യൂറോപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർ ബസ് വിമാന നിർമാതാക്കളുടെ സോഫ്റ്റ് വെയർ പരിഷ്കരിക്കുന്നതിനാൽ വിമാന സർവീസുകൾ തടസപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്
Reporter: News Desk 29-Nov-20251,330
എ320 വിഭാഗത്തിൽപ്പെട്ട വിമാനങ്ങളിലെ ഫ്ലൈറ്റ് കൺട്രോളുകളുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് സോഫ്റ്റ് വെയർ പരിഷ്ക്കരണം
ഇന്ത്യയിൽ 350 വിമാനങ്ങൾക്ക് അടുത്ത രണ്ടോ മൂന്നോ ദിവസം സർവീസ് നടത്താൻ സാധിക്കില്ലെന്ന് ഇതിനകം ഉറപ്പായിട്ടുണ്ട്. എയർ ഇന്ത്യ, ഇൻഡിഗോ വിമാന സർവീസുകൾ ഇതിൽ ഉൾപ്പെടുന്നു. എയർബസ് എ320 വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് നടത്തുന്ന എയർലൈനുകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. തിങ്കൾ, ചൊവ്വ ദിവസങ്ങളോടെ സർവീസുകൾ സാധാരണനിലയിൽ പുനസ്ഥാപിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തീവ്രമായ സൗരവികിരണം കാരണം എ320 വിഭാഗത്തിൽപ്പെട്ട നിരവധി വിമാനങ്ങളിൽ ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റത്തിന്റെ ഡാറ്റ തകരാറിലാകാൻ സാദ്ധ്യതയുണ്ട്. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായി അടിയന്തര പരിശോധന നടത്തുമെന്ന് വിമാന കമ്പനികൾ അറിയിച്ചിരുന്നു. എ320 വിമാനങ്ങൾ ഉപയോഗിച്ച് നടത്തുന്ന ആറായിരത്തിലധികം സർവീസുകൾ ആഗോള തലത്തിൽ തടസപ്പെടും. ലോകത്തെ ആകെ വിമാന സർവീസുകളിൽ മൂക്കാൽപ്പങ്കും ഉപയോഗിക്കുന്നത് എയർബസിന്റെയോ ബോയിങ്ങിന്റെയോ വിമാനങ്ങളാണ്. ഏറ്റവും കൂടുതൽ സർവീസുകൾ തടസപ്പെടുന്നത് യുഎസിലായിരിക്കും.
അടുത്തിടെ വിദേശത്ത് ഒരു എ320 വിമാനത്തിനുണ്ടായ അപകടത്തെത്തുടർന്ന് പരിശോധന നടത്തിയിരുന്നു. എലിവേറ്റർ എയ്ലറോൺ കമ്പ്യൂട്ടർ സംവിധാനത്തിലെ തകരാറാണ് വിമാനം പെട്ടെന്ന് താഴേക്ക് കുത്തനെ പോകാൻ കാരണമായതെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് മറ്റ് വിമാനങ്ങളിലും പരിശോധന നടത്താൻ തീരുമാനിച്ചത്.
RELATED STORIES
കഞ്ഞിക്കലത്തിനകത്ത് ഒളിച്ചിരുന്നത് കൊടുംവിഷമുള്ള മൂർഖൻ - രക്ഷാപ്രവർത്തകൻ ഫൈസൽ വിളക്കോട് സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടി. കൊടുംവിഷമുള്ള മൂർഖനാണ് കഞ്ഞിക്കലത്തിനകത്ത് ഒളിച്ചിരുന്നതെന്ന് വീട്ടുകാർ പറഞ്ഞു. പൂച്ചയുടെ സമയോചിതമായ ഇടപെടലാണ് അപകടം ഒഴിവാക്കാൻ സഹായിച്ചതെന്നും വീട്ടുകാർ
News Desk04-Sep-2026പൊലീസ് ജീപ്പ് നിര്‍ത്തിയിട്ടിരുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന് - സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പിണറായി വിജയന് വ്യക്തമാക്കി. സുരക്ഷ സംബന്ധിച്ച തീരുമാനം പൊലീസിന്റെ ഔദ്യോഗിക നടപടിക്രമത്തിന്റെ ഭാഗമായാണ് ഉണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു. പാണ്ട്യാലമുക്കിലെ 'പ്രവിക്' വീടിന്റെ മതിലിനോട് ചേര്‍ന്ന് റോഡരികിലായിരുന്നു ജീപ്പ് വര്‍ഷങ്ങളായി നിര്‍ത്തിയിരുന്നത്. വാഹനം പ്രവര്‍ത്തനക്ഷമമല്ലാത്ത നിലയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
