ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗിൽ കോഴിക്കോട് ഫറൂഖ് കോളേജ് സെമിയിൽ
Reporter: News Desk
29-May-2026
ക്രൈസ്റ്റ് കോളേജിനെതിരെ ആദ്യം ബാറ്റ് ചെയ്ത വിടിബി കോളേജ് 20 ഓവറിൽ 109 റൺസിന് ഓൾഔട്ടാവുകയായിരുന്നു. 24 റൺസെടുത്ത നിതിൻ രാജാണ് ടോപ് സ്കോറർ. ക്രൈസ്റ്റ് കോളേജിന് വേണ്ടി അമിത് മൂന്നും ജോഷി, അതുൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ക്രൈസ്റ്റ് കോളേജ് 17.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 55 റൺസെടുത്ത ജോഷിയാണ് ക്രൈസ്റ്റ് കോളേജിന് വേണ്ടി തിളങ്ങിയത്. അമൽ 23 റൺസെടുത്തു. View More