്പണിക്കാരൻ. പിന്നീടു ആന്റണി ചേട്ടന്റെ പുരയിടത്തിൽ റബർ വെട്ടുമുതൽ എല്ലാ പണിയും.( ഇന്ന് ഷാജൻ ആ പുരയിടം വിലക്ക് മേടിച്ചു)
ഷാജൻ സ്കറിയ പൊട്ടാനാണോ???
പത്ര പ്രവർത്തനം ലോബികൾ മാത്രം കൈകാര്യം ചെയ്തുകൊണ്ടിരിക്കുമ്പോൾ
അതിലേക്ക് ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാണ് ഈ ഷാജൻ സ്കറിയ.
മലയാളികൾക്ക് സുപരിചിതനായ എരുമേലി
സ്വദേശിയായ ഷാജൻ സ്കറിയ സ്ഥാപിച്ച ജനപ്രിയ മലയാളം ഓൺലൈൻ ന്യൂസ് പോർട്ടലാണ് മറുനാടൻ മലയാളി. അദ്ദേഹത്തിന്റെ റിപ്പോർട്ടിംഗ് കാരണം കഴിഞ്ഞ 4-5 വർഷങ്ങളിൽ ഈ പോർട്ടലിന് വളരെയധികം ജനപ്രീതി ലഭിച്ചു. ഷാജൻ സ്കറിയ ഒരു ധീരൻ എന്ന് വിളിക്കുന്നതിൽ തെറ്റില്ല . സർക്കാരുകളുടെ അഴിമതി, ദുർഭരണം, ധാർഷ്ട്യം, ഭൂരിപക്ഷ വിരുദ്ധ, ന്യൂനപക്ഷ അനുകൂല നിലപാടുകൾ എന്നിവ അദ്ദേഹം നിരന്തരം തുറന്നുകാട്ടുന്നു. എല്ലാ പാർട്ടികളെയും അദ്ദേഹം വിമർശിച്ചു എന്നതും വസ്തുതയാണ്. ഒരു ദിവസത്തേക്കെങ്കിലും മറുനാടൻ മലയാളി അടച്ചിടണമെന്ന് ആഗ്രഹിക്കുന്ന കുറെ പേര് ഉണ്ട്.ഷാജനെ പരസ്യമായി പിന്തുണയ്ക്കാൻ പോലും ആളുകൾക്ക് ഭയമാണ്. എന്നാലും
എല്ലാവരും ഷാജന്റെ ഫാനാണ്. ഞാൻ അമേരിക്കയിലും ഗൾഫിലും മലേഷ്യയിലും
ഒക്കെ ചെന്നപ്പോൾ എനിക്ക് മനസ്സിലായത് സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന മലയാളികൾ എല്ലാം
തന്നെ മറുനാടൻ മലയാളി പ്രേക്ഷകരാണ്. ഒരു പിങ്ക് ഖദർ ഷർട്ടും മുണ്ടും വേഷം. ഞാൻ പലപ്പോഴും വിചാരിച്ചിട്ടുണ്ട് ഇങ്ങേർക്ക് ഈ ഒറ്റ ഷർട്ടെ ഉള്ളോ എന്ന്. എന്റെ ഈ ചോദ്യത്തിന് ഷാജൻ സ്കറിയ മറുപടി പറയുമെന്ന് ഞാൻ വിശ്വസിക്കുന്നു.
ഞാൻ പറഞ്ഞുവരുന്നത് ഇത്രയും നട്ടെല്ലുള്ള ഒരു മാധ്യമ പ്രവർത്തകനെ ഞാൻ കണ്ടിട്ടില്ല. ആരുടെയും ഒരു സപ്പോർട്ടും ഇല്ലാതെ ഒരു കർഷകനായ ഷാജൻ ഇന്ന് സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന എല്ലാ മലയാളിക്കും സുപരിചിതനാണ്.
ഒരു കർഷക കുടുംബത്തിൽ ജനിച്ച ഷാജൻ സ്കറിയ.പാലായിൽ നിന്നാണ് ഇവരുടെ കുടുംബത്തിന്റെ ഉത്ഭവം. അവിടെനിന്ന് എരുമേലി മുക്കൂട്ടുതറയിലേക്ക് മാറി താമസിച്ചു. അഞ്ചാണുങ്ങളും രണ്ട് പെൺമക്കളും ഉള്ള കുടുംബത്തിൽ മൂത്ത സഹോദരി സന്യാസിനിയാണ്.അടുത്ത സഹോദരൻ വൈദികനാണ്. മറ്റൊരു സഹോദരൻ എറണാകുളം
ഹൈ കോടതിയിലെ അഭിഭാഷകനാണ്. ഷാജൻ സ്കറിയ കുടുംബത്തിൽ അഞ്ചാമനാണ്.