News Desk03-Sep-2026യുവതിയെ മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ചു: മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ.. - വീണ്ടും രാജേഷ് മൊബൈൽ ഫോൺ എടുക്കാനായി തിരികെ വീട്ടിലെത്തി വീണ്ടും പോകുകയായിരുന്നു. അതിനുശേഷം ഇയാൾ വീട്ടിൽ തിരിച്ചെത്തിയിട്ടില്ല. 'നമുക്കിനി ജീവിക്കേണ്ട' എന്ന് മരണത്തിന് മുൻപ്
News Desk02-Sep-2026ഇടയശുശ്രൂഷയിൽ മലയാളി വനിതാ പാസ്റ്റർ ഏയ്ഞ്ചൽ ജമീമ പോൾ - 2026 മെയ് 15ന് നടന്ന ഓർഡിനേഷൻ ശുശ്രൂഷയ്ക്ക് അസംബ്ലീസ് ഓഫ് ഗോഡ് ഗ്രേറ്റ് ബ്രിട്ടൻ്റെ ലീഡർഷിപ്പ് ഡെവലപ്മെന്റ്റ് ഡയറക്ടർ റവ. സൈമൺ ജാർവിസ് നേതൃത്വം നൽകി. നാഷണൽ ലീഡർ റവ. ഡോ. ഗ്ലെൻ ബാരറ്റ് മുഖ്യശുശ്രൂഷ നിർവഹിച്ചു.
News Desk01-Sep-2026കേരളത്തിൽ സെപ്റ്റംബർ 2 വരെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യത - കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഇന്ന് (30/08/2026) വൈകുന്നേരം 5:30 മുതൽ തിങ്കളാഴ്ച രാത്രി 11:30 വരെ 0.6 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കയറിവരാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് നൽകി.
News Desk30-Aug-2026കള്ളുഷാപ്പുകളിൽ വിൽക്കുന്ന ഭക്ഷണവിഭവങ്ങളുടെ മേൽ എക്സൈസ് വകുപ്പ് നിയന്ത്രണം ശക്തമാക്കുന്നു - മാംസവും മീനും അടക്കമുള്ള രുചികരമായ ‘തൊട്ടുകറികൾ’ ഷാപ്പുകളിലെ പ്രധാന ആകർഷണമാണെങ്കിലും, അവ തയ്യാറാക്കുന്നതിലും സൂക്ഷിക്കുന്നതിലും കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഭക്ഷണവിൽപ്പന കേന്ദ്രങ്ങൾക്കെതിരെ
News Desk30-Aug-2026അമിത അളവില്‍ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകളില്‍ മുന്‍വശത്ത് തന്നെ മുന്നറിയിപ്പ് ലേബല്‍ നല്‍കണം - ഭക്ഷ്യപാക്കറ്റുകളില് ഇത്തരം മുന്നറിയിപ്പ് നിര്‍ബന്ധമാക്കണമെന്ന ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിക്കുന്നതിനിടെ എഫ്എസ്എസ്എഐ ഡയറക്ടര്‍ കവിതാ രാമസ്വാമി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പുതിയ നിര്‍ദേശങ്ങള്‍ വ്യക്തമാക്കിയത്.
News Desk30-Aug-2026ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ദേശവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തു - സെപ്റ്റംബർ 11 വെള്ളിയാഴ്ചയാണ് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാർ സൂചന പണിമുടക്ക് നടത്തുന്നത്. ഒമ്പത് പ്രമുഖ ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസാണ് സമരം സംഘടിപ്പിക്കുന്നത്. തുടർച്ചയായി വരുന്ന അവധി ദിവസങ്ങൾ കാരണം ബാങ്കിംഗ് സേവനങ്ങൾ നാല് ദിവസത്തോളം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. സെപ്റ്റംബർ 11 വെള്ളിയാഴ്ചത്തെ പണിമുടക്കിന്
News Desk29-Aug-2026ഗുരുതര ആരോപണവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ - മന്ത്രി പദവിയുള്ള സണ്ണി ജോസഫിന് കെ.പി.സി.സി അധ്യക്ഷ സ്ഥാനം കൂടി ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസമാണ്. ‘വൺ മാൻ വൺ പോസ്റ്റ്’ നയം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട മുല്ലപ്പള്ളി, മറ്റ് ചുമതലകളോ പദവികളോ ഉള്ള ജനപ്രതിനിധികൾക്ക് അധ്യക്ഷസ്ഥാനം നൽകുന്നത് കുട്ടിക്കളിയായി മാറുമെന്നും നിലവിലെ എം.പിമാരെയും എം.എൽ.
