ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം പുതിയ തലങ്ങളിലേക്ക്
Reporter: News Desk
14-Jan-2026
ഉണ്ടായിരുന്ന സ്വര്‍ണ്ണത്തിലോ പഞ്ചലോഹത്തിലോ നിര്‍മ്മിച്ച 'അഷ്ടദിക്പാലക' രൂപങ്ങളെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല. ഇവ എവിടെയാണെന്ന ചോദ്യത്തിന് ദേവസ്വം വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ മറുപടി ലഭിച്ചിട്ടില്ല. ഇവ കടത്തിയതാണോ അതോ ദേവസ്വം രേഖകളില്‍ ഇല്ലാത്തതാണോ എന്ന കാര്യം എസ്ഐടി പരിശോധിച്ചു വരികയാണ്. 2017-ല്‍ പ്രയാര്‍ ഗോപാലകൃഷ്ണന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്ന കാലത്താണ് ശബരിമലയിലെ പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിച്ചത്. പഴയത് ജീര്‍ണ്ണിച്ചതിനാലാണ് മാറ്റിസ്ഥാപിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അന്ന് നീക്കം ചെയ്ത പഴയ ഭാഗങ്ങളും അതിലുണ്ടായിരുന്ന വിഗ്രഹ രൂപങ്ങളും കൃത്യമായി ദേവസ്വത്തിന് കൈമാറിയിരുന്നോ എന്നതിലാണ് ഇപ്പോള്‍ ദുരൂഹത നിഴലിക്കുന്നത്.
തന്ത്രിയുമായി അടുത്ത ബന്ധമുള്ള പലരില്‍ View More