അധ്വാനിച്ചു വളർന്ന പിള്ളേരാണ് . കൃഷിക്കാരായിരുന്നല്ലോ. ഷാജന്റെ ഏറ്റവും
വലിയ ഹോബി കൃഷി ചെയ്യുക എന്നുളളതാണ്.സാധാരണ കേരളത്തിലെ വീടുകളിൽ സഹോദര സ്നേഹം കുറഞ്ഞുവരുന്ന സമയങ്ങളിൽ ഇവർ എല്ലാവരും എല്ലാ വർഷവും
ഒരുമിച്ച് കൂടി ഒരുമിച്ച് താമസിച്ചു ആ ബന്ധത്തിന്റെ മഹത്വം അടുത്ത തലമുറയ്ക്കും കാണിച്ചു കൊടുക്കുന്നു.
പത്താം ക്ലാസിനുംശേഷം സെന്റ് ഡൊമിനിക്സിൽ പ്രീഡിഗ്രിയും അവിടെ തന്നെ ഡിഗ്രി പഠനവും അതിന് ശേഷം പഠനവും ജോലിയും ഒരുമിച്ച് കൊണ്ടുപോയി. ( പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഇ എം എസിന് കത്തെഴുതുമായിരുന്നു. ഇ എം എസ് തന്റെ കൈപ്പടയിൽ
എഴുതിയ മറുപടി പലതവണ കത്തായി സാജന് ലഭിച്ചിട്ടുണ്ട്. അന്ന് 15 പൈസ പോസ്റ്റ് കാർഡിലാണ് കത്തുകൾ എഴുതുന്നത്. ജേർണലിസം പഠിക്കാൻ ഫീസ് ഇല്ലായിരുന്നു ഷാജന്. താൻ തീരുമാനമെടുത്തു വീടുകാരുടെ കയ്യിൽ നിന്ന് അഞ്ചു പൈസ മേടിക്കില്ലെന്ന്.പിന്നീട് തന്റെ ഭാര്യയായ ബോബിയുടെ ( അന്ന് ബോബി ഒരു സുഹൃത്ത് മാത്രം ആയിരുന്നു)കയ്യിൽ നിന്ന് 3000 രൂപ കടം മേടിച്ചാണ് ജേണലിസം പഠിക്കാൻ ചേർന്നത്.സോഷ്യോളജിയിൽ ബിരുധാനന്തര ബിരുദം. ക്രിമിനോളജിയിൽ ബിരുദം. തിരുവന്തപുരം ലോ കോളേജിൽ നിന്ന് എൽ എൽ ബി പഠിച്ച ഷാജൻ ,എൽഎൽ എമ്മും പാസായി.മൂന്ന് വിഷയങ്ങളിൽ ബിരുദാന്തര ബിരുദം ഉള്ള ഷാജൻ.ജേർണലിസത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ.തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസ്റ്റിൽ നിന്ന് ജേർണലിസം.നികേഷ് കുമാർ ഷാജന്റെ ജൂനിയർ ആയി പഠിച്ച ആളാണ്.ഇംഗ്ലണ്ടിൽ ആയിരുന്നപ്പോൾ നിരവധി സർട്ടിഫൈഡ് കോഴ്സുകൾ എടുത്തിട്ടുണ്ട്.ലോകത്തിലെ തന്നെ ഏറ്റവും
മികച്ച ബിസ്നെസ് സ്കൂൾ അയ ബ്രാഡ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ എംബിഎ പഠിച്ചവൻ.ഇപ്പോൾ
ഗാന്ധിയൻ സ്റ്റഡീസിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു.
പ്രിയപ്പെട്ടവരെ ഷാജൻ സ്കറിയ ഒരു മോട്ടിവേഷനാണ്. മാധ്യമപ്രവർത്തകരിൽ ഏറ്റവും ശ്രദ്ധ നേടിയ ആൾ. ഒരു കൂലിപ്പണിക്കാരൻ , 20 രൂപ ശമ്പളത്തിന് വേണ്ടി എല്ലുമുറിയെ പണി എടുത്തവൻ മണലു വാരിയവൻ, ചാണകം ചുമന്നവൻ. ഇന്ന് എടുത്തിട്ടിരിക്കുന്ന ഡിഗ്രികൾ , ഈ പ്രായത്തിലും അദ്ദേഹം പഠിച്ചുകൊണ്ടിരിക്കുന്നു. ആരുടെയും സഹായമില്ലാതെ സ്വന്തമായി സോഷ്യൽ മീഡിയയിൽ വിപ്ലവം
സൃഷ്ടിച്ചവൻ.നമ്മൾ വിചാരിച്ചാൽ നേടുവാൻ കഴിയാത്തതായി ഒന്നും ഇല്ല. അതിനു വേണ്ടത് ധൈര്യമാണ്. അസാധ്യമായി ഒന്നുമില്ല.
എല്ലാവർക്കും മറുനാടൻ മലയാളിയെ അറിയാമെങ്കിലും ഷാജന്റെ ചരിത്രവും വിദ്യാഭ്യാസവും അറിയത്തുകൊണ്ടാണ് ഇങ്ങനെ ഒരു ലേഖനം ഞാൻ എഴുതിയത്.