News Desk28-Aug-2026ശബരിമല വിശ്വാസത്തിനെതിരായ വിവാദ പരാമർശം - പരിപാടിക്കിടെ ശബരിമല അയ്യപ്പ വിശ്വാസത്തിനെതിരെയും ആചാരങ്ങൾക്കെതിരെയും വിവാദ പരാമർശങ്ങൾ നടത്തിയ ദളിത് ആക്ടിവിസ്റ്റ് സണ്ണി എം. കപിക്കാടിനെതിരെ വ്യാപക പ്രതിഷേധവും നിയമനടപടിയും ശക്തമാകുന്നു. പ്രസ്തുത പരാമർശത്തിൽ അദ്ദേഹം പരസ്യമായി മാപ്പ് പറയണമെന്ന് പന്തളം
News Desk28-Aug-2026പുന്തല കുഴിയം വെട്ടത്ത് ജൂട്ടുവിൻ്റെ ഭാര്യ നിര്യാതയായി - പുന്തല കുഴിയം വെട്ടത്ത് വീട്ടിൽ ജൂട്ടുവിൻ്റെ ഭാര്യ ജിഷ (46) കാനഡയിൽ നിര്യാതയായി. ഏറിയ നാളുകളായി കുടുംബസമേതം കാനഡയിലാണ് താമസിക്കുന്നത്. സംസ്ക്കാരവും തുടർന്നുള്ള വിശദവിവരങ്ങൾ പിന്നാലെ.
News Desk27-Aug-2026നേപ്പാളില്‍ 53 മലയാളികള്‍ ഉള്ളതായാണ് ഇതുവരെ ലഭിച്ചിരിക്കുന്ന വിവരമെന്ന് നോര്‍ക്ക സിഇഒ രാജേഷ് മാധവന് : എല്ലാവരും സുരക്ഷിതർ - ദുരന്തമേഖലയിൽ നെറ്റ്വർക്ക് സംവിധാനങ്ങൾ പൂർണമായി തകരാറിലായതിനാൽ കുടുങ്ങിക്കിടക്കുന്നവരുമായി നേരിട്ട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഇവരുടെ ബന്ധുക്കളാണ് നോർക്ക റൂട്ട്സുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറിയത്. 53 പേരെക്കുറിച്ചുള്ള കൃത്യമായ വിവരം വൈകിട്ടോടെ ലഭ്യമാകും. ഇവരില്‍ ഏറെപ്പേരുടെയും മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ ലഭിച്ചിട്ടുണ്ട്. ഇന്ന്, ഇതുവരെ
News Desk27-Aug-2026കാട്ടാനയാക്രമണത്തിൽ തോട്ടം തൊഴിലാളിയായ 62കാരൻ കൊല്ലപ്പെട്ടു - ഡിഎഫ്ഒ ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തേയ്ക്ക് തിരിച്ചു. പ്രദേശത്ത് സ്ഥിരമായി കാട്ടാന ശല്യം ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. വനംവകുപ്പ് ആർആർടി സംഘം ആനകളെ വനത്തിലേക്ക് തുരത്തുമെങ്കിലും ഇവ വീണ്ടും ജനവാസ മേഖലയിലേക്ക്
News Desk27-Aug-2026താൻ കടുത്ത മാനസിക തകർച്ചയിലൂടെയാണ് കടന്നുപോയതെന്ന് നടൻ വിനായകൻ - ഭാര്യ ഉണ്ടായിരുന്നു, ഇപ്പോൾ സെപ്പറേറ്റായി പോയി. കുട്ടികളില്ല. വഴക്കൊന്നുമല്ല, പക്ഷേ ഒരുമിച്ച് നിൽക്കാൻ പറ്റിയില്ല. ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും. എന്നെ ഹാൻഡിൽ ചെയ്യാൻ പറ്റുന്നില്ല. ഞാൻ ഒറ്റയ്ക്കായി, തകർന്നു, പിന്നെ പുറത്തിറങ്ങുന്നില്ല. അത് എന്റെ പ്രശ്നമായിരിക്കും
News Desk27-Aug-2026വാട്ട്സ്ആപ്പ് ഉപയോക്താക്കളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി പുതിയ സുരക്ഷാ ഫീച്ചറുകൾ അവതരിപ്പിച്ചു - അപരിചിതമായ നമ്പറുകളിൽ നിന്ന് വരുന്ന സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന സംവിധാനമാണ് പുതിയ അപ്ഡേറ്റിലെ പ്രധാന ആകർഷണം. അപരിചിതരായ വ്യക്തികളിൽ നിന്ന് സന്ദേശം ലഭിക്കുമ്പോൾ തന്നെ അവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സ്ക്രീനിൽ തെളിയും. ഈ അക്കൗണ്ട് മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ അല്ലെങ്കിൽ സ്പാം ആയി തരംതിരിച്ചിട്ടുണ്ടോ എന്ന് എളുപ്പത്തിൽ
News Desk26-Aug-2026ഡിഷ്വാഷ് ലിക്വിഡുകൾ ആരോഗ്യത്തിന് കനത്ത ഭീഷണിയാണെന്ന മുന്നറിയിപ്പുമായി പ്രശസ്ത ഡോക്ടർ - നാം ഭക്ഷണം കഴിക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങളും പാത്രങ്ങൾ കഴുകുന്ന ദ്രാവകവും തമ്മിൽ നേരിട്ട് ബന്ധമുള്ളതിനാൽ ഇതിന്റെ അപകടസാധ്യത വളരെ വലുതാണ്. കാഴ്ചയിൽ സുരക്ഷിതമെന്ന് തോന്നുമെങ്കിലും ഇവയുടെ നിർമ്മാണത്തിനായി ഉപയോഗിക്കുന്ന രാസവസ്തുക്കൾ
News Desk26-Aug-2026ക്രിസ്തീയ കലാകാരൻ തബലിസ്റ്റ് പന്തളം ഹരികുമാറിൻ്റെ മാതാവ് രാധാ നിര്യാതയായി - ഹരി ഭവനിൽ രാധാ നിര്യാതയായി. പ്രശസ്ത ക്രിസ്തീയ കലാകാരൻ (തബലിസ്റ്റ് ) പന്തളം ഹരികുമാറിന്റെ മാതാവുമാണ്. ചില നാളുകളായി ശാരീരിക അസ്വസ്ഥയെ തുടർന്ന് ചിക്തസയിൽ ആയിരുന്നു. ഭർത്താവ്: തബിലിസ്റ്റ് വള്ളികുന്നം ഭരതൻ. കഴിഞ്ഞ രാത്രിയാണ് ലോകത്തോട് യാത്ര പറഞ്ഞത്. സംസ്കാരം: നാളെ 27 ന് വ്യാഴാഴ്ച പകൽ 11.30 ന് കുടുബവീട്ടിൽ നടത്തപ്പെടും. ദുഃഖിതരായ
News Desk26-Aug-2026തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി - കോഴിക്കോട് മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായ 21കാരനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നടുവണ്ണൂർ കാവുന്തറ സ്വദേശിയും അധ്യാപകനായിരുന്ന രാജഗോപാലൻ മാസ്റ്ററുടെയും നടുവണ്ണൂർ കെഎസ്ഇബി ഉദ്യോഗസ്ഥ സന്ധ്യയുടെയും മകനുമായ അനുവിന്ദിനെയാണ് തിങ്കളാഴ്ച രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അനുവിന്ദ്. മിഡ്ടേം
News Desk25-Aug-2026പാസ്റ്റർ ബ്ലസ്സൻ ജോയിയുടെ മാതാവ് നിര്യാതയായി - അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സീനിയർ ശുശ്രൂഷകനും, മലയാളം ഡിസ്ട്രിക്റ്റ് കുണ്ടറ സെക്ഷനിലെ കരിപ്പുറം അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ ജോയിയുടെ സഹധർമ്മിണിയും, കുവൈറ്റ് മംഗഫ് ന്യൂ ലൈഫ് അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ബ്ലസ്സൻ
News Desk25-Aug-2026ബെൻസൻ തോമസ് (53) നിര്യാതനായി - കിഴക്കേ പനയ്ക്കൽ വീട്ടിൽ ബെൻസൻ തോമസ് നിര്യാതനായി. സംസ്കാരം 25/08/2026 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകർക്ക് ശേഷം കുടശ്ശനാട് സെൻ്റ് സ്റ്റീഫൻസ് ഓർ ആഡോക്സ് പള്ളിയുടെ
News Desk23-Aug-2026